കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ പുതിയ വിവാദം: പിടിച്ചെടുത്തത് 10,000 വ്യാജ വോട്ടര്‍ ഐഡികള്‍, കേസില്‍ എഫ്ഐആര്‍

Google Oneindia Malayalam News

Recommended Video

cmsvideo
കര്‍ണാടകത്തില്‍ 10,000 വ്യാജ വോട്ടര്‍ ഐഡികള്‍ | Oneindia Malayalam

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിര‍ഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ബാക്കിനില്‍ക്കെ പുതിയ വിവാദം. ബെംഗളൂരുവില്‍ നിന്ന് 10,000 ഓളം വോട്ടര്‍ ഐഡി കാര്‍ഡുകളാണ് പിടിച്ചെടുത്തത്. വടക്കന്‍ ബെംഗളൂരുവിലെ ഫ്ലാറ്റില്‍ നിന്നാണ് വോട്ടര്‍ ഐഡികള്‍ പിടിച്ചെടുത്തിട്ടുള്ളത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം പ്രഖ്യാപിച്ചിട്ടുള്ളത്. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഫ്ലാറ്റില്‍ വ്യാജ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ സൂക്ഷിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച ബിജെപി രാജ രാജേശ്വരി നഗറിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. പ്രാദേശിക ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റില്‍ റെയ്ഡ് നാടകം അരങ്ങേറിയതിന് പിന്നില്‍ ബിജെപിയാണെന്ന് കോണ്‍ഗ്രസ് തിരിച്ചടിക്കുകയും ചെയ്തിട്ടുണ്ട്. വ്യാജരേഖകള്‍ ഇട്ടത് ബിജെപിയാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

voters

അര്‍ദ്ധരാത്രിയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ചീഫ് ഇലക്ട്രറല്‍ ഓഫീസര്‍ സഞ്ജീവ് കുമാര്‍ വ്യാജ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ കണ്ടെടുത്തതായി പ്രഖ്യാപിച്ചത്. 10,000 ഓളം വോട്ടര്‍ ഐഡി കാര്‍ഡുകള്‍ക്ക് പുറമേ വോട്ടര്‍മാരുടെ പേര് ചേര്‍ക്കുന്നതിനുള്ള പട്ടികയും പിടിച്ചെടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിക്കുന്ന അതേ നിറത്തിലുള്ളതിന് സമാനമായ പട്ടികയാണ് കണ്ടെടുത്തിട്ടുള്ളതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നു.

അടുത്ത 24 മണിക്കൂറിനുള്ളില്‍ സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരം ലഭിക്കുമെന്നാണ് കമ്മീഷന്‍ അറിയിച്ചത്. ചെറിയ കെട്ടുകളാക്കി സൂക്ഷിച്ച നിലയിലാണ് വ്യാജ വോട്ടര്‍ ഐഡികള്‍ കണ്ടെത്തിയത്. ഇവ പൊതിഞ്ഞ പേപ്പറിന് മുകളില്‍ ചില പേരുകളും ഫോണ്‍ നമ്പറുകളും കണ്ടെത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബിജെപി നേതാവായ മഞ്ജുള നഞ്ജമാരിയുടെ ഉടമസ്ഥതയിലുള്ളതാണ് ഫ്ലാറ്റ്. ബിജെപി നേതാവായ മകന്‍ രാകേഷിന് വാടകയ്ക്ക് നല്‍കിയതാണ് ഫ്ലാറ്റെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല വ്യക്തമാക്കി. സംഭവത്തില്‍ ബിജെപി നാടകം കളിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം ട്വിറ്ററില്‍ രംഗത്തെത്തിയ ബിജെപി രാജരാജേശ്വരി നഗറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുനിരത്തിനയില്‍ നിന്ന് 20,000 നടുത്ത് വ്യാജ വോട്ടര്‍ ഐ‍ഡി കാര്‍ഡുകള്‍ പിടിച്ചെടുത്തതായി ട്വീറ്റ് ചെയ്തിരുന്നു. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കോണ്‍ഗ്രസ് ഇത്തരം തന്ത്രങ്ങള്‍ പയറ്റുന്നത് ആദ്യമായല്ല, ഇത് ഇന്ദിരാഗാന്ധിയുടെ കാലം മുതല്‍ തന്നെയുള്ളതാണെന്നും ബിജെപി ട്വീറ്റില്‍ ആരോപിക്കുന്നു.

English summary
In a shocking development just three days ahead of Karnataka polls, close to 10,000 voter ID cards were seized in a north Bengaluru apartment on Tuesday evening, the Karnataka State Election Commission announced.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X