കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണ്ണാടക മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കൊവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Google Oneindia Malayalam News

ബെംഗളൂരു: കർണാടകത്തിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു.അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. സിദ്ധരാമയ്യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. താനുമായി ബന്ധപ്പെട്ട മുഴുവൻ പേരോടും സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Recommended Video

cmsvideo
Former Karnataka chief minister Siddaramaiah tests positive | Oneindia Malayalam

എനിക്ക് കൊവിഡ് പോസറ്റീവാണ്. ഡോക്ടർമാരുടെ നിർദ്ദേശ പ്രാകാരം ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞാനുമായി സമമ്പർക്കം പുലർത്തിയ എല്ലാവരും സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കണം, അദ്ദേഹം ഇന്ന് രാവിലെ ട്വീറ്റ് ചെയ്തു. സിദ്ധരാമയ്യയ്ക്ക് എത്രയും പെട്ടെന്ന് രോഗം ഭേദമാകട്ടെയെന്ന് ജെഡിഎസ് നേതാവ് എച്ച്ഡി ദേവഗൗഡ ആശംസിച്ചു. സിദ്ധരാമയയ്യ് കൊവിഡ് സ്ഥിരീകരിച്ചുവെന്നത് ഞെട്ടിക്കുന്നതമാണ്. ജനങ്ങളെ സേവിക്കുന്നതിന് അദ്ദേഹത്തിന്റെ മടങ്ങി വരവ് വേഗത്തിലാവട്ടെ, ദേവഗൗഡ ട്വീറ്റ് ചെയ്തു.

su-15858291

സിദ്ധരാമയ്യയ്ക്ക് എത്രയും പെട്ടെന്ന് രോഗം ഭേദമാകട്ടേയെന്ന് മുഖ്യമന്ത്രി യെദിയൂരപ്പയും ആശംസിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യെഡിയൂരപ്പയ്ക്കും മകൾ പദ്മാവതിയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ച പിന്നാലെയാണ് യെഡിയൂരപ്പയ്ക്കും രോഗം സ്ഥിരീകരിച്ചത്. യെഡിയൂരപ്പയുടെ ഓഫീസിലുള്ള ആറ് പേർക്ക് നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. യെഡിയൂരപ്പ നിലവിൽ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലാണ്.

അതിനിടെ കർണാടകയിൽ കൊവിഡ് കേസുകൾ കുത്തനെ ഉയരുകയാണ്. 1,39,571 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആകെ മരണങ്ങൾ 2500 ആയി. ബംഗളൂരുവിൽ മാത്രം കൊവിഡ് കേസുകൾ 60,000 ആയി. ദില്ലിയൽ 136,716 പേര്ക്കാണ് രോഗം.ഇന്നലെ 850 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് കൊവിഡ് കേസുകളിലും വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതുവരെ 1,855,331. പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,000 പേർക്കാണ് രോഗം. നിലവിൽ 5,79,257 പേർ ചികിത്സയിലുണ്ട്. 38,969 മരണങ്ങളാണ് ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

English summary
Karnataka; Former CM and opposition leader Siddaramaiah Test positive for covid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X