കർണാടകയിൽ ഒഴുകിയത് കോടികൾ... ഏറ്റവും ചിലവേറിയ തിരഞ്ഞെടുപ്പ്, ചിലവായത് കഴിഞ്ഞതിന്റെ ഇരട്ടി!
ബെംഗളൂരു: കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചാരത്തിനായി രാഷ്ട്രീയ പാർട്ടികൾ ഒഴുക്കിയത് കോടികളെന്ന് റിപ്പോർട്ട്. ഇന്ത്യ കണ്ട ഏറ്റവും ചിലവേറിയ തിരഞ്ഞെടുപ്പാണ് കർണാടകയിൽ നടന്നത്. 9,500 മുതൽ 10,500 കോടിയാണ് തിരഞ്ഞെടുപ്പിന് വേണ്ടി വിവിധ രാഷ്ട്രീയ പാർട്ടികൾ ഒഴുക്കിയത്. ദില്ലി ആസ്ഥാനമായ ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ മീഡിയ സ്റ്റഡീസാണ് കണക്ക് പുറത്ത് വിട്ടത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചിലവാക്കിയതിന്റഎ ഇരട്ടിതുകയാണ് കർണാടകയിലവ്‍ ചെലവായിരിക്കുന്നത്. ഇതേ രീതിയിൽ പോയാൽ 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ അറുപതിനായിരം കോടിവരെ ചെലവ് പ്രതീക്ഷിക്കാമെന്നാണ് കണക്കു കൂട്ടൽ. 2014ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ 30000 കോടി രൂപയായിരുന്നു ചെലവായത്.
Recommended Video

Karnataka Election 2018 : BJPയുടെ വിജയം കർണ്ണാടക ആഘോഷിച്ചതിങ്ങനെ

2018ലെ കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് പ്രചരണ തുക ഒഴിവാക്കിയാണ് ഇത്രയും തുക വരുന്നത്. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മൊത്തം ചിലവാക്കുന്ന തുകയുടെ പകുതിയിലേറെയും ബിജെപിയായിരിക്കും ചിലവാക്കുകയെന്നാണ് നിഗമനം. രാജ്യം കണ്ട ഏറ്റവും ചിലവേറിയ തിരഞ്ഞെടുപ്പ് തന്നെയായിരിക്കും 2019ലെ ലോക്സഭ തിരഞ്ഞെടുപ്പ് എന്നും നിഗമനങ്ങളുണ്ട്.












Click it and Unblock the Notifications