കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡികെയ്ക്ക് ഒപ്പം കമൽനാഥും! കർണാടകയിൽ പൊടിപാറും നീക്കങ്ങൾ, കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കും?

Google Oneindia Malayalam News

ബെംഗളൂരു: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന കര്‍ണാടകത്തില്‍ ട്വിസ്റ്റുകള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. താഴെ വീണെന്ന് ഉറപ്പിച്ച കുമാരസ്വാമി സര്‍ക്കാരിനെ ഉറപ്പിച്ച് നിര്‍ത്താനുളള നീക്കങ്ങള്‍ ഡികെ ശിവകുമാറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തുടരുകയാണ്. വിശ്വാസ വോട്ടെടുപ്പിലേക്ക് കാര്യങ്ങള്‍ നീങ്ങുമ്പോള്‍ സര്‍ക്കാരിന്റെ ഭൂരിപക്ഷം കോണ്‍ഗ്രസിന് ഉറപ്പ് വരുത്തേണ്ടതുണ്ട്.

അതിനിടെ രണ്ട് എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ സാധിച്ചത് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്. ഡികെ ശിവകുമാറിന് കരുത്ത് പകരാന്‍ മുതിര്‍ന്ന നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമല്‍ നാഥിനെ കൂടി കര്‍ണാടകത്തിലേക്ക് കോണ്‍ഗ്രസ് അയച്ചിട്ടുണ്ട്.

കമൽനാഥ് കർണാടകത്തിൽ

കമൽനാഥ് കർണാടകത്തിൽ

മധ്യപ്രദേശില്‍ 15 വര്‍ഷം നീണ്ട് നിന്ന ബിജെപി ഭരണം അവസാനിപ്പിച്ച് അധികാരം പിടിച്ചെടുത്തതിന് പിന്നിലെ ബുദ്ധി കേന്ദ്രമാണ് കമല്‍ നാഥ്. അദ്ദേഹത്തെ കര്‍ണാടകത്തിലേക്ക് അയക്കുന്നതിലൂടെ തന്ത്രങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുകയാണ് കോണ്‍ഗ്രസ്. നിലവില്‍ വിമത എംഎല്‍എമാരെ അനുനയിപ്പിക്കുന്നത് അടക്കമുളള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഡികെ ശിവകുമാര്‍ ആണ്. ഡികെ നടത്തിയ ചര്‍ച്ചകളുടെ ഫലമായി രണ്ട് വിമത എംഎല്‍എമാര്‍ രാജി തീരുമാനം പുനപരിശോധിക്കുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.

വഴങ്ങി രണ്ട് പേർ

വഴങ്ങി രണ്ട് പേർ

എംടിബി നാഗരാജുമായിട്ടായിരുന്നു ഡികെയുടെ ആദ്യത്തെ ചര്‍ച്ച. പാര്‍ട്ടിയില്‍ തുടരാന്‍ താല്‍പര്യം അറിയിച്ച നാഗരാജ് മറ്റൊരു എംഎല്‍എയായ സുധാകര്‍ റാവു തിരിച്ച് വരാന്‍ തയ്യാറാണെങ്കില്‍ താനും വരാം എന്ന നിലപാടാണെടുത്തത്. തുടര്‍ന്ന് നാഗരാജ് സുധാകറുമായി ചര്‍ച്ച നടത്തി. സുധാകര്‍ റാവുവിനെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും തങ്ങള്‍ രാജിക്കത്ത് പിന്‍വലിക്കുമെന്നും നാഗരാജ് വ്യക്തമാക്കുന്നു.

7 എംഎൽഎമാരെങ്കിലും വരണം

7 എംഎൽഎമാരെങ്കിലും വരണം

മറ്റ് വിമത എംഎല്‍എമാരുടെ രാജി തീരുമാനം മാറ്റാന്‍ സുധാകര്‍ റെഡ്ഡിയെ തന്നെ കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 16 വിമതര്‍ രാജി വെച്ച പശ്ചാത്തലത്തിലും വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി കുമാരസ്വാമി പ്രഖ്യാപിച്ചത് ബിജെപിയെ ഞെട്ടിച്ചിരുന്നു. വിശ്വാസ വോട്ടെടുപ്പിന് മുന്‍പ് 7 എംഎല്‍എമാരെ എങ്കിലും തിരികെ എത്തിച്ചാല്‍ മാത്രമേ 101 അംഗങ്ങളുളള സഭയില്‍ കുമാരസ്വാമി സര്‍ക്കാരിന് കേവല ഭൂരിപക്ഷം തെളിയിക്കാനാവൂ.

എംഎൽഎമാരുമായി ചർച്ച

എംഎൽഎമാരുമായി ചർച്ച

പ്രശ്‌ന പരിഹാര ശ്രമങ്ങള്‍ക്ക് വേഗം കൂട്ടാനാണ് കമല്‍നാഥിനെ ഹൈക്കമാന്‍ഡ് കര്‍ണാടകത്തിലേക്ക് അയച്ചിരിക്കുന്നത്. ശനിയാഴ്ച രാത്രിയോടെ കമല്‍നാഥ് കര്‍ണാടകത്തിലെത്തി. ഇന്നൊരു ദിവസം മുഴുവന്‍ കര്‍ണാടകത്തില്‍ ചിലവഴിച്ച് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാനാണ് കമല്‍നാഥിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം. സംസ്ഥാനത്തെ കോണ്‍ഗ്രസ് എംഎല്‍എമാരെ കണ്ട് കമല്‍നാഥ് ചര്‍ച്ച നടത്തും.

കോൺഗ്രസിനെ രക്ഷിക്കാൻ

കോൺഗ്രസിനെ രക്ഷിക്കാൻ

ബിജെപിയിലേക്ക് പോകാനുളള നീക്കത്തില്‍ നിന്ന് എംഎല്‍എമാരെ പിന്തിരിപ്പിക്കുക എന്നതാണ് കമല്‍നാഥിന്റെ വരവിന്റെ പ്രധാന ലക്ഷ്യം. മാത്രമല്ല നേരത്തെ മുതല്‍ തന്നെ ഉരസലിന്റെ വക്കില്‍ നില്‍ക്കുന്ന ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശവും കമല്‍നാഥിന്റെ വരവിന് പിന്നിലുണ്ട്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി ശ്രമിക്കുന്നതിനിടെയാണ് കര്‍ണാടകത്തിലെ കോണ്‍ഗ്രസിനെ രക്ഷിക്കാനുളള കമല്‍നാഥിന്റെ ദൗത്യം.

അവിശ്വാസ പ്രമേയ നീക്കം

അവിശ്വാസ പ്രമേയ നീക്കം

രണ്ട് എംഎല്‍എമാര്‍ രാജി പിന്‍വലിച്ചേക്കും എന്ന ഘട്ടം വന്നത് ബിജെപിയെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. കൂടുതല്‍ വിമത എംഎല്‍എമാരെ കോണ്‍ഗ്രസ് സ്വാധീനിക്കും മുന്‍പ് നിയമസഭയില്‍ അവിശ്വാസ പ്രമേയം കൊണ്ട് വരാനാണ് ബിജെപി നീക്കം. തിങ്കളാഴ്ച സഭ ചേരുമ്പോള്‍ ബിജെപി അവിശ്വാസ പ്രമേയം അവതരിപ്പിച്ചേക്കും. വിമതര്‍ അടക്കം എല്ലാ എംഎല്‍എമാര്‍ക്കും കോണ്‍ഗ്രസ് വിപ്പ് നല്‍കിയിട്ടുണ്ട്. സ്പീക്കര്‍ രാജി സ്വീകരിക്കാത്ത സാഹചര്യത്തില്‍ എംഎല്‍എമാര്‍ ഹാജരായില്ലെങ്കില്‍ അറ്റ കൈ എന്ന നിലയ്ക്ക് അയോഗ്യതാ നീക്കത്തിലേക്ക് കോണ്‍ഗ്രസ് കടന്നേക്കും.

English summary
Karnataka Crisis: Congress sends Kamal Nath to Karnataka to solve issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X