മംഗളൂരു വെടിവെപ്പില്‍ അന്വേഷണം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍; കര്‍ഫ്യൂവിനും ഇളവ്
മംഗളൂരു: പൗരത്വ ഭേഗതിക്കെതിരായ പ്രക്ഷോഭത്തില്‍ മംഗളൂരുവില്‍ 2 പേരുടെ മരണത്തിന് ഇടയാക്കിയ പോലീസ് വെടിവെപ്പില്‍ അന്വേഷണം പ്രഖ്യാപിച്ചു. മംഗളൂരുവില്‍ പോലീസ് ഉന്നതരുമായി നടത്തിയ കൂടിക്കാഴ്ച്ചയക്ക് ശേഷം മുഖ്യമന്ത്രി യെഡിയൂരപ്പയാണ് വെടിവെപ്പില്‍ അന്വേഷണം പ്രഖ്യാപിച്ചതായി അറിയിച്ചത്.
ഇന്നലെ മംഗളൂരുവില്‍ നിന്ന് മലയാള മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തിലും കര്‍ണാടാക സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. മംഗളൂരുവില്‍ കര്‍ഫ്യൂവിന് ഇളവ് നല്‍കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് മൂന്ന് മുതൽ വൈകിട്ട് ആറ് മണി വരെ കര്‍ഫ്യു ഉണ്ടായിരിക്കില്ല. അതേസമയം, മംഗളൂരുവില്‍ പ്രഖ്യാപിച്ച നിരോധനജ്ഞ പിന്‍വലിച്ചിട്ടില്ല.

പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധം അക്രമാസക്തമാവുകയും പോലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ മംഗളൂരില്‍ കഴിഞ്ഞ രണ്ട് ദിവസമായി കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. ജലീൽ, നൗഷീൻ എന്നിവരായിരുന്നു വ്യാഴാഴ്ച്ച നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.
അതിനിടെ, മംഗളൂരുവില്‍ കര്‍ഫ്യൂ ലംഘിച്ച് പ്രതിഷേധം നടത്തിയ സിപിഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. സിപിഐ കര്‍ണാടക സംസ്ഥാന സെക്രട്ടറിയേയും പത്തോളം പ്രവര്‍ത്തകരേയും ബിനോയ് വിശ്വത്തോടൊപ്പം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസത്തെ പോലീസ് വെടിവെപ്പിനെതിരെ മംഗളൂരു നഗരപാലിക ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുമ്പോഴായിരുന്നു ബിനോയ് വിശ്വം അടക്കമുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തവരെ മാംഗ്ലൂര്‍ ബറാക് പോലീസ് സ്റ്റേഷനിലേക്ക്. തേസമയം കസ്റ്റഡിയില്‍ എടുത്തവര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നാണ് ഇതുവരേയുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications