Get Updates
Get notified of breaking news, exclusive insights, and must-see stories!

Exit Poll Karnataka: കോണ്‍ഗ്രസിന് ഒറ്റക്ക് ഭരിക്കാം.. ബിജെപി ഏറെ പിന്നില്‍; ഇന്ത്യാ ടുഡേ എക്‌സിറ്റ് പോള്‍

ബെംഗളൂരു: കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം പ്രവചിച്ച് ഇന്ത്യാ ടുഡേ - ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍. കേലവ ല ഭൂരിപക്ഷത്തിന് 113 സീറ്റ് വേണം എന്നിരിക്കെ കോണ്‍ഗ്രസ് 122 മുതല്‍ 140 വരെ സീറ്റില്‍ വിജയിക്കും എന്നാണ് ഇന്ത്യാ ടുഡേ - ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പറയുന്നത്. ബി ജെ പിക്ക് 68 മുതല്‍ 80 സീറ്റ് വരെ ലഭിക്കും. ജെ ഡി എസ് 20 മുതല്‍ 25 വരെ സീറ്റില്‍ വിജയിക്കും എന്നും ഇന്ത്യാ ടുഡേ - ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പറയുന്നത്.

മറ്റുളളവര്‍ 0 മുതല്‍ 3 വരെ സീറ്റിലും ജയിക്കും. ബോംബെ-കര്‍ണാടക മേഖലയിലെ 50 ല്‍ 28 സീറ്റുകളും കോണ്‍ഗ്രസ് നേടും എന്നാണ് പ്രവചനം. 21 സീറ്റ് ബി ജെ പി നേടുമെന്നും ജെ ഡി എസിന് ഒരു സീറ്റ് മാത്രമേ ലഭിക്കൂ എന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 45 ശതമാനവും ബി.ജെ.പിക്ക് 42 ശതമാനവും വോട്ട് ലഭിക്കും. ജെ ഡി എസ് 8 ശതമാനം വോട്ട് വിഹിതം നേടുമ്പോള്‍ 5 ശതമാനം മറ്റുള്ളവര്‍ക്ക് ലഭിക്കും.

siddaramaiah sivakumar

എന്നാല്‍ തീരദേശ കര്‍ണാടകയില്‍ ബി ജെ പിക്കായിരിക്കും മുന്നേറ്റം. മേഖലയിലെ 19 ല്‍ 16 സീറ്റും ബി ജെ പി നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസിന് 3 സീറ്റുകള്‍ മാത്രമേ ലഭിക്കൂ. ജെ ഡി എസിന് തീരദേശ മേഖലയില്‍ അക്കൗണ്ട് തുറക്കാനാകില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു. ബി ജെ പി ഇവിടെ 50 ശതമാനം വോട്ട് നേടും. കോണ്‍ഗ്രസിന് 40 ശതമാനം വോട്ട് നേടാനായേക്കും. ജെ ഡി എസിന് ആറ് ശതമാനം വോട്ട് മാത്രമേ ലഭിക്കൂ.

india todau

മധ്യ കര്‍ണാടകയില്‍ കോണ്‍ഗ്രസിന് ആകെയുള്ള 23 സീറ്റില്‍ 12 സീറ്റും ബി ജെ പിക്ക് 10 സീറ്റും ലഭിക്കും. ജെ ഡി എസിന് ഒരു സീറ്റ് ലഭിക്കും. കോണ്‍ഗ്രസ് 41 ശതമാനവും ബി ജെ പി 35 ശതമാനവും വോട്ട് ഷെയര്‍ ഇവിടെ നേടും. ജെ ഡി എസിന് 17 ശതമാനവും മറ്റുള്ളവര്‍ക്ക് ഏഴ് ശതമാനവും വോട്ട് വിഹിതം നേടാനാകും. ബെംഗളൂരു മേഖലയിലും കോണ്‍ഗ്രസിനായിരിക്കും സീറ്റ് കൂടുതല്‍ ലഭിക്കുക.

28 സീറ്റില്‍ 17 സീറ്റും കോണ്‍ഗ്രസ് നേടും. 10 സീറ്റില്‍ ബി ജെ പിയും ഒരു സീറ്റില്‍ ജെ ഡി എസും ജയിക്കും. ഹൈദരാബാദ് കര്‍ണാടക മേഖലയില്‍ കോണ്‍ഗ്രസ് തൂത്തുവാരും. 47 ശതമാനം വോട്ട് വിഹിതത്തോടെ 32 സീറ്റ് ഇവിടെ നിന്ന് കോണ്‍ഗ്രസിന് ലഭിക്കും. ബി ജെ പി ഏഴ് സീറ്റിലും ജെ ഡി എസ് ഒരു സീറ്റിലും ജയിക്കും. ബി ജെ പിക്ക് 36 ശതമാനം വോട്ടും ജെ ഡി എസിന് 13 ശതമാനം സീറ്റും ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+