Get Updates
Get notified of breaking news, exclusive insights, and must-see stories!

Karnataka Election Exit Poll: തീരദേശത്ത് താമര, സെന്‍ട്രലില്‍ കോണ്‍ഗ്രസ്, ഇന്ത്യാ ടുഡേ പ്രവചനം ഇങ്ങനെ

ബെംഗളൂരു: കോണ്‍ഗ്രസ് അധികാരം പിടിക്കുമെന്ന് പ്രവചിച്ച് ഇന്ത്യാ ടുഡേ സര്‍വേ. കോണ്‍ഗ്രസിന് 140 സീറ്റുകള്‍ വരെ നേടാനാവുമെന്നാണ് പ്രവചനം. അതേസമയം ഓരോ മേഖല തിരിച്ചുനോക്കുമ്പോഴും ഭൂരിഭാഗം മേഖലയിലും കോണ്‍ഗ്രസ് തന്നെയാണ് നേട്ടമുണ്ടാക്കുന്നത്. കര്‍ണാടകയിലെ സെന്‍ട്രലില്‍ 23 സീറ്റുകളാണ് ഉള്ളത്. അതില്‍ 12 സീറ്റുകള്‍ കോണ്‍ഗ്രസ് സ്വന്തമാക്കും. നിര്‍ണായകമായ പോരാട്ടം നടക്കുന്ന മേഖലയാണിത്.

അതേസമയം ബിജെപി ഇവിടെ പത്ത് സീറ്റുകള്‍ സ്വന്തമാക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. സെന്‍ട്രലില്‍ കോണ്‍ഗ്രസിന് 41 ശതമാനം വോട്ടാണ് ലഭിക്കുക. ബിജെപിക്ക് 35 ശതമാനം വോട്ടും ലഭിക്കും. ജെഡിഎസ്സിന് 17 ശതമാനം വോട്ട് ലഭിക്കുമെങ്കിലും ആകെ ലഭിക്കുക ഒരു സീറ്റായിരിക്കും സര്‍വേ പ്രവചിക്കുന്നു.

BJP CONGRESS JDS

അതേസമയം തീരദേശ കര്‍ണാടകയില്‍ ബിജെപിയായിരിക്കും മുന്‍തൂക്കം നിലനിര്‍ത്തുകയെന്ന് സര്‍വേ പ്രവചിച്ചു. തീരദേശ മേഖലയില്‍ 19 സീറ്റുകളാണ് ഉള്ളത്. ബിജെപി ഇതില്‍ ഭൂരിഭാഗവും വിജയിക്കും. അതായത് 16 സീറ്റുകള്‍ വരെ പാര്‍ട്ടി നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് മൂന്ന് സീറ്റില്‍ ഒതുങ്ങും. ജെഡിഎസ്സിന് ഒരു സീറ്റ് പോലും ലഭിക്കില്ല.

തീരദേശ മേഖലയില്‍ ബിജെപിക്ക് 50 ശതമാനം വോട്ട് ലഭിക്കും. കോണ്‍ഗ്രസിന് 40 ശതമാനവും വോട്ട് ലഭിക്കും. ജെഡിഎസ്സിന് ആറ് ശതമാനം വോട്ടാണ് ലഭിക്കുക. ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ സാധിക്കുന്ന ഏറ്റവും വലിയ മേഖലയാണിത്. ബാക്കി എല്ലാ സോണിലും കോണ്‍ഗ്രസ് മികച്ച നേട്ടമുണ്ടാക്കുന്നുണ്ട്.സംസ്ഥാനത്തെ വളരെ പ്രധാനപ്പെട്ട നഗര മേഖലയായ ബെംഗളൂരു മേഖലയിലും കോണ്‍ഗ്രസാണ് നേട്ടമുണ്ടാക്കുകയെന്ന് സര്‍വേ പ്രവചിക്കുന്നു.

ഉഫ് ലഖ്‌നൗ ടേസ്റ്റ് വേറെ ലെവല്‍, ടേസ്റ്റ് ചെയ്താല്‍ പിന്നെ മറക്കില്ല, ഇതാ കഴിക്കേണ്ട ഡിഷുകള്‍

ബെംഗളൂരു മേഖലയില്‍ 28 സീറ്റുകളാണ് ഉള്ളത്. ഇതില്‍ 17 സീറ്റുകളും കോണ്‍ഗ്രസ് കൊണ്ടുപോകുമെന്ന് സര്‍വേ പറയുന്നു. അതേസമയം ബിജെപിക്ക് ഇത് വലിയ തിരിച്ചടിയാണ്. ബിജെപിയുടെ ഏറ്റവും വലിയ വോട്ടുബാങ്ക് നഗരമേഖലയാണ്. ബെംഗളൂരു ബിജെപിയുടെ ശക്തമായ മേഖലയാണ്. അതുകൊണ്ട് ഇവിടെ നിന്നുള്ള സീറ്റുകള്‍ കുറയുന്നത് ബിജെപിക്ക് തിരിച്ചടിയാണ്. ബിജെപിക്ക് പത്ത് സീറ്റുകളാണ് ഇവിടെ ലഭിക്കുകയെന്നും സര്‍വേ പറയുന്നു. മൂന്നാം സ്ഥാനത്ത് ജെഡിഎസ്സാണ്. അവര്‍ക്ക് ശേഷിക്കുന്ന ഒരു സീറ്റും ലഭിക്കും.

്അതേസമയം വോട്ടുശതമാനത്തിലും കോണ്‍ഗ്രസ് തന്നെയാണ് മുന്നേറ്റമുണ്ടാക്കുന്നത്. 44 ശതമാനം വോട്ട് ബെംഗളൂരു മേഖലയില്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്ന് സര്‍വേ പറയുന്നു. ബിജെപിക്ക് നാല്‍പ്പത് ശതമാനം വോട്ടും ലഭിക്കും. ജെഡിഎസ്സിന് വോട്ട് ശതമാനത്തിലും വലിയ നേട്ടമില്ല. പതിനഞ്ച് ശതമാനം വോട്ടാണ് അവര്‍ക്ക് ലഭിക്കുക.

സംസ്ഥാനത്താകെ കോണ്‍ഗ്രസ് തരംഗം ഇത്തവണ ആഞ്ഞടിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു. 122 മുതല്‍ 140 സീറ്റ് വരെ സര്‍വേ കോണ്‍ഗ്രസിന് ലഭിക്കുമെന്ന് പ്രവചിക്കുന്നത്. ബിജെപി 62 മുതല്‍ 80 സീറ്റിലേക്ക് വീഴുമെന്നും സര്‍വേ പറയുന്നു. ജെഡിഎസ് 20 മുതല്‍ 25 സീറ്റുകള്‍ വരെ നേടുമെന്നും സര്‍വേ പറയുന്നു. ഓള്‍ഡ് മൈസൂരു മേഖലയില്‍ 36 സീറ്റ് വരെ കോണ്‍ഗ്രസിന് ലഭിക്കുമെന്നും സര്‍വേ പ്രവചിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+