Get Updates
Get notified of breaking news, exclusive insights, and must-see stories!

നോട്ടുകള്‍ വാരിവിതറി ഡികെ ശിവകുമാര്‍; വീഡിയോ പുറത്ത്, മാണ്ഡ്യയില്‍ പോരാട്ടം കനക്കും

ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ നോട്ടുകള്‍ വിതറുന്ന വീഡിയോ പുറത്ത്. മാണ്ഡ്യ ജില്ലയില്‍ നടന്ന കോണ്‍ഗ്രസ് പരിപാടിക്കിടെയുള്ള വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് ഇതുമായി ബന്ധപ്പെട്ട വീഡിയോ പ്രചരിച്ചത്. ചൊവ്വാഴ്ച നടന്ന റാലിക്കിടെയാണ് നോട്ട് എറിഞ്ഞതെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി ട്വീറ്റ് ചെയ്യുന്നു.

മാണ്ഡ്യ ജില്ലയിലെ ബെവിനഹള്ളിയിലാണ് സംഭവം. 500 രൂപാ നോട്ടുകളാണ് ശിവകുമാര്‍ റോഡിന്റെ വശത്ത് കൂടി നിന്നവര്‍ക്കിടയിലേക്ക് എറിഞ്ഞതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായ പ്രജാ ധ്വനി യാത്ര സംഘടിപ്പിക്കുകയാണ്. യാത്ര ഇപ്പോള്‍ മാണ്ഡ്യ ജില്ലയിലൂടെ പര്യടനം തുടരുകയാണ്. ഇതിനിടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്.

d

കോണ്‍ഗ്രസ് ജയിച്ചാല്‍ മുഖ്യമന്ത്രിയാകാന്‍ സാധ്യതയുള്ള നേതാവാണ് ഡികെ ശിവകുമാര്‍. നേരത്തെ സിദ്ധരാമയ്യ മുഖ്യമന്ത്രിയായപ്പോള്‍ മന്ത്രിസഭയില്‍ ജലവിഭവ വകുപ്പ് കൈകാര്യം ചെയ്തിരുന്നു. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാര്‍ വീഴുകയും ബിജെപി വീണ്ടും അധികാരത്തിലെത്തുകയും ചെയ്തതോടെയാണ് ഡികെ ശിവകുമാര്‍ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്.

വൊക്കലിഗ സമുദായത്തിലെ പ്രധാന രാഷ്ട്രീയ നേതാവാണ് ഡികെ ശിവകുമാര്‍. വൊക്കലിഗ വിഭാഗത്തിന് ശക്തമായ സ്വാധീനമുള്ള മേഖലയാണ് മാണ്ഡ്യ ഉള്‍പ്പെടെയുള്ള തെക്കന്‍ കന്നഡ പ്രദേശങ്ങള്‍. ഇവിടെ പ്രധാനമായും കോണ്‍ഗ്രസും ജെഡിഎസും തമ്മിലാണ് മല്‍സരം. ബിജെപിക്ക് ഇവിടെ സ്വാധീനം കുറവാണ്. അതേസമയം, നടി സുമലതയെ ഉപയോഗിച്ച മേഖലയില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്.

ജനതാദളിന് ശക്തമായ സ്വാധീനമുള്ള ജില്ലയാണ് മാണ്ഡ്യ. 2019ല്‍ ഇവിടെ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജെഡിഎസ് സ്ഥാനാര്‍ഥി നിഖില്‍ കുമാരസ്വാമി തോല്‍ക്കുകയായിരുന്നു. മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് അധ്യക്ഷനുമായ എച്ച്ഡി കുമാരസ്വാമിയുടെ മകനാണ് നടന്‍ കൂടിയായ നിഖില്‍. എന്നാല്‍ ഇദ്ദേഹത്തെ തോല്‍പ്പിച്ച് സുമലതയാണ് ഇവിടെ ജയിച്ചത്. ബിജെപിയുടെയും പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും പിന്തുണ സുമലതയ്ക്കുണ്ടായിരുന്നു.

2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാണ്ഡ്യ ജില്ലയിലെ ഏഴ് സീറ്റില്‍ ജെഡിഎസ് ആണ് ജയിച്ചത്. ചില സീറ്റില്‍ കോണ്‍ഗ്രസിന് വളരെ കുറഞ്ഞ വോട്ടുകള്‍ക്കാണ് തോല്‍ക്കേണ്ടി വന്നത്. അതുകൊണ്ടുതന്നെ ഇത്തവണ എന്തുവില കൊടുത്തും മേഖലയില്‍ ശക്തി തെളിയിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. തിരഞ്ഞെടുപ്പിന് മുമ്പ് ജെഡിഎസുമായി സഖ്യമില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട. 2018ല്‍ തിരഞ്ഞെടുപ്പിന് ശേഷമാണ് ഇരുപാര്‍ട്ടികളും ചേര്‍ന്ന് സഖ്യസര്‍ക്കാരുണ്ടാക്കിയത്.

224 അംഗ നിയമസഭയാണ് കര്‍ണാടകയിലേത്. 121 അംഗങ്ങളാണ് ബിജെപിക്കുള്ളത്. 71 സീറ്റ് കോണ്‍ഗ്രസിനും ജെഡിഎസിന് 30 സീറ്റുമാണുള്ളത്. രണ്ടു സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. 2018ലെ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ കക്ഷിയായത് ബിജെപിയായിരുന്നു. എന്നാല്‍ കേവല ഭൂരിപക്ഷം അവര്‍ക്ക് കിട്ടിയില്ല. തുടര്‍ന്ന് കോണ്‍ഗ്രസും ജെഡിഎസും സഖ്യസര്‍ക്കാരുണ്ടാക്കിയത്. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഇരുപാര്‍ട്ടികളിലെയും നിരവധി എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+