കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ കനത്ത മഴ: കാവേരി അധിക ജലം തമിഴ്‌നാടിന് വിട്ടുകൊടുത്ത് കര്‍ണ്ണാടക

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കാലവര്‍ഷം കടുത്തതോടെ കര്‍ണാടകയിലെ അണക്കെട്ടുകള്‍ നിറഞ്ഞു. അതിനാല്‍ കാവേരിയില്‍നിന്ന് കൂടുതല്‍ വെള്ളം തമിഴ്‌നാടിന് വിട്ടുകൊടുക്കാന്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ നിര്‍ദേശം.ഡല്‍ഹിയില്‍ രണ്ടിനു ചേര്‍ന്ന കാവേരി നദീജല മാനേജ്‌മെന്റ് അതോറിറ്റി യോഗം കര്‍ണാടകയോട് ജൂലൈയില്‍ 31.24 ടിഎംസി ജലം തമിഴ്‌നാടിനു വിട്ടുകൊടുക്കാന്‍ നിര്‍ദേശിച്ചിരുന്നു.

പ്രതിദിനം മൂന്നു മുതല്‍ നാലു ടിഎംസി ജലം അധികമായി നല്‍കുകയാണെന്നു കുമാരസ്വാമി ഇന്നലെ സഭാ സമ്മേളനത്തെ അറിയിക്കുകയായിരുന്നു. ഇന്നലെ രാവിലെ കബനി അണക്കെട്ടിലെ പരമാവധി സംഭരണ ശേഷിയായ 2284 അടിയിലേക്കു ജലനിരപ്പ് ഉയര്‍ന്നു. മണ്ഡ്യയിലെ കൃഷ്ണ രാജ സാഗരയില്‍ 110 അടിയാണു ജലനിരപ്പ്. ഇവിടെ പരമാവധി സംഭരണശേഷി 124 അടിയാണ്.

krs-dam1

ഹാസന്‍ ജില്ലയിലെ ഹേമാവതി കുടകിലെ ഹാരംഗി എന്നീ അണക്കെട്ടുകളിലും പരമാവധി ശേഷിയിലേക്കു ജലം ഉയരുകയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏറ്റവും നല്ല ജലസ്ഥിതിയാണ് അണക്കെട്ടുകളിലേതെന്ന് അധികൃതര്‍ അഭിപ്രായപ്പെടുന്നു. അതേസമയം ബംഗളൂരു നഗരത്തില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്.

English summary
karnataka gave cauveri water to tamilnadu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X