കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ തൂക്കുമന്ത്രിസഭയില്ല!! ബിജെപിയ്ക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രധാനമന്ത്രി

Google Oneindia Malayalam News

ബെംഗളൂരു: സിദ്ധരാമയ്യ സര്‍ക്കാരിനെതിരെയുള്ള ആക്രമണം തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ണാടകത്തിലെ ജനങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിക്ഷിക്കണമെന്നാണ് മോദിയുടെ ആഹ്വാനം. ചുവരിലെഴുതിയത് വ്യക്തമാണ്. മെയ് 15 ന് ഭൂരിപക്ഷത്തോടെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ആത്മവിശ്വാസവും മോദി പ്രകടിപ്പിക്കുന്നു.

കര്‍ണാടകത്തില്‍ തൂക്കുമന്ത്രിസഭ നിലവില്‍ വരില്ലെന്ന് ചൂണ്ടിക്കാണിക്കുന്ന മോദി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് കൃത്യമായ ഭൂരിപക്ഷം ലഭിക്കുമെന്നും പറയുന്നു. മംഗളൂരുവില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയിലെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മോദിയുടെ പ്രതികരണം. നേരത്തെ സിദ്ധരാമയ്യയും ഇതേ വാദവുമായി രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് തൂക്കുമന്ത്രിസഭ നിലവില്‍ വരില്ലെന്നും കോണ്‍ഗ്രസ് കൃത്യമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേറുമെന്നും അദ്ദേഹം പറയുന്നു.

 ടിക്കറ്റിന് വേണ്ടി ലേലം

ടിക്കറ്റിന് വേണ്ടി ലേലം

തിരഞ്ഞെടുപ്പ് അടുക്കും തോറും പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസിനും സിദ്ധരാമയ്യ സര്‍ക്കാരിനുമെതിരെയുമുള്ള ആക്രമണം വര്‍ധിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അഴിമതിയുടെ ടാങ്കാണെന്ന് വിശേഷിപ്പിച്ച മോദി ദില്ലിയുമായി ബന്ധപ്പെട്ടിട്ടുള്ള പൈപ്പ് ലൈന്‍ കോണ്‍ഗ്രസിനുണ്ടെന്നും ഇതുവഴിയാണ് പണം നേരിട്ട് എത്തുന്നതെന്നും മോദി ആരോപിക്കുന്നു. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി ടിക്കറ്റുകളും സ്ഥാനമാനങ്ങളും ലേലം ചെയ്ത് നല്‍കുകയാണെന്നും മുഖ്യമന്ത്രി പദവി പോലും ലേലം ചെയ്ത് നല്‍കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.

പിപിപി കോണ്‍ഗ്രസ്!!

പിപിപി കോണ്‍ഗ്രസ്!!


കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നതോടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പിപിപി കോണ്‍ഗ്രസായി മാറും. ആദ്യത്തെ പി പഞ്ചാബിന്റേതും രണ്ടാമത്തേത് പുതുച്ചേരിയുടേതും മുന്നാമത്തേത് പരിവാര്‍ അല്ലെങ്കില്‍ കുടുംബത്തിന്റേതുമാണെന്നും മോദി വാദിക്കുന്നു. ഗദാഗിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് കോണ്‍ഗ്രസിനെ ചോദ്യം ചെയ്ത് മോദി രംഗത്തെത്തിയത്. കര്‍ണാടക ഭരിക്കുന്ന കോണ്‍ഗ്രസ് ഈ തിരഞ്ഞെടുപ്പോടെ കുറയുമെന്നും മോദി കൂട്ടിച്ചേര്‍ക്കുന്നു. കര്‍ണാടകത്തിലെ മന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളും ജനങ്ങളില്‍ നിന്ന് തട്ടിപ്പ് നടത്തിയിട്ടുള്ള പണം വീട്ടിലേക്കും ദില്ലിയിലേക്കും എത്തിക്കുന്നുണ്ടെന്നും മോദി ആരോപിക്കുന്നു.

കോണ്‍ഗ്രസിന് പരാജയഭീതി

കോണ്‍ഗ്രസിന് പരാജയഭീതി

മഹാരാഷ്ട്ര, ഗോവ, ഉത്തരാഖഡ്, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഹിമാചല്‍പ്രദേശ്, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസിന്റെ മുഖത്ത് തോല്‍വിയുടെ ഭയമെന്നും മോദി ആരോപിക്കുന്നു. കര്‍ണാടക തിരഞ്ഞെടുപ്പില്‍ ജെഡിഎസുമായി കോണ്‍ഗ്രസ് രഹസ്യധാരണയിലെത്തിയിട്ടുണ്ട്. ആരെങ്കിലും കോണ്‍ഗ്രസിനെ സംരക്ഷിച്ചാല്‍ അത് ജെഡിഎസ് ആയിരിക്കുമെന്നും കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ തിര‌ഞ്ഞെടുപ്പില്‍ രഹസ്യധാരണയുണ്ടെന്നും അദ്ദേഹം പറയുന്നു. കോണ്‍ഗ്രസ് ദശാബ്ദങ്ങളോളം രാജ്യം ഭരിച്ചു. എന്നാല്‍ പാവപ്പെട്ടവരെയും കര്‍ഷകരെയും പാര്‍ട്ടി അവഗണിച്ചെന്നും മോദി ആരോപിക്കുന്നു.

 കോണ്‍ഗ്രസിന്റെ തോല്‍വി!!

കോണ്‍ഗ്രസിന്റെ തോല്‍വി!!

കേന്ദ്രസര്‍ക്കാരിന്റെ ക്ലീന്‍ ഇന്ത്യ പദ്ധതിയെ എതിര്‍ത്ത കോണ്‍ഗ്രസ് എല്ലാ സ്ഥാപനങ്ങളെയും കളിയാക്കുകയാണ്. റിസര്‍വ് ബാങ്ക്, ഇന്ത്യന്‍ സൈന്യം, പാര്‍ലമെന്റ് എന്നിവയെപ്പോലും പരിഹസിക്കുകയാണെന്നും മോദി ആരോപിക്കുന്നു. നോട്ട് നിരോധനത്തോടെ കോണ്‍ഗ്രസ് നേതാക്കളുടെ കയ്യില്‍ നിന്ന് കറന്‍സി പിടിച്ചെടുത്തതിന്റെ ആഘാതത്തില്‍ നിന്ന് അവര്‍ ഇപ്പോഴും മോചിതരായിട്ടില്ലെന്നും ഇതോടെ കോപം അപ്രത്യക്ഷമായെന്നും മോദി ആരോപിക്കുന്നു. ലോകബാങ്ക് സര്‍ക്കാരിനെ അഭിനന്ദിച്ചു. ഞാന്‍ ഒന്നും വാങ്ങുന്നതിനും വില്‍ക്കുന്നതിനും അല്ല നിലകൊള്ളുന്നത്. രാജ്യത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ക്കുന്നു. കോണ്‍ഗ്രസിന് ഒരു കുടുംബമാണെല്ലാം. എനിക്ക് 1.25 കോടി ജനങ്ങളാണ് എന്റെ കുടുംബം.

English summary
Prime Minister Narendra Modi on Saturday continued his attack on the Siddaramaiah government, saying that “People of Karnataka will punish the Congress party” in the forthcoming assembly elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X