Get Updates
Get notified of breaking news, exclusive insights, and must-see stories!

Exit Poll Karnataka: കർണാടകയിൽ തൂക്കുസഭയ്ക്ക് സാധ്യത; പി-മാർക്-റിപ്പബ്ലിക് എക്സിറ്റ് പോൾ പ്രവചനം ഇങ്ങനെ

ആവേശപ്പോരാട്ടത്തിന് ശേഷം കര്‍ണാടകയില്‍ ഇന്നാണ് വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പ് നടന്നതിന് പിന്നാലെ എക്‌സിറ്റ്‌പോള്‍ പ്രവചനം പുറത്തുവന്നുതുടങ്ങിയിരിക്കുകയാണ്.പി-മാർക്-റിപ്പബ്ലിക് എക്സിറ്റ് പോൾ പ്രവചിക്കുന്നത് കർണാടകയിൽ തൂക്കുസഭയ്ക്കാണ് സാധ്യത എന്നാണ്. കോണ്‍ഗ്രസിന് 94 മുതല്‍ 108 സീറ്റ് വരെ ലഭിക്കും എന്നാണ് പി-മാർക്-റിപ്പബ്ലിക് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. ബിജെപിക്ക് 85 മുതല്‍ 100 സീറ്റ് വരെ ലഭിക്കുമെന്നും പ്രവചിക്കുന്നത്. ജെഡിഎസ്സിന് 24 മുതല്‍ 32 സീറ്റ് വരെ ലഭിക്കുമെന്നും സര്‍വേ വ്യക്തമാക്കുന്നുണ്ട്.

P-Marq-Republic Karnataka Assembly Election Exit Poll

224 സീറ്റുകളിലേക്കാണ് മത്സരം നടന്നത്. മേയ് 13നാണ് ഫലം പുറത്തുവരിക. കനത്ത പോരാട്ടനാണ് സംസ്ഥാനത്ത് ബിജെപിയും കോണ്‍ഗ്രസും നടത്തിയത്. ഭരണകക്ഷിയായ ബിജെപി സംസ്ഥാനത്ത് അധികാരം നേടാന്‍ ആകുമെന്ന പ്രതീക്ഷയിലാണ്. അതേസമയം കോണ്‍ഗ്രസിന് ഇത് അഭിമാനപ്പോരാട്ടനാണ്. സംസ്ഥാനത്ത് വിജയിച്ച് പഴയ വീര്യം തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.

 p-marq-republickarnatakaassemblyelectionexitpoll

അതേസമയം, സൗത്ത് ഫസ്റ്റ് എക്‌സിറ്റ് പോളിൽ കോൺ​ഗ്രസിന് 107 മുതൽ 119 സീറ്റ് വരെയാണ് പ്രവചിക്കുന്നത്. അതായത് കേവല ഭൂരിപക്ഷം മറികടന്ന് അധികാരം പിടിക്കാൻ സാധ്യത ഉണ്ടെന്നാണ് സൂചന. ബിജെപിക്ക് 78- 90 സീറ്റ് വരെയാണ് പ്രവചനം, ജെഡിഎസ് ജെഡിഎസ് 23-29 സീറ്റ് നേടും. കോൺ​ഗ്രിസ് തന്നെയാവും വിജയിക്കുക എന്ന സൂചനയാണ് നൽകുന്നത്. കോൺഗ്രസിന് 42 ശതമാനം വോട്ട് ഷെയറാണ് സൗത്ത് ഫസ്റ്റ് പ്രവചിച്ചിരിക്കുന്നത് . ബി ജെ പിക്ക് 36 ശതമാനവും ജെഡിഎസ് 16 ശതമാനവും വോട്ട് ഷെയർ നേടുമെന്നാണ് പ്രവചിക്കുന്നത്. മറ്റുള്ളവർ 6 ശതമാനം വോട്ടും നേടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+