146 സീറ്റിന് മുകളില്‍ ഉറപ്പെന്ന് ഡികെ ശിവകുമാര്‍; ഭൂരിപക്ഷം കോണ്‍ഗ്രസ് നേടുമെന്ന് ഷെട്ടാര്‍
ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് തന്നെ ഭൂരിപക്ഷം നേടുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാര്‍. ആദ്യമേ പറയട്ടെ, എക്‌സിറ്റ് പോളുകളുടെ ഈ സീറ്റ് നിലയില്‍ എനിക്ക് വിശ്വാസമില്ല. കോണ്‍ഗ്രസ് 146 സീറ്റില്‍ അധികം നേടുമെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. അതില്‍ ഉറച്ച് നില്‍ക്കുന്നു.ജനങ്ങള്‍ നല്ല വിദ്യാഭ്യാസമുള്ളവരാണ്.
അവര്‍ വലിയ താല്‍പര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് പരാജയപ്പെട്ടിരിക്കുകയാണ്. മറ്റേതെങ്കിലും പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കേണ്ട സാഹചര്യം വരില്ലെന്നും ഡികെ ശിവകുമാര്‍ വ്യക്തമാക്കി. നേരത്തെ ജെഡിഎസ്സുമായി സഖ്യമുണ്ടാക്കില്ലെന്ന് ശിവകുമാര്‍ ആവര്‍ത്തിച്ചിരുന്നു.

അതേസമയം കോണ്‍ഗ്രസിന് ഭൂരിപക്ഷം ഉറപ്പായും ലഭിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി കൂടിയായ ജഗദീഷ് ഷെട്ടാര്‍ വ്യക്തമാക്കി. എക്‌സിറ്റ് പോള്‍ പ്രകാരം കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ഒരു പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കുന്ന കാര്യം വരുന്നേയില്ല. ജെഡിഎസ്സുമായി എന്തായാലും സഖ്യമുണ്ടാക്കില്ലെന്നും ഷെട്ടാര്‍ വ്യക്തമാക്കി.
ഇതിനിടെ എക്‌സിറ്റ് പോളുകളെ തള്ളി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രംഗത്ത് വന്നു. ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്ന കാര്യത്തില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും ബൊമ്മെ പറഞ്ഞു. ഇരുന്നൂറ് ശതമാനം ഉറപ്പായും ബിജെപി കര്‍ണാടകയില്‍ ഭൂരിപക്ഷം നേടിയിരിക്കുമെന്നും ബൊമ്മൈ പറഞ്ഞു.
ഉഫ് ലഖ്‌നൗ ടേസ്റ്റ് വേറെ ലെവല്‍, ടേസ്റ്റ് ചെയ്താല്‍ പിന്നെ മറക്കില്ല, ഇതാ കഴിക്കേണ്ട ഡിഷുകള്‍
എക്‌സിറ്റ് പോളുകള്‍ തിരക്കിട്ട് ഉണ്ടാക്കുന്നതാണ്. ഒരുപാട് തെറ്റുകള്‍ അതിലുണ്ടാവും. ആര് കിംഗ് മേക്കറാവും എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ജനങ്ങളാണ് യഥാര്‍ത്ഥ കിംഗ് മേക്കര്‍. അവര്‍ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്നും ബസവരാജ് ബൊമ്മെ വ്യക്തമാക്കി.അതേസമയം ബിജെപിയുടെ എംപി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡും എക്‌സിറ്റ് പോളുകളെ തള്ളി.
കര്‍ണാടകത്തിലെ ജനങ്ങള്‍ ബിജെപിയെ രക്ഷിക്കുമെന്ന് ഉറപ്പാണ്. ഇത് വെറും എക്‌സിറ്റ് പോളുകളാണ്. യഥാര്‍ഥ ഫലം ബിജെപിക്ക് അനുകൂലമായിരിക്കുമെന്നും റാത്തോഡ് പറഞ്ഞു. ബിജെപി ഭൂരിപക്ഷം ലഭിക്കുമെന്ന് പാര്‍ട്ടി വക്താവ് ആര്‍പി സിംഗും വ്യക്തമാക്കി.
ഇതിനിടെ ഹുബ്ബള്ളിയില്‍ ജഗദീഷ് ഷെട്ടാര്‍ വിജയിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് ബിജെപി എംപി മംഗള അങ്കാഡി. പക്ഷേ ബിജെപി അധികാരത്തില്‍ തിരിച്ചുവരുമെന്നും അവര്‍ പറഞ്ഞു. ഹുബ്ബള്ളി-ധാര്‍വാര്‍ഡില്‍ നിന്നാണ് ജഗദീഷ് ഷെട്ടാര്‍ മത്സരിക്കുന്നത്. മംഗള ബെലഗാവിയില്‍ നിന്നുള്ള എംപിയാണ്.
ഇവരുടെ ഭര്‍ത്താവ് സുരേഷ് അങ്കാഡിയുടെ മരണത്തിന് ശേഷമാണ് മംഗല ഇവിടെ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിച്ച് ജയിക്കുന്നത്. മംഗളയുടെ മകളെയാണ് ഷെട്ടാറിന്റെ മകന്‍ വിവാഹം ചെയ്തിരിക്കുന്നത്. ഹുബ്ബള്ളി രാഷ്ട്രീയം വ്യത്യസ്തമാണ്. ഷെട്ടാര്‍ ഉറപ്പായും ഇവിടെ വിജയിച്ചിരിക്കുമെന്നും, പക്ഷേ സംസ്ഥാനത്ത് ബിജെപിക്കാണ് സാധ്യതയെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications