കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമതരെ വിപ്പില്‍ കുരുക്കാനാകാതെ കോണ്‍ഗ്രസ്; എന്താണ് വിപ്പ്? അറ്റകൈ പ്രയോഗത്തിന് സാധ്യത

Google Oneindia Malayalam News

ബെംഗളൂരു: സര്‍ക്കാര്‍ പ്രതിസന്ധി നേരിടുമ്പോള്‍ ഭരണകക്ഷി വിപ്പ് ഇറക്കി അംഗങ്ങളെ വരുതിയില്‍ നിര്‍ത്തിയെന്ന് ഉറപ്പാക്കാറുണ്ട്. ഈ തന്ത്രം നിലവിലെ സാഹചര്യത്തില്‍ കര്‍ണാടകത്തില്‍ നടക്കില്ല. കാരണം വിമതരായ എംഎല്‍എമാരെ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധിക്കരുത് എന്നാണ് സുപ്രീംകോടതി ഉത്തരവില്‍ പറയുന്നത്.

ഇതോടെ വിപ്പില്‍ കുരുക്കാനുള്ള കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ നീക്കം നടക്കില്ല. 16 ഭരണപക്ഷ എംഎല്‍എമാരാണ് സര്‍ക്കാരില്‍ നിന്ന് അകന്നു നില്‍ക്കുന്നത്. 13 കോണ്‍ഗ്രസ് അംഗങ്ങളും മൂന്ന് ജെഡിഎസ് അംഗങ്ങളും ഇതിലുണ്ട്. കൂടാതെ രണ്ടു സ്വതന്ത്രര്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. എന്താണ് വിപ്പ്, വിപ്പിലെ കളികള്‍ നടന്നില്ലെങ്കില്‍ കര്‍ണാടകത്തില്‍ എന്തുസംഭവിക്കും. വിശദീകരിക്കാം....

എന്താണ് വിപ്പ്

എന്താണ് വിപ്പ്

വിശ്വാസ വോട്ടെടുപ്പ് പോലുള്ള നിര്‍ണായക ഘട്ടങ്ങളില്‍ അംഗങ്ങളുടെ സാന്നിധ്യം സഭയിലുണ്ട് എന്ന് ഉറപ്പാക്കാനും പാര്‍ട്ടി നയത്തിന് അനുകൂലമായി അംഗങ്ങള്‍ വോട്ട് ചെയ്തുവെന്ന് ഉറപ്പിക്കാനുമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ വിപ്പ് നല്‍കുക. കര്‍ണാടകത്തില്‍ കുമാരസ്വാമി സര്‍ക്കാര്‍ വ്യാഴാഴ്ച വിശ്വാസ വോട്ട് തേടുകയാണ്. അംഗങ്ങള്‍ക്ക് വിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.

സുപ്രീംകോടതി വിധിയിലെ ഭാഗം

സുപ്രീംകോടതി വിധിയിലെ ഭാഗം

വിപ്പ് നല്‍കിയ സാഹച്യത്തില്‍ കര്‍ണാടകത്തിലെ വിമതര്‍ നിര്‍ബന്ധമായും വോട്ടെടുപ്പില്‍ പങ്കെടുക്കുകയും പാര്‍ട്ടി നയത്തിന് അനുകൂലമായിവോട്ട് ചെയ്യുകയും വേണം. പക്ഷേ, 15 വിമതരുടെ കാര്യത്തില്‍ സുപ്രീംകോടതി വിധിയില്‍ പ്രത്യേകം പറയുന്നു, അവരെ സഭയില്‍ ഹാജരാകാനും വോട്ടെടുപ്പില്‍ പങ്കെടുക്കാനും നിര്‍ബന്ധിക്കരുത് എന്ന്. വിപ്പ് വിമതര്‍ക്ക് ബാധകമല്ല എന്ന്ചുരുക്കം.

വിമതര്‍ക്കുള്ള ഭീഷണി

വിമതര്‍ക്കുള്ള ഭീഷണി

വിമതര്‍ രാജിക്കത്ത് നല്‍കിയിട്ടുണ്ട്. ഇതില്‍ ബുധനാഴ്ച തീരുമാനം എടുക്കുമെന്നാണ് സ്പീക്കര്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുള്ളത്. മൂന്ന് വിമതരുമായി ബുധനാഴ്ച വൈകീട്ട് 4.30ന് സ്പീക്കര്‍ ചര്‍ച്ച നടത്തുന്നുണ്ട്. അവര്‍ വഴങ്ങിയാല്‍ സര്‍ക്കാരിന് ആശ്വാസമാകും. അയോഗ്യത എന്ന ഭീഷണിയാണ് ഇനി വിമതര്‍ നേരിടുക. സ്പീക്കര്‍ അയോഗ്യത കല്‍പ്പിച്ചാല്‍ ആറ് വര്‍ഷത്തേക്ക് മല്‍സരിക്കാന്‍ വിമതര്‍ക്ക് സാധിക്കില്ല.

 അയോഗ്യരാക്കിയാല്‍ സംഭവിക്കുക

അയോഗ്യരാക്കിയാല്‍ സംഭവിക്കുക

അയോഗ്യരാക്കിയാല്‍ വിമതരുടെ രാഷ്ട്രീയ ഭാവി തളര്‍ത്തും. ആറ് വര്‍ഷത്തിനിടെ ഒരിക്കല്‍ കര്‍ണാടകത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. അടുത്ത തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അവര്‍ക്ക് സാധിച്ചില്ലെങ്കില്‍ ഇനിയും അഞ്ച് വര്‍ഷം കഴിഞ്ഞുവരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരും. ഈ ഭീഷണിയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ വിമതര്‍ക്ക് മുമ്പില്‍ വക്കുക.

ഇനിയുള്ള സാധ്യതകള്‍

ഇനിയുള്ള സാധ്യതകള്‍

എംടിബി നാഗരാജ് ഉള്‍പ്പെടെയുള്ള ചില വിമതരെ വരുതിയില്‍ നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. അവരുമായിട്ടാണ് ബുധനാഴ്ച വൈകീട്ട് സ്പീക്കര്‍ ചര്‍ച്ച നടത്തുന്നത്. വരുതിയില്‍ നില്‍ക്കില്ല എന്ന് ഉറപ്പാകുന്നവരെ അയോഗ്യരാക്കാനാണ് സാധ്യത. അങ്ങനെ സംഭവിച്ചാല്‍ ബാക്കിയുള്ള അംഗങ്ങളില്‍ പകുതിയിലധികം അംഗങ്ങളുടെ പിന്തുണയുണ്ട് എന്നു ഉറപ്പിച്ചാല്‍ സര്‍ക്കാരിന് ആശ്വാസമാകും.

 സഖ്യസര്‍ക്കാരിന് ഭീഷണി ഒഴിയില്ല

സഖ്യസര്‍ക്കാരിന് ഭീഷണി ഒഴിയില്ല

16 പേരെ അയോഗ്യരാക്കിയാലും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിന് ഭീഷണി ഒഴിയില്ല. കാരണം ബാക്കി 208 അംഗങ്ങളാണ് സഭയിലുള്ളത്. അതായത് 105 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ ഭരണം നടത്താം. ബിജെപിക്ക് അതുണ്ട്. കൂടാതെ രണ്ട് സ്വതന്ത്രരും ബിജെപിയെ പിന്തുണയ്ക്കുന്നു. പക്ഷേ സര്‍ക്കാരിന്റെ നില പരുങ്ങലിലാണ്. സ്പീക്കര്‍ ഉള്‍പ്പെടെ 101 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാരിനുള്ളത്. വിമതരില്‍ ആരെങ്കിലും മനസ് മാറിയാല്‍ രക്ഷപ്പെടാം.

ഗള്‍ഫില്‍ വിദേശകപ്പല്‍ കാണാതായി; ഇറാന്‍ റാഞ്ചിയെന്ന് അമേരിക്ക, പശ്ചിമേഷ്യയില്‍ കൈവിട്ട കളികള്‍ഗള്‍ഫില്‍ വിദേശകപ്പല്‍ കാണാതായി; ഇറാന്‍ റാഞ്ചിയെന്ന് അമേരിക്ക, പശ്ചിമേഷ്യയില്‍ കൈവിട്ട കളികള്‍

English summary
Karnataka Crisis; Rebel MLAs not bound by party whip, Speaker Decision is Crucial
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X