കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ ബീഫ് ബിരിയാണി... ബിജെപി ബീഫ് ജനതാ പാ‍ര്‍ട്ടിയെന്ന് കോണ്‍​ഗ്രസ്, കർണാടകയിൽ ഓൺലൈൻ യുദ്ധം

  • By Desk
Google Oneindia Malayalam News

കർണാടകയിൽ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതോടെ സോഷ്യൽ മീഡിയ അടക്കമുള്ള ഓൺലൈനുകളെ യുദ്ധക്കളമാക്കി ആവനാഴിയിലെ അമ്പുകൾ ഓരോന്നും പുറത്തെടുക്കുകയാണ് കോൺഗ്രസും ബിജെപിയും. അധികാരം നിലനിർത്താനുള്ള കോൺഗ്രസിന്റെയും തിരിച്ചുപിടിക്കാനുമുള്ള ബിജെപിയുടേയും ശ്രമങ്ങൾ തകൃതിയിയായി മുന്നോട്ട് പോവുകയാണ്. എന്ത് ചെയ്താലും അധികാരം നേടണമെന്ന ഒറ്റ ലക്ഷ്യത്തിൽ ഇറങ്ങിയ ഇരുകൂട്ടരും സ്ഥിരം പഴിചാരൽ പ്രസംഗങ്ങളിൽ നിന്ന് അൽപം വിട്ടുപിടിച്ചിരിക്കുകയാണ് ഇത്തവണ. പോസ്റ്ററുകളും കവല പ്രസംഗങ്ങളും വിട്ട് തെരഞ്ഞെടുപ്പ് യുദ്ധം സോഷ്യൽ മീഡിയയിലേക്ക് മാറ്റിയതോടെ വീഡിയോകളായി അടുത്ത അസ്ത്രങ്ങൾ.

ഭാരതീയ ജനതാ പാർട്ടിയല്ല ബീഫ് ജനതാ പാർട്ടിയാണ് ബിജെപിയെന്ന് ചൂണ്ടിക്കാട്ടി ബീഫ് വിഷയത്തിൽ ബിജെപിയുടെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി കോൺഗ്രസ് പുറത്തുവിട്ട വീഡിയോയ്ക്ക് സോഷ്യൽ മീഡിയകളിൽ നിരവധി വ്യൂസാണ് കിട്ടിയത്. 'പരീക്കറിന് ബീഫ് ഇറക്കുമതി ചെയ്യണം, യോഗിക്ക് ബീഫ് കയറ്റുമതി ചെയ്യണം. റിജ്ജുവിന് കഴിക്കണം, ചില ബിജെപി നേതാക്കൾക്കാകട്ടെ ബീഫ് വിൽക്കണം". ഇങ്ങനെ ബീഫ് സംബന്ധിച്ച് വിവിധ ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകളും ചിത്രങ്ങളും നിരത്തിയാണ് കോൺഗ്രസ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ആദ്യം ക‍ര്‍ഷകരുടെ പ്രശ്നങ്ങള്‍ തീര്‍ക്ക്, വീമ്പ് പിന്നീടാവട്ടെ

ആദ്യം ക‍ര്‍ഷകരുടെ പ്രശ്നങ്ങള്‍ തീര്‍ക്ക്, വീമ്പ് പിന്നീടാവട്ടെ

ബീഫ് ജനതാ പാര്‍ട്ടിയെന്ന വീഡിയോ വന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും ബിജെപിയുടെ ക‍ര്‍ണാടകയിലെ ഐടി സെല്ലും സടകുടഞ്ഞെത്തി. ആദ്യം ക‍ര്‍ണാടകത്തിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കെന്നായി മറുപടി. ഒപ്പം നല്‍കിയതോ കര്‍ഷകര്‍ക്ക് വേണ്ടി നിലകൊള്ളുമെന്ന പ്രധാനമന്ത്രിയുടെ പ്രസംഗവും ചേര്‍ത്തുള്ള വീഡിയോയും. കൂട്ടത്തില്‍ കര്‍ണാടകത്തിലെ കര്‍ഷക മരണങ്ങളുടെ കണക്കുകള്‍ അടങ്ങിയ പേപ്പ‍ര്‍ കട്ടിങ്ങുകളും വീഡിയോയ്ക്ക് ഒപ്പം ചേ‍ത്തു.

 വ്യക്തി ഹത്യകളില്ല, സോഷ്യല്‍ മീഡിയ വേറെ ലെവലാണ്

വ്യക്തി ഹത്യകളില്ല, സോഷ്യല്‍ മീഡിയ വേറെ ലെവലാണ്

കാര്യമായാലും വിമ‍ര്‍ശനമായാലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സോഷ്യല്‍ മീഡിയ വളരെയേറെ ഗുണകരമാണെന്ന് പേര് പറയാന്‍ ആഗ്രഹിക്കാത്ത ഒരു കോണ്‍ഗ്രസ് നേതാവ് പറയുന്നു. പരിഹാസ രൂപേണ കാര്യങ്ങളെ അവതരിപ്പിക്കാനാണ് തങ്ങള്‍ക്കിഷ്ടം. കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങളെ തുറന്നുകാട്ടി മുന്‍ യെദ്യൂരപ്പ സര്‍ക്കാരിന്‍റേയും സിദ്ധരാമയ്യ സര്‍ക്കാരിന്‍റേയും നയങ്ങളെ താരതമ്യം ചെയ്തുമൊക്കെയാണ് തങ്ങള്‍ വീഡിയോ ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു

ഇപ്പോള്‍ നിങ്ങളുടെ മുന്നിലുള്ളതാണ് സ്വാദിഷ്ടമായ ബീഫ് ബിരിയാണി

ഇപ്പോള്‍ നിങ്ങളുടെ മുന്നിലുള്ളതാണ് സ്വാദിഷ്ടമായ ബീഫ് ബിരിയാണി

കോ​ണ്‍ഗ്രസിനെതിരെയുള്ള ബിജെപിയുടെ ആദ്യ വീഡിയോ ജനവരി 18 നാണ് പോസ്റ്റ് ചെയ്തത്. വിഷയം ബീഫ് ബിരിയാണി തയ്യാറാക്കുന്ന വിധം എന്നായിരുന്നു. ജനകീയ പദ്ധതികളായ അന്ന ഭാഗ്യ, ഇന്ദിര കാന്‍റീന്‍ എന്നിവയില്‍ കൈയ്യിട്ട് വരെ അഴിമതി നടത്തി ബീഫ് വിഷയത്തില്‍ കര്‍ണാടക സര്‍ക്കാര്‍ കാണിക്കുന്ന ഇരട്ട താപ്പിനെ വീഡിയോ വിമ‍ശിക്കുന്നു. ഒപ്പം ഹിന്ദു നേതാക്കളുടെ നേര്‍ക്ക് നടക്കുന്ന വര്‍ഗീയ ആക്രമണങ്ങളും കാവേരി വിഷയത്തിലുള്ള നിലപാടിനേയും വീഡിയോയില്‍ വിമ‍ശിക്കുന്നുണ്ട്. .

 സോഷ്യല്‍ മീഡിയ വന്നത് കൊണ്ട് ഒരു റിലാക്സേഷനുണ്ട്

സോഷ്യല്‍ മീഡിയ വന്നത് കൊണ്ട് ഒരു റിലാക്സേഷനുണ്ട്


എതിര്‍പാര്‍ട്ടികള്‍ക്കെതിരെ പ്രചാരണം ഒരുക്കുന്നത് മുമ്പ് വന്‍ പണിയാണെന്ന് ബിജെപി ഐടി സെല്‍ വിദഗ്ദരും സമ്മതിക്കുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെ അല്ല കാര്യം. കുറിക്ക് കൊള്ളുന്ന ചെറിയ ഒരു വീഡിയോ മാത്രം മതി എതിര്‍പാര്‍ട്ടിയുടെ കടയ്ക്കലിട്ട് വെട്ടാന്‍. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇട്ടാല്‍ മാത്രം മതി അത് ഡൗ​ണ്‍ലോഡ് ചെയ്ത് പ്രവ‍ത്തക‍ര്‍ വാട്സ് ആപ്പ് , ടെലിഗ്രാം പോലുള്ള ആപ്പ് വഴിയും പ്രചരിപ്പിക്കും

യോഗിയുടെ മുതലകണ്ണീര്‍ വേണ്ടേ വേണ്ടേ

യോഗിയുടെ മുതലകണ്ണീര്‍ വേണ്ടേ വേണ്ടേ


കര്‍ണാടകത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഇപ്പോള്‍ ചുക്കാന്‍ പിടിക്കുന്നത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ്. എന്നാല്‍ യോഗിക്കും കിട്ടി കോ​​ഗ്രസിന്‍റെ വക നല്ല കട്ട പണി. ബിജെപി സ്റ്റാര്‍ കാമ്പെയ്നര്‍ റെസിപ്പി എന്ന പേരില്‍ അപലോഡ് ചെയ്ത വീഡിയോയില്‍ യോഗി ആദിത്യനാഥിനേയും കണക്കിന് പരിഹസിക്കുന്നുണ്ട്.

അഭിമാന പോരാട്ടത്തിനൊരുങ്ങി പാ‍ര്‍ട്ടികള്‍

അഭിമാന പോരാട്ടത്തിനൊരുങ്ങി പാ‍ര്‍ട്ടികള്‍

കൊണ്ടും കൊടുത്തും ഇരുപാർട്ടികളും നടത്തുന്ന ഓൺലൈൻ യുദ്ധം തിരഞ്ഞെടുപ്പ് അടക്കുംതോറും മുർച്ഛിക്കുമെന്ന് ഉറപ്പ്. ദക്ഷിണേന്ത്യയിൽ കാവിക്കൊടി വീണ്ടും പാറിപ്പിക്കുകയെന്ന വലിയ ലക്ഷ്യമാണ് ബിജെപിക്കെങ്കിൽ ഓരോസംസ്ഥാനങ്ങളും കൈവിട്ടുപോവുന്ന കോൺഗ്രസിനിത് നിലനിൽപ്പിന്‍റേയും അഭിമാനത്തിന്‍റേയും പോരാട്ടമാണ്. പോസ്റ്ററുകളൊട്ടിച്ചും വാഹനങ്ങളിലെ ശബ്ദപ്രചാരണങ്ങളേക്കാളും പതിമടങ്ങ് വേഗത്തിലും എളുപ്പത്തിലും ഒപ്പം ചിലവുകുറഞ്ഞതുമാണ് സോഷ്യൽ മീഡിയ പ്രചാരണങ്ങൾ. ന്യൂജനറേഷനിടയിൽ കയറിപ്പറ്റാനും ഓൺലൈൻ മീഡിയകളിലെ പോരാട്ടത്തിലൂടെ കഴിയുമെന്നതും രാഷ്ട്രീയപാർട്ടികളെ സ്വാധീനിച്ചിട്ടുണ്ട്. കാര്യങ്ങൾ ഇങ്ങനെയാണ് പോവുന്നതെങ്കിൽ വലിയ പ്രചാരണ ബോംബുകൾ തന്നെ വരുംദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പൊട്ടുമെന്നുറപ്പ്.

English summary
Before battling it out in the Karnataka Assembly Elections 2018, the Congress and the Bharatiya Janata Party (BJP) are already engaged in an online video duel. Armed with videos dripping with wit and sarcasm both parties have taken the social media battle from tweets and posts to audiovisual format- all in a bid to conquer more social media space.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X