Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കട്ടെ; കോണ്‍ഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ബെംഗളൂരു: കര്‍ണാടകയിലെ വിജയത്തില്‍ കോണ്‍ഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിച്ച് കൊടുക്കാന്‍ അവര്‍ക്ക് സാധിക്കട്ടെയെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അതേസമയം ബിജെപി പ്രവര്‍ത്തകര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. പാര്‍ട്ടിയുടെ പ്രചാരണത്തിന് വളരെയധികം കഠിനാധ്വാനം ചെയ്തവരാണ് ബിജെപി പ്രവര്‍ത്തകരെന്ന് മോദി പറഞ്ഞു.

അതേസമയം കര്‍ണാടകയില്‍ വമ്പന്‍ തോല്‍വിയാണ് ബിജെപി ഏറ്റുവാങ്ങിയത്. കോണ്‍ഗ്രസ് 136 സീറ്റിലാണ് വിജയിച്ച് നില്‍ക്കുന്നത്. ബിജെപിയുടെ സീറ്റ് നില 65ലേക്ക് താഴുകയും ചെയ്തു. ഇത്തവണ 39 സീറ്റുകളാണ് ബിജെപിക്ക് നഷ്ടമായത്.

pm modi congress

കര്‍ണാടക തിരഞ്ഞെടുപ്പിന്റെ സമയത്ത് ബിജെപിയെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു. ബിജെപിയുടെ പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിനും അഭിനന്ദനം. കൂടുതല്‍ കരുത്തോടെ നമ്മള്‍ കര്‍ണാടകയ്ക്ക് വേണ്ടി പ്രയത്‌നിക്കുമെന്നും മോദി ട്വീറ്റ് ചെയ്തു. അതേസമയം സംസ്ഥാനത്ത് ശക്തമായ പ്രചാരണം പ്രധാനമന്ത്രി നടത്തിയിരുന്നു.

ബെംഗളൂരു മേഖലകളിലായിരുന്നു റാലികളില്‍ അധികവും. അഴിമതി ആരോപണം അടക്കം നേരിടുന്ന ബിജെപി മോദിയുടെ വരവോടെ നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതിലും വലിയ തോല്‍വിയാണ് ബിജെപി നേരിട്ടത്. കോണ്‍ഗ്രസ് ഇത് ബിജെപിക്കും മോദിക്കുമേറ്റ തിരിച്ചടിയാണെന്നാണ് ആരോപിക്കുന്നത്.

അതേസമയം കര്‍ണാടകയിലെ വിജയം മറ്റെവിടെയും പ്രതിഫലിക്കില്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു. ജെഡിഎസ്സിലെ കുറച്ച് വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് പോയത് കൊണ്ടാണ് അവര്‍ കര്‍ണാടകയില്‍ വിജയിച്ചത്. ആ ജയം കൊണ്ട് മഹാരാഷ്ട്രയില്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.

അത് മാത്രമല്ല രാജ്യത്ത് ഒരിടത്തും ആ വിജയത്തിന്റെ സ്വാധീനമുണ്ടാവില്ലെന്നും ഫട്‌നാവിസ് വ്യക്തമാക്കി. ദേശീയ തലത്തില്‍ ഈ തോല്‍വി ഒരു വിഷയമല്ല. മോദി സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരത്തില്‍ വരും. ദേശീയ തലത്തില്‍ മോദി സര്‍ക്കാര്‍ വരുമ്പോള്‍, മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സര്‍ക്കാര്‍ തന്നെ വീണ്ടുമെത്തുമെന്നും ഫട്‌നാവിസ് പറഞ്ഞു. അടുത്ത വര്‍ഷമാണ് മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്.

തോല്‍വിയില്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് മമത ബാനര്‍ജി രംഗത്ത് വന്നു. ഇത് തോല്‍വിയുടെ തുടക്കമാണ്. ബിജെപിയുടെ അവസാനം തുടങ്ങാന്‍ പോവുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നൂറ് സീറ്റ് പോലും താണ്ടില്ലെന്നും മമത പറഞ്ഞു.

അടുത്ത വര്‍ഷം നടക്കുന്ന ഛത്തീസ്ഗഡ്, മധ്യപ്രദേശ്, തിരഞ്ഞെടുപ്പുകളില്‍ അവര്‍ തോല്‍ക്കുമെന്നും മമത തുറന്നടിച്ചു. അതേസമയം ബിജെപി കര്‍ണാടകയിലെ തിരഞ്ഞെടുപ്പിനെ ദേശീയ തിരഞ്ഞെടുപ്പാക്കി മാറ്റാനാണ് നോക്കിയത്. കോണ്‍ഗ്രസ് സംസ്ഥാനത്തെ വിഷയങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയത്. ഇത് മോദിക്കേറ്റ തിരിച്ചടി കൂടിയാണെന്നും ജയറാം രമേശ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+