ചാണക്യതന്ത്രങ്ങളുമായി അമിത് ഷാ വരുന്നു; കര്‍ണാടകയില്‍ അട്ടിമറി സാധ്യത!! രാത്രിയില്‍ കൂടിക്കാഴ്ച

 • Written By:
Subscribe to Oneindia Malayalam

ബെംഗളൂരു: കര്‍ണാടക സര്‍ക്കാരിന്റെ ഭാവി മാറിമറിയുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. നിലവില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ രൂപീകരണത്തിന് ഏകദേശ ധാരണയായിരിക്കെ ബിജെപി അവസാന വട്ട പോരിന് ഒരുങ്ങുന്നുവെന്ന് വിവരങ്ങള്‍. എങ്ങനെയെങ്കിലും അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി നീക്കം.
ദില്ലിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നു. മൂന്ന് മുതിര്‍ന്ന കേന്ദ്ര മന്ത്രിമാരെ കര്‍ണാടകയിലേക്ക്് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ അയച്ചു. സ്ഥിതിഗതികള്‍ അല്‍പ്പം ഗൗരവമാണെന്ന് കണ്ട് അമിത് ഷാ നേരിട്ടെത്തുകയാണ്. അദ്ദേഹം രാത്രി ബെംഗളൂരുവിലെത്തുമെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. പ്രകാശ് ജാവ്‌ദേക്കര്‍, ജെപി നദ്ദ എന്നിവരടക്കം മൂന്ന് മന്ത്രിമാരെയാണ് അമിത് ഷാ കര്‍ണാടകയിലേക്ക് അയച്ചിരിക്കുന്നത്...

കോണ്‍ഗ്രസ് ഒരുപടി മുമ്പേv

കോണ്‍ഗ്രസ് ഒരുപടി മുമ്പേv

അതിനിടെയാണ് കോണ്‍ഗ്രസ് ഒരുപടി മുമ്പേ കരുക്കള്‍ നീക്കിയിരിക്കുന്നത്. ജെഡിഎസ് കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിക്കുകയും ചെയ്തു. മാത്രമല്ല, സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ കുമാരസ്വാമി വൈകീട്ട് ഗവര്‍ണറെ കാണാനും തീരുമാനിച്ചു. ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും അധികാരം കൈവിടുമോ എന്ന ആശങ്കയിലാണ് ബിജെപി.

അട്ടിമറി നടക്കുമോ

അട്ടിമറി നടക്കുമോ

ഈ സാഹചര്യത്തിലാണ് അമിത് ഷാ നേരിട്ട് എത്തുന്നത്. അദ്ദേഹത്തിന്റെ വരവിന് ശേഷം എന്തെങ്കിലും അട്ടിമറി നടക്കുമോ എന്ന് നിരീക്ഷിക്കുകയാണ് മാധ്യമങ്ങള്‍. ഏറ്റവും വലിയ കക്ഷിയെ ആണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിളിക്കേണ്ടത്. പക്ഷേ പതിവ് തെറ്റിച്ച് മേഘാലയയിലും ഗോവയിലും ചില നീക്കങ്ങള്‍ അടുത്തിടെ ഗവര്‍ണര്‍മാര്‍ ബിജെപിയെ അനുകൂലിച്ച് നടത്തിയിരുന്നു.

കോണ്‍ഗ്രസിന്റെ ധാര്‍മികത

കോണ്‍ഗ്രസിന്റെ ധാര്‍മികത

ഇതേ അടവ് തന്നെയാണ് കോണ്‍ഗ്രസ് കര്‍ണാടകയില്‍ പയറ്റിയിരിക്കുന്നത്. മേഘാലയയിലും ഗോവയിലും ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും കോണ്‍ഗ്രസിന് അധികാരം പിടിക്കാന്‍ സാധിച്ചിരുന്നില്ല. സീറ്റ് കുറവുള്ള ബിജെപിയാണ് രണ്ടിടത്തും ഭരണം പിടിച്ചത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് മധുരപ്രതികാരം ചെയ്തുവെന്ന് വേണമെങ്കില്‍ പറയാം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ ധാര്‍മിക ചോദ്യം ചെയ്യാന്‍ ബിജെപിക്ക് സാധിക്കില്ല എന്ന് ചുരുക്കം.

സോണിയാ ഗാന്ധിയുടെ വിജയം

സോണിയാ ഗാന്ധിയുടെ വിജയം

ഒടുവില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് ധാരണയായിട്ടുണ്ട്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഈ സഖ്യം തുടരാന്‍ ധാരണയായിട്ടുണ്ടെന്നാണ് വിവരം. സോണിയാ ഗാന്ധിയുടെ നീക്കമാണ് ഇവിടെ വിജയിച്ചിരിക്കുന്നത്. ജെഡിഎസിന് മുഖ്യമന്ത്രി പദം നല്‍കും. ഉപമുഖ്യമന്ത്രി പദം കോണ്‍ഗ്രസിനായിരിക്കും. ഈ സഖ്യം അമിത് ഷാ പൊളിക്കുമോ എന്ന് കാത്തിരുന്ന് കാണാം.

കത്ത് കൈമാറി

കത്ത് കൈമാറി

മുഖ്യമന്ത്രി പദം ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ കുമാരസ്വാമിക്ക് ലഭിക്കും. ഉപമുഖ്യമന്ത്രി പദം കോണ്‍ഗ്രസിനും. കൂടാതെ കോണ്‍ഗ്രസിന് 20 മന്ത്രി പദവികളുമുണ്ടാകും. ജെഡിഎസിന് 14 മന്ത്രിമാരാണുണ്ടാകുക. ഒരുമിച്ചുള്ള സര്‍ക്കാര്‍ വേണമെന്ന് ദേവഗൗഡയും നിര്‍ദേശം വച്ചു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശ വാദം ഉന്നയിച്ച് കുമാരസ്വാമി ഗവര്‍ണറെ അഞ്ചരയ്ക്ക് കാണും. നേരിട്ട് കാണുന്നതിന് കുമാരസ്വാമി ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.

cmsvideo
  Karnataka Election 2018 : കർണാടകയിൽ കോൺഗ്രസ് - JDS സഖ്യം വരുന്നു? | Oneindia Malayalam
  ഉപമുഖ്യന്‍ ആര്

  ഉപമുഖ്യന്‍ ആര്

  കോണ്‍ഗ്രസ് മുന്നോട്ട് വച്ച നിര്‍ദേശം ജെഡിഎസ് അംഗീകരിച്ചുവെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. ടെലിഫോണിലാണ്് ദേവഗൗഡയുമായും കുമാരസ്വാമിയുമായും കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയത്. വൈകീട്ടോടെ എല്ലാ കാര്യത്തിലും അന്തിമ രൂപമാകുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. ഇനി ഉപമുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകേണ്ടതുണ്ട്. ഉപമുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ആണ്. പലരും ഈ പദവിയിലേക്ക് നോട്ടമിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

  നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Karnataka election: Amit Shah in meeting with senior BJP leaders in Delhi, he is expected to fly down to Banglaore tonight

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X