Get Updates
Get notified of breaking news, exclusive insights, and must-see stories!

വരണം വരണം മിസ്റ്റര്‍ സിഎം.. എന്താ വൈകിയത്? ബിജെപി ഓഫീസില്‍ ബൊമ്മൈയെ ' സ്വീകരിക്കാന്‍' പാമ്പും, വീഡിയോ

ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ഷിഗോണിലെ ബി ജെ പി ഓഫീസിലെത്തിയ മുഖ്യമന്ത്രിയെ 'സ്വീകരിച്ചത്' ഉഗ്രവിഷമുള്ള മൂര്‍ഖന്‍ പാമ്പ്. ബാസവരാജ് ബൊമ്മെ ഓഫീസ് കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് പാമ്പിനെ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പങ്കുവെച്ചിട്ടുണ്ട്.

ആളുകള്‍ക്കിടയിലൂടെ പാമ്പ് തെന്നിമാറുന്നതും ആളുകള്‍ ബഹളം വെക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ബാസവരാജ് ബൊമ്മൈയുടെ സാന്നിധ്യത്തിലായിരുന്നു ഇത്. പാമ്പ് ഇഴഞ്ഞു നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. അതേസമയം ഉദ്യോഗസ്ഥര്‍ ഈ സമയം ബാസവരാജ് ബൊമ്മൈയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. അതിനിടെ പാമ്പിനെ വിദഗ്ധരെത്തി പിടികൂടി കൊണ്ടുപോകുകയും കെട്ടിടം സുരക്ഷിതമാക്കുകയും ചെയ്തു.

Karnataka election results 2023 BASAVRAJ BOMMAI

അതേസമയം കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ നിലവിലെ ഫലസൂചനകളില്‍ കോണ്‍ഗ്രസ് ആണ് മുന്നില്‍. കോണ്‍ഗ്രസ് 111 സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്. ബി ജെ പി 77 സീറ്റിലും ജെ ഡ എസ് 29 സീറ്റിലും ആണ് ലീഡ് ചെയ്യുന്നത്. മറ്റുള്ളവര്‍ ഏഴ് സീറ്റിലും ലീഡ് ചെയ്യുന്നു. ഷിഗോണ്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ബസവരാജ് ബൊമ്മൈ നാലാം തവണയും സീറ്റ് നിലനിര്‍ത്താനുള്ള ശ്രമത്തിലാണ്.

ബാസവരാജ് ബൊമ്മൈയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് യാസിര്‍ അഹമ്മദ് ഖാന്‍ പത്താനും ജെ ഡി എസ് നേതാവ് ശശിധര്‍ ചന്നബസപ്പ യാലിഗര്‍ എന്നിവരുമാണ് മത്സരിച്ചത്. നിലവില്‍ മണ്ഡലത്തില്‍ ബാസവരാജ് ബൊമ്മൈയാണ് ലീഡ് ചെയ്യുന്നത്. രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസിന്റെ പത്താന്‍ യാസിര്‍ അഹമ്മദ് ഖാനും മൂന്നാമത് ജെ ഡി എസിന്റെ ശശിധര്‍ യെലിഗറുമാണ്.

basavraj bommai

2018ലെ കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സയ്യിദ് അസീംപീര്‍ ഖാദ്രിക്ക് എതിരെ ബൊമ്മൈ 49.5 ശതമാനം വോട്ട് നേടിയാണ് ജയിച്ചത്. മുംബൈ കര്‍ണാടക മേഖലയിലാണ് ഷിഗോണ്‍ മണ്ഡലം സ്ഥിതി ചെയ്യുന്നത്. 2011ലെ ഇന്ത്യന്‍ സെന്‍സസ് പ്രകാരം ഷിഗോണ്‍ മണ്ഡലത്തില്‍ പട്ടികജാതി ജനസംഖ്യ 10.41 ശതമാനവും പട്ടികവര്‍ഗ്ഗ ജനസംഖ്യ 5.92 ശതമാനവുമാണ്.

അതേസമയം വോട്ടെണ്ണല്‍ ആരംഭിച്ച് മൂന്ന് മണിക്കൂറിന് ശേഷമുള്ള ലീഡ് നിലയില്‍ വലിയ വ്യത്യാസം ഇനി വന്നേക്കില്ല എന്നാണ് കണക്കുകൂട്ടല്‍. അങ്ങനെയെങ്കില്‍ ജെ ഡി എസിന്റെ നിലപാട് സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകും. കോണ്‍ഗ്രസ് കേവലഭൂരിപക്ഷം കടന്നെങ്കിലും ബി ജെ പിയുടെ കുതിരക്കച്ചവട നീക്കത്തെ ജാഗ്രതയോടെയായിരിക്കും നോക്കി കാണുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+