കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്നഡ പോരില്‍ ആര് നേടും... വിധി ചൊവ്വാഴ്ച.. എക്സിറ്റ് പോളുകള്‍ ഹരിച്ചും ഗുണിച്ചും പാര്‍ട്ടികള്‍

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം നാളെ എത്തും. 2019 ലെ പൊതുതെരഞ്ഞെടുപ്പിന്‍റെ മുന്നോടിയായുള്ള ട്രയല്‍ ആയാണ് കന്നഡ പോരിനെ ഏവരും നോക്കി കാണുന്നത്. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം കല്‍പ്പിക്കാത്ത എക്സിറ്റ് പോള്‍ ഫലങ്ങളും രാഷ്ട്രീയ പാര്‍ട്ടികളുടെ ചങ്കിടിപ്പ് കൂട്ടുന്നുണ്ട്.എന്‍ഡിഎ സര്‍ക്കാരിന്‍റെ ഭാവി തന്നെ നിശ്ചയിക്കുന്ന ഈ തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ ലൈവ് അപ്ഡേറ്റുകള്‍ നിങ്ങള്‍ക്ക് വളരെ വേഗത്തിലും എളുപ്പത്തിലും സമഗ്രമായി തന്നെ ഇവിടെ ലഭിക്കും.

karnataka election

അടുത്ത അഞ്ച് വര്‍ഷം ആര് ഭരിക്കും എന്ന ചോദ്യത്തിനപ്പുറം ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയത്തിന്‍റെ ഭാവി കൂടി നിശ്ചയിക്കുന്നതാകും നാളത്തെ ഫലം. 224 മണ്ഡലങ്ങളില്‍ 113 സീറ്റുകള്‍ നേടാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തില്‍ ബിജെപിയും കോണ്‍ഗ്രസും സ്വപ്നം കാണുമ്പോള്‍ കിങ്ങ് മേക്കറാകാന്‍ സാധിക്കുമെന്ന ധാരണയിലാണ് കോണ്‍ഗ്രസ്.

രാവിലെ 8 മണിയോടെ ആദ്യ ഫല സൂചനകള്‍ പുറത്തുവരും. അപ്പോള്‍ മുതല്‍ തന്നെ മാറി മറയുന്ന ലീഡ് നിലകളെ കുറിച്ചും വിജയികളെ കുറിച്ചുമുള്ള വിവരങ്ങള്‍ വായനക്കാര്‍ക്ക് ഇവിടെ ലഭിക്കും. ലൈവ് അപ്ഡേറ്റുകള്‍ക്കൊപ്പം മുന്‍ വര്‍ഷം പാര്‍ട്ടികള്‍ക്കും സ്ഥനാര്‍ത്ഥികള്‍ക്കും ലഭിച്ച വോട്ടുകള്‍, മാറി മറഞ്ഞ തെരഞ്ഞെടുപ്പ് ട്രന്‍റുകള്‍ എന്നീ വിവരങ്ങളും പേജില്‍ വായനക്കാര്‍ക്ക് ലഭ്യമാക്കും.

ബിജെപിയെ സംബന്ധിച്ചെടുത്തോളം ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിഞ സംസ്ഥാനം തിരിച്ച് പിടിക്കാനുള്ള പോരാട്ടമാണ്. കോണ്‍ഗ്രസിനെ സംബന്ധിച്ച് പഞ്ചാബ് കഴിഞ്ഞാല്‍ അധികാരമുള്ള ഏറ്റവും വലിയ സംസ്ഥാനത്തിന്‍റെ ഭരണം ഉറപ്പിക്കാനുള്ള പോരാട്ടവും. ദക്ഷിണേന്ത്യയിൽ ആദ്യമായി കാവിക്കൊടി പാറിയ കന്നഡ മണ്ണിൽ നഷ്ടപ്പെട്ട അധികാരം പിടിച്ചെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി നടത്തിയ ശ്രമങ്ങളാണോ അതോ കന്നഡ മണ്ണിലൂടെ കേന്ദ്രഭരണം ലക്ഷ്യമിട്ട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിയ പരിശ്രമങ്ങളാണോ വിജയം കണ്ടത് എന്നുറപ്പിക്കാന്‍ 'ഡെയ്ലി ഹണ്ട്' ഫോളോ ചെയ്യാം.

English summary
karnataka election results to be out tommorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X