Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടക കോണ്‍ഗ്രസ് പിന്തുണ ഉറപ്പിക്കുന്നു; തിങ്കളാഴ്ച 9 മണിക്ക് കൂടിച്ചേരല്‍, 50 പേര്‍ ഹോട്ടലില്‍

ദില്ലി: വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് നിര്‍ണായക നീക്കങ്ങള്‍ നടത്തുന്നു. തിങ്കളാഴ്ച രാവിലെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം വിളിച്ചു. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ തിങ്കളാഴ്ച രാവിലെ ഒമ്പതു മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ താമസിക്കുന്ന താജ് വിവാന്ത ഹോട്ടലിലാണ് യോഗം.

നിയമസഭയില്‍ സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടാനിരിക്കെ സ്വീകരിക്കേണ്ട നിലപാടുകള്‍ സിദ്ധരാമയ്യ എംഎല്‍എമാരെ അറിയിക്കും. അതേസമയം, വിമതരായ കോണ്‍ഗ്രസ് എംഎല്‍എമാരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാണ്. ബിജെപി നേതാക്കള്‍ക്കൊപ്പം എംബിടി നാഗരാജ് എംഎല്‍എ മുംബൈയിലേക്ക് പോയത് വീണ്ടും ആശയക്കുഴപ്പത്തിനിടയാക്കി. വിവരങ്ങള്‍ ഇങ്ങനെ....

 ഹോട്ടലില്‍ 50 കോണ്‍ഗ്രസ് എംഎല്‍എമാര്‍

ഹോട്ടലില്‍ 50 കോണ്‍ഗ്രസ് എംഎല്‍എമാര്‍

താജ് ഹോട്ടലില്‍ 50 കോണ്‍ഗ്രസ് എംഎല്‍എമാരാണുള്ളത്. ഇവിടേക്ക് എത്താന്‍ മറ്റു കോണ്‍ഗ്രസ് എംഎല്‍എമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. എംബിടി നാഗരാജ് രാജിവെക്കില്ലെന്ന് അറിയിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് യോഗം വിളിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ നാഗരാജ് ഞായറാഴ്ച രാവിലെ ബിജെപി നേതാക്കള്‍ക്കൊപ്പം മുംബൈയിലേക്ക് പോയി.

വിശ്വാസ വോട്ടെടുപ്പ് നടന്നാല്‍...

വിശ്വാസ വോട്ടെടുപ്പ് നടന്നാല്‍...

വിമത കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ചിലരൊഴികെ എല്ലാവരും മുംബൈയിലാണുള്ളത്. 13 കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരുമാണ് രാജിപ്രഖ്യാപിച്ചിട്ടുള്ളത്. ഇവരുടെ രാജി സ്വീകരിച്ചിട്ടില്ല. ഇവരെ അയോഗ്യരാക്കിയിട്ടുമില്ല. ഈ സാഹചര്യത്തില്‍ തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടന്നാല്‍ എന്തുസംഭവിക്കുമെന്നത് നിര്‍ണായകമാണ്.

ശിവകുമാറിന്റെ നേതൃത്വത്തില്‍

ശിവകുമാറിന്റെ നേതൃത്വത്തില്‍

ഡികെ ശിവകുമാറിന്റെ നേതൃത്വത്തില്‍ വിമതരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. തന്റെ രാജി കാര്യത്തില്‍ തുടര്‍ തീരുമാനങ്ങള്‍ ഉടന്‍ വ്യക്തമാക്കുമെന്ന് മുതിര്‍ന്ന നേതാവ് രാമലിംഗ റെഡ്ഡി പറഞ്ഞു. തന്റെ രാജി ആരുടെയും സമ്മര്‍ദ്ദം മൂലമല്ല. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ നിലപാട് എടുത്തിട്ടില്ലെന്നും രാമലിംഗ റെഡ്ഡി പറഞ്ഞു.

മൂന്ന് പേര്‍ തിരിച്ചെത്തിയേക്കും

മൂന്ന് പേര്‍ തിരിച്ചെത്തിയേക്കും

നാഗരാജ്, കെ സുധാകര്‍, രാമലിംഗ റെഡ്ഡി എന്നിവര്‍ തിരിച്ച് കോണ്‍ഗ്രസിലെത്തുമെന്നാണ് ഡികെ ശിവകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കരുതുന്നത്. എന്നാല്‍ സുധാകറുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ സാധിച്ചിട്ടുമില്ല. രാജിവച്ചവരില്‍ എട്ട് പേരെ കൂടെ നിര്‍ത്താന്‍ സാധിച്ചാല്‍ കോണ്‍ഗ്രസ്സിന് സഭയില്‍ വിശ്വാസം നേടാന്‍ സാധിക്കും.

സഖ്യസര്‍ക്കാര്‍ വീഴില്ലെന്ന് ഡികെ

സഖ്യസര്‍ക്കാര്‍ വീഴില്ലെന്ന് ഡികെ

കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ വീഴില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ പറഞ്ഞു. എന്തുതന്നെ സംഭവിച്ചാലും സര്‍ക്കാര്‍ വീഴില്ലെന്ന് ഡികെ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ കോണ്‍ഗ്രസ് എംഎല്‍എമാരും സര്‍ക്കാരിനൊപ്പം നില്‍ക്കും. എല്ലാവരും നിയമത്തിന് കീഴിലുള്ളവരാണ്. വിശ്വാസ വോട്ടെടുപ്പില്‍ എതിര്‍ത്ത് വോട്ട് ചെയ്യുന്നവര്‍ക്ക് അംഗത്വം നഷ്ടമാകുമെന്നും ഡികെ പറഞ്ഞു.

പ്രതിസന്ധിക്ക് കാരണം

പ്രതിസന്ധിക്ക് കാരണം

തിങ്കളാഴ്ച കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുമെന്നാണ് കരുതുന്നത്. 16 ഭരണപക്ഷ എംഎല്‍എമാര്‍ രാജിവച്ചതാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്. കൂടാതെ രണ്ടു സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിക്കുകയും ചെയ്തു. ഇവരുടെ രാജി സ്വീകരിച്ചാല്‍ സഖ്യസര്‍ക്കാരിന്റെ പിന്തുണയ്ക്കുന്നവര്‍ 100 അംഗങ്ങളായി കുറയും.

 കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

നിലവില്‍ 113 അംഗങ്ങളുടെ പിന്തുണയുള്ളവര്‍ക്ക് ഭരണം നടത്താം. 16 അംഗങ്ങളെ അയോഗ്യരാക്കിയാല്‍ ഭരിക്കാന്‍ വേണ്ട പിന്തുണ 105 ആയി കുറയും. ബിജെപിക്ക് സ്വതന്ത്രരുടേതടക്കം 107 അംഗങ്ങളുടെ പിന്തുണയുണ്ട്. ഈ സാഹചര്യത്തില്‍ വിമതര്‍ എന്തുനിലപാട് സ്വീകരിക്കുന്നുവെന്നത് നിര്‍ണായകമാണ്. കോണ്‍ഗ്രസ്സിന് എട്ട് അംഗങ്ങളുടെ പിന്തുണ ലഭിച്ചാല്‍ രക്ഷപ്പെടാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+