Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഗാന്ധി ഹീറോയാടാ; ഭാരത് ജോഡോ യാത്ര പോയ മണ്ഡലങ്ങളില്‍ വന്‍ കുതിപ്പ്, നേട്ടം ഈ സീറ്റുകളില്‍

ബെംഗളൂരു: കര്‍ണാടകയില്‍ തരംഗമായി രാഹുല്‍ ഗാന്ധി. അദ്ദേഹത്തിന്റെ ഭാരത് ജോഡോ യാത്ര വലിയ ഇംപാക്ടാണ് സംസ്ഥാനത്ത് ഉണ്ടാക്കിയിരിക്കുന്നത്. അത് കടന്നുപോയ മണ്ഡലങ്ങളിലെല്ലാം കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുകയും ചെയ്തു. നരേന്ദ്ര മോദിയേക്കാള്‍ വലിയ ഫാക്ടറായി സംസ്ഥാന തിരഞ്ഞെടുപ്പില്‍ രാഹുല്‍ മാറിയിരിക്കുകയാണ്.

കോണ്‍ഗ്രസിന് ലഭിച്ച സീറ്റുകളില്‍ നല്ലൊരു ശതമാനത്തിനും വിജയത്തിന് വഴിയൊരുക്കിയത് രാഹുലാണ്. അത് സാധ്യമായത് ഭാരത് ജോഡോ യാത്രയാണെന്ന് പറയാം. രാജ്യത്തെ ഒന്നിപ്പിക്കാനാണെന്ന് രാഹുല്‍ നടത്തിയ പ്രചാരണം ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്തിയെന്ന് ഇതോടെ വ്യക്തമാവുകയാണ്.

rahul gandhi congress

ഡികെ ശിവകുമാറും, സിദ്ധരാമയ്യയും കൈമെയ്യ് മറന്ന് പ്രവര്‍ത്തിച്ചു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ രാഹുലിന്റെ ഭാരത് ജോഡോ കടന്നുപോയ മണ്ഡലങ്ങളില്‍ 36 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. 145 ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയാണ് കോണ്‍ഗ്രസ് നടത്തിയത്. രാഹുലായിരുന്നു ഈ യാത്രയുടെ മുഖം.

കര്‍ണാടകയിലെ ഏഴ് ജില്ലകളാണ് ഈ യാത്ര കവര്‍ ചെയ്തത്. ചാംരാജ്‌നഗര്‍, മൈസൂരു, മാണ്ഡ്യ, തുമകുരു, ചിത്രദുര്‍ഗ, ബെല്ലാരി, റായ്ച്ചൂര്‍ എന്നിവയാണ് ആ ജില്ലകളാണ്. ഇത്രയും ജില്ലകളിലായി 51 സീറ്റുകളാണ് ഉള്ളത്. അതിലാണ് 36 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയത്. ബിജെപി കഴിഞ്ഞ തവണ നേടിയ സീറ്റുകളിലും ഇത്തവണ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കിയിട്ടുണ്ട്.

2018ല്‍ ഈ ഏഴ് ജില്ലകളിലെ 20 നിയമസഭാ ഫലം നോക്കുകയാണെങ്കില്‍ ബിജെപി ഒന്‍പതെണ്ണത്തില്‍ നേട്ടമുണ്ടാക്കിയിരുന്നു. കോണ്‍ഗ്രസ് അഞ്ചും, ജെഡിഎസ്സ് ആറ് സീറ്റും നേടിയിരുന്നു. 2023ലേക്ക് വരികയാണെങ്കില്‍ ഇവിടെ 15 സീറ്റുകള്‍ കോണ്‍ഗ്രസാണ് നേടിയത്. മൂന്നെണ്ണം ജെഡിഎസ്സിന് ലഭിച്ചു. രണ്ടെണ്ണം ബിജെപിക്കും ലഭിച്ചു.

സ്ത്രീകള്‍ക്കായി അടക്കം ഉന്നയിച്ച അഞ്ച് വാഗ്ദാനങ്ങളും കോണ്‍ഗ്രസിന്റെ സ്ഥിരം വോട്ടുബാങ്കിനപ്പുറത്തേക്ക് കാര്യങ്ങള്‍ കൊണ്ടുപോകുന്നതില്‍ നിര്‍ണായകമായി. ഇതിനൊപ്പം പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയും, ജനങ്ങളിലേക്ക് ഇറങ്ങി ചെന്നുള്ള പ്രചാരണവുമെല്ലാം ഗുണം ചെയ്തിരുന്നു.

അതേസമയം കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ പ്രഖ്യാപിച്ച അഞ്ച് വാഗ്ദാനങ്ങള്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ നടപ്പാക്കുമെന്നാണ് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയത്. 200 യൂണിറ്റ് സൗജന്യ വൈദ്യുതി ഇതില്‍ വരും. എല്ലാ വീടുകളിലും ഇത് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ഓരോ കുടംബത്തിലെയും ഗൃഹനാഥയ്ക്ക് രണ്ടായിരം രൂപ ധനസഹായവും ഇതിനൊപ്പം പ്രഖ്യാപിച്ചതാണ്.

ബിപിഎല്‍ വിഭാഗത്തിലെ ഓരോ അംഗത്തിനും പത്ത് കിലോ അരിയും നല്‍കുമെന്ന് അറിയിച്ചിരുന്നു. തൊഴിലില്ലാത്ത ബിരുദധാരികളായ യുവാക്കള്‍ക്ക് 3000 രൂപ എല്ലാ യുവാക്കള്‍ക്കും നല്‍കും. അതുപോലെ 1500 രൂപ തൊഴില്‍രഹിതരായ ഡിപ്ലോമക്കാര്‍ക്കും നല്‍കും. സംസ്ഥാനത്തെ പൊതുഗതാഗത സര്‍വീസില്‍ സ്ത്രീകള്‍ക്കായുള്ള സൗജന്യ യാത്രയും കോണ്‍ഗ്രസിന്റെ വാഗ്ദാനത്തിലാണ് ഉള്ളതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+