'എക്സിറ്റ് പോളുകൾ എക്സിറ്റ് പോളുകൾ മാത്രം'; നൂറ് ശതമാനവും ബിജെപി ജയിക്കുമെന്ന് ബസവരാജ് ബൊമ്മെ
ബെംഗളൂരു: ഭരണകക്ഷിയായ ബിജെപി കർണാടകയിൽ അധികാരം നിലനിർത്തുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. എക്സിറ്റ് പോൾ ഫലങ്ങളിൽ കോൺഗ്രസും ബിജെപിയും ജെഡിഎസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നുവെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾക്ക് പിന്നാലെയാണ് ബസവരാജ് ബൊമ്മെ ബിജെപി അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
"കളത്തിലെ ഞങ്ങളുടെ വിവരങ്ങൾ വളരെ വ്യക്തമാണ്. ഞങ്ങൾക്ക് നൂറ് ശതമാനം സുഖപ്രദമായ ഭൂരിപക്ഷവും ലഭിക്കും," കർണാടകയിൽ വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷം ബൊമ്മൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുൻകാല പ്രവണതകളെ അപേക്ഷിച്ച് 72 ശതമാനമാണ് പോളിങ്. "എക്‌സിറ്റ് പോളുകൾ എക്‌സിറ്റ് പോളുകളാണ്. അത് നൂറ് ശതമാനം ശരിയാകില്ല. എല്ലാ എക്‌സിറ്റ് പോളുകളിലും കുറഞ്ഞോ കൂടിയോ 5 ശതമാനം ഉണ്ടാകും. അത് മുഴുവൻ സാഹചര്യത്തെയും മാറ്റും," ബൊമ്മൈ പറഞ്ഞു.

ഉയർന്ന വോട്ടിംഗ് ശതമാനം കോൺഗ്രസിന് ഗുണം ചെയ്യുമോ എന്ന ചോദ്യത്തിന്, ഇത് മറിച്ചാണ് ഉണ്ടാകുക എന്നാണ് ബൊമ്മെ പറഞ്ഞത്.
എല്ലായ്പ്പോഴും ട്രാക്ക് റെക്കോർഡ് അനുസരിച്ച് പോവുകയാണെങ്കിൽ കൂടുതൽ വോട്ടർമാർ എത്തുന്നത് ബിജെപിക്കാണ് ഗുണം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. അത് കോൺഗ്രസിനല്ലെന്നും ബൊമ്മെ പറഞ്ഞു. വോട്ട് ചെയ്യാത്ത നിരവധി ആളുകൾ, പ്രത്യേകിച്ച് നഗരപ്രദേശതങ്ങളിൽ നിന്നുമുള്ള ആളുകൾ ഇത്തവണ വന്ന് വോട്ട് ചെയ്തിട്ടുണ്ടെന്നാണെന്നും അത് ബിജെപിക്ക് നല്ല സൂചനയാണെന്നും ബൊമ്മെ പറഞ്ഞു.
അതേസമയം ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കുമെന്നും തൂക്ക് മന്ത്രിസഭ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. തൂക്കു സഭ ഉണ്ടായാൽജെഡിഎസുമായി ചർച്ചകൾ നടത്തുമെന്ന ഊഹാപോഹങ്ങൾ അദ്ദേഹം നിഷേധിച്ചു. തൂത്ത് സഭയുടെ പ്രശ്‌നമില്ല, ഞങ്ങൾക്ക് കേവല ഭൂരിപക്ഷം ലഭിക്കും, റിസോർട്ട് രാഷ്ട്രീയത്തെക്കുറിച്ചുള്ള ഏത് സംസാരവും നിങ്ങളുടെ ഭാവനയുടെ സങ്കൽപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബിജെപിക്ക് ഭൂരിപക്ഷം കിട്ടുമെന്നാണ് മുൻ മുഖ്യമന്ത്രി യെഡിയൂരപ്പ പറഞ്ഞത്. ബിജെപി കേവല ഭൂരിപക്ഷം നേടുമെന്നും തനിക്ക് ജനങ്ങളുടെ പൾസ് അറിയാമെന്നും എക്‌സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെ യെഡിയൂരപ്പ പറഞ്ഞു. അതേസമയം ഏഴ് എക്സിറ്റ് പോളുകൾ തൂക്ക് മന്ത്രി സഭ ഉണ്ടാകുമെന്നാണ് പ്രവചിച്ചത്. കേവല ഭൂരിപക്ഷത്തിന് ആവശ്യം 113 സീറ്റാണ്. അതേസമയം കോണ്‍ഗ്രസ് ജയിക്കുമെന്നാണ് ഡികെ ശിവകുമാര്‍ പറയുന്നത്. ജെഡിഎസ്സുമായി സഖ്യമുണ്ടാക്കില്ല എന്നുതന്നെയാണ് കോണ്‍ഗ്രസും പറയുന്നത്.
2018 ൽ ആര് ദേശീയ ടെലിവിഷൻ ചാനലുകളും ഒരു പ്രാദേശിക ചാനലും നടത്തിയ എട്ട് പ്രധാന എക്സിറ്റ് പോളുകളിൽ ആറ് എണ്ണവും പുതിയ നിയമസഭയിൽ ഏറ്റവും കൂടുതൽ സീറ്റ് ബിജെപിക്ക് ലഭിക്കുമെന്നായിരുന്നു. അതേസമയം ഇത്തവണ 7 എക്സിറ്റ് പോൾ തൂക്ക് സഭ പറയുമ്പോഴും ബിജെപിയും കോൺഗ്രസും നല്ല ആത്മവിശ്വസത്തിലുമാണു












Click it and Unblock the Notifications