കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂളുകള്‍ക്ക് മൊറാര്‍ജ് ദേശായിയുടെ പേര് വേണ്ട,ഇന്ദിരയുടേതു മതി!! കരുക്കള്‍ നീക്കി കോണ്‍ഗ്രസ്‌

  • By Anoopa
Google Oneindia Malayalam News

ബെംഗളൂരു: സംസ്ഥാനത്തെ മൊറാര്‍ജി ദേശായിയുടെ പേരിലുള്ള റസിഡന്‌റ് സ്‌കൂളുകളുടെ പേരു മാറ്റാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. മൊറാര്‍ജ് ദേശായിയുടെ പേരിലുള്ള 100 റസിഡന്റ് സ്‌കൂളുകള്‍ക്ക് ഇന്ദിരാ ഗാന്ധിയുടെ പേരു നല്‍കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച് ജൂലൈ 5 ന് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

2016-17 കാലയളവില്‍ സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴില്‍ പുതിയ 278 റസിഡന്റ് സ്‌കൂളുകള്‍ ആരംഭിക്കാനും തീരുമാനമെടുത്തിരുന്നു. വയ്ക്ക് മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെയും സ്വാതന്ത്ര്യസമര സേനാനി കിറ്റൂര്‍ റാണി ചെന്നമ്മയുടെയും പേരുകള്‍ നല്‍കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ .100 സ്‌കൂളുകള്‍ക്കാണ് ഇവരുടെ പേര് നല്‍കാന്‍ തീരുമാനിച്ചിരുന്നത്. എന്നാലിപ്പോള്‍ തീരുമാനം മാറ്റി സ്‌കൂളുകള്‍ക്ക് ഇന്ദിരാ ഗാന്ധിയുടെ പേര് നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. റസിഡന്റ് സ്‌കൂളുകളില്‍ ഭൂരിഭാഗവും പിന്നോക്ക വിഭാഗത്തില്‍ പെട്ടവര്‍ക്കു വേണ്ടിയുള്ളതാണ്.\

siddaramaiah

എന്നാല്‍ സ്‌കൂളുകളുടെ പേരി മാറ്റാനുള്ള നീക്കം സര്‍ക്കാരിന്റെ വക്രബുദ്ധിയുടെ തെളിവാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. മൊറാര്‍ജി ദേശായിയെയും കിറ്റൂര്‍ റാണി ചെന്നമ്മയെയും ഇന്ദിരാ ഗാന്ധിയുടെ പേര് ഉപയോഗിച്ച് മാറ്റുന്നത് അവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ബിജെപി വക്താവ് സമ്പത് പത്ര കുറ്റപ്പെടുത്തി.

English summary
Karnataka government has to rename 100 Morarji Desai government residential schools to Smt. Indira Gandhi schools.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X