കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡികെ ശിവകുമാറും സിദ്ധരാമയ്യയും അറസ്റ്റില്‍; കര്‍ണാടകയില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തം

Google Oneindia Malayalam News

ബെംഗളൂരു: മന്ത്രി ഈശ്വരപ്പയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. കരാറുകാരന്‍ സന്തോഷ് പാട്ടീലിന്റെ മരണത്തില്‍ മന്ത്രിക്ക് പങ്കുണ്ട് എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം. രാജിവെക്കില്ലെന്നാണ് മന്ത്രി പറയുന്നത്. എന്നാല്‍ മന്ത്രി രാജിവയ്ക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. കെഎസ് ഈശ്വരപ്പയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയവരെയാണ് അറസ്റ്റ് ചെയ്തത്. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവരും അറസ്റ്റിലായിട്ടുണ്ട്. പ്രതിഷേധം ശക്തമാക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഈശ്വരപ്പയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത് നല്‍കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നു.

k

എന്തുകൊണ്ടാണ് മന്ത്രി ഈശ്വരപ്പയെ പുറത്താക്കാത്തതും അറസ്റ്റ് ചെയ്യാത്തതുമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ചോദിച്ചു. ബാബാ സാഹിബ് അംബേദ്കറുടെ ജന്മദിനത്തില്‍ പോലും ഭരണഘടന ലംഘിക്കപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ എന്തെങ്കിലും തീരുമാനം എടുക്കാന്‍ സാധിക്കൂ എന്നാണ് മുഖ്യമന്ത്രി ഇന്ന് രാവിലെ പ്രതികരിച്ചത്. പ്രതിഷേധം സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസിന് ധാര്‍മിക അവകാശമില്ലെന്നും അവരുടെ ഭരണകാലത്ത് നിരവധി കരാറുകാര്‍ മരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജിവയ്ക്കുന്ന പ്രശ്‌നമില്ലെന്നും തെറ്റായി ഞാനൊന്നും ചെയ്തിട്ടില്ലെന്നും ഈശ്വരപ്പ പറഞ്ഞു. സന്തോഷ് പാട്ടീലിന്റെ മരണത്തിന് ഉത്തരവാദി ബിജെപിയാണെന്ന് സിദ്ധരാമയ്യ കുറ്റപ്പെടുത്തി.

കാവ്യക്കെതിരെ കടുത്ത നീക്കത്തിന് സാധ്യത; വിളിക്കുന്നിടത്ത് വരേണ്ടിവരും, പുതിയ നോട്ടീസ് നല്‍കുംകാവ്യക്കെതിരെ കടുത്ത നീക്കത്തിന് സാധ്യത; വിളിക്കുന്നിടത്ത് വരേണ്ടിവരും, പുതിയ നോട്ടീസ് നല്‍കും

കര്‍ണാടകയിലെ ഗ്രാമവികസന വകുപ്പ് മന്ത്രിയാണ് ഈശ്വരപ്പ. ഈശ്വരപ്പയോട് ബിജെപി നേതൃത്വം രാജി ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ മരണത്തിന് ഉത്തരവാദി ഈശ്വരപ്പയാണെന്ന് ബെലഗാവിയിലെ കരാറുകാരന്‍ സന്തോഷ് പാട്ടീല്‍ ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഈശ്വരപ്പയുടെ രാജി പ്രതപക്ഷം ആവശ്യപ്പെട്ടത്. മന്ത്രി ഈശ്വരപ്പയുടെ സഹായി 40 ശതമാനം കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് സന്തോഷ് പാട്ടീല്‍ ആരോപിച്ചത്. ഇയാളെ ഉഡുപ്പിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കരാര്‍ ലഭിക്കാന്‍ മന്ത്രിയുടെ സഹായി കൈകൂലി ചോദിച്ചുവെന്ന വിവരം പാട്ടീല്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് കരാറുകാരന്‍ മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചത്. കേന്ദ്രമന്ത്രി ഗിരിരാജ് സിങിന് ഇതുസംബന്ധിച്ച് കരാറുകാരന്‍ കത്തെഴുതിയിരുന്നു. തന്റെ മരണ ശേഷം ഭാര്യയെയും മക്കളെയും സംരക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുതിര്‍ന്ന ബിജെപി നേതാവ് ബിഎസ് യെഡിയൂരപ്പ തുടങ്ങിയവരോട് സന്തോഷ് പാട്ടീല്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Recommended Video

cmsvideo
വിമാന യാത്രക്കിടെ സ്മൃതി ഇറാനിയെ പൊരിച്ച് കോണ്‍ഗ്രസ് നേതാവ്, വീഡിയോ

English summary
Karnataka Congress leaders DK Shivakumar and Siddaramaiah arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X