കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന് ആയുസില്ല; 'മൂന്ന് മാസത്തിനകം വീഴും'!! ബിജെപിയുടെ ശ്രദ്ധ മാറി

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ഉടന്‍ തീരില്ലെന്ന് സൂചന. ബുധനാഴ്ച സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങുന്ന ജെഡിഎസ്-കോണ്‍ഗ്രസ് മുഖ്യമന്ത്രി കുമാരസ്വാമി വ്യാഴാഴ്ച വിശ്വാസ വോട്ട് തേടുമെങ്കിലും എംഎല്‍എമാര്‍ എപ്പോള്‍ വേണമെങ്കിലും മറുകണ്ടം ചാടിയേക്കുമെന്ന് അവര്‍ക്ക് ആശങ്ക. ഈ സാഹചര്യത്തില്‍ എംഎല്‍എമാരെ വിശ്വാസ വോട്ട് കഴിയുംവരെ വീടുകളില്‍ പോകാന്‍ അനുവദിക്കേണ്ട എന്നാണ് ഇരുപാര്‍ട്ടികളും തീരമാനിച്ചിരിക്കുന്നത്. അതിനിടെയാണ് പുതിയ സര്‍ക്കാരിനെ വെട്ടിലാക്കി ബിജെപിയുടെ പ്രവചനം വന്നിരിക്കുന്നത്. മൂന്ന് മാസത്തിനകം കുമാരസ്വാമി സര്‍ക്കാര്‍ വീഴുമെന്നാണ് ബിജെപി പറയുന്നത്. അതിന് കാരണവും അവര്‍ നിരത്തുന്നു. കര്‍ണാടകത്തില്‍ നിന്നുള്ള പുതിയ വിവരങ്ങള്‍ ഇങ്ങനെ....

്അല്‍പ്പം ക്ഷീണം

്അല്‍പ്പം ക്ഷീണം

സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങള്‍ പാതിവഴിയില്‍ വീണു പോയ ബിജെപി ഉടനെ മറ്റൊരു ശ്രമം നടത്തില്ല. സര്‍ക്കാരുണ്ടാക്കാനും എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനും നടത്തിയ നീക്കം പാര്‍ട്ടിയുടെ പ്രതിഛായക്ക് ദേശീയ തലത്തില്‍ അല്‍പ്പം ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. ബിജെപിയുടെ ഓരോ കളികളും പരസ്യമാക്കിയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം മറുതന്ത്രം മെനഞ്ഞത്.

പ്രശ്‌നങ്ങളുണ്ടാക്കുമോ

പ്രശ്‌നങ്ങളുണ്ടാക്കുമോ

ഈ സാഹചര്യത്തില്‍ ഉടന്‍ തന്നെ എംഎല്‍എമാരെ പിടിക്കാന്‍ ബിജെപി നില്‍ക്കുന്നില്ല. പകരം സംസ്ഥാനത്ത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം ഔദ്യോഗികമായി പറയുന്നത്. എന്നാല്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുമെന്ന് മറുപക്ഷം കരുതുന്നു.

പ്രശ്‌നങ്ങളുണ്ടാകും

പ്രശ്‌നങ്ങളുണ്ടാകും

ബിജെപി പൊതുരംഗത്ത് പറയുന്നത് മറ്റൊന്നാണ്. പുതിയ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ തങ്ങള്‍ നോക്കില്ല. ഈ സര്‍ക്കാരില്‍ പ്രശ്‌നങ്ങള്‍ ഉറപ്പാണ്. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ അധിക കാലം മുന്നോട്ട് പോകില്ല. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇക്കാര്യം പറഞ്ഞതിന് പിന്നാലെ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ കുറച്ചുകൂടി കടന്നു പറഞ്ഞിരിക്കുന്നു.

മൂന്ന് മാസത്തിനകം വീഴുംv

മൂന്ന് മാസത്തിനകം വീഴുംv

കുമാരസ്വാമി സര്‍ക്കാര്‍ മൂന്ന് മാസത്തിനകം വീഴുമെന്നാണ് സദാനന്ദ ഗൗഡ പറയുന്നത്. അവര്‍ക്കിടയില്‍ ഇപ്പോള്‍ തന്നെ പ്രശ്‌നങ്ങള്‍ തുടങ്ങിയിട്ടുണ്ട്. പരസ്പരം പോരടിക്കുകയാണ്. മൂന്ന് മാസത്തിനകം സര്‍ക്കാര്‍ വീഴും. അതിന് ശേഷം ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കും- ഇതാണ് സദാനന്ദ ഗൗഡ പറയുന്നത്.

പാര്‍ട്ടി ചുമതല നല്‍കി

പാര്‍ട്ടി ചുമതല നല്‍കി

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്കാണ് കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ. വ്യാഴാഴ്ച അദ്ദേഹം സഭയില്‍ ഭൂരിപക്ഷം തെളിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. അതേസമയം, ജയനഗര്‍, ആര്‍ആര്‍ നഗര്‍ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ് ബിജെപി. അനന്ത് കുമാറിനും സദാനന്ദ ഗൗഡയ്ക്കും പാര്‍ട്ടി ചുമതല നല്‍കിക്കഴിഞ്ഞു.

ശക്തി വര്‍ധിപ്പിക്കും

ശക്തി വര്‍ധിപ്പിക്കും

സഭയില്‍ അംഗസംഖ്യ കൂട്ടുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സഭയിലെ ശക്തി കൂട്ടാനാണ് ഇപ്പോഴത്തെ തീരുമാം. 104 അംഗങ്ങളാണ് സഭയില്‍ ബിജെപിക്കുള്ളത്. ഇനി നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളില്‍ വിജയം നേടിയാല്‍ കാര്യങ്ങള്‍ കൈപ്പിടിയിലൊതുക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

റിസോര്‍ട്ടില്‍ അസ്വാരസ്യം

റിസോര്‍ട്ടില്‍ അസ്വാരസ്യം

അതേസമയം, ബിജെപിയുടെ ചാക്കിട്ട് പിടുത്തത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് ഇപ്പോഴും ആശങ്കയുണ്ട്. പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്ന് ഉറപ്പുള്ള എംഎല്‍എമാരെ മാത്രമാണ് റിസോര്‍ട്ടില്‍ നിന്ന് പോകാന്‍ അനുവദിച്ചിട്ടുള്ളത്. വിശ്വാസ വോട്ടെടുപ്പ് കഴിഞ്ഞാല്‍ എല്ലാവരും റിസോര്‍ട്ട് വിടും. ചിലരെ മാത്രം പുറത്തുപോകാന്‍ അനുവദിച്ച നിലപാടില്‍ എംഎല്‍എമാര്‍ക്ക് അമര്‍ഷമുണ്ടെന്നന്നാണ് റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസിന് പാളയത്തില്‍ പട

കോണ്‍ഗ്രസിന് പാളയത്തില്‍ പട

അതേസമയം, കോണ്‍ഗ്രസിന് സ്വന്തം പാളയത്തില്‍ നിന്ന് തന്നെ വെല്ലുവിളി ഉയര്‍ന്നിരിക്കുന്നു. ലിംഗായത്ത് വിഭാഗമാണ് ആവശ്യങ്ങളുമായി നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. പ്രതിസന്ധി ഘട്ടത്തിലും കൂടെ നിന്ന തങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കണമെന്നാണ് ലിംഗായത്തുകളുടെ ആവശ്യം.

ആവശ്യങ്ങള്‍ ഇങ്ങനെ

ആവശ്യങ്ങള്‍ ഇങ്ങനെ

ഉപമുഖ്യമന്ത്രി പദവും പ്രധാന വകുപ്പുകളും വേണമെന്നാണ് ലിംഗായത്തുകള്‍ നേതൃത്വത്തിന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസിന് 18 ലിംഗായത്ത് എംഎല്‍എമാരുണ്ട്. ഇതില്‍ പ്രധാനിയാണ് ശിവശങ്കരപ്പ. ഇദ്ദേഹത്തെ ഉപമുഖ്യമന്ത്രിയാക്കണമെന്നാണ് ലിംഗായത്തുകളുടെ ആവശ്യം. സമ്മര്‍ദ്ദശക്തിയായി ആവശ്യങ്ങള്‍ നേടാനാണ് അവരുടെ ശ്രമം.

സമുദായ സ്‌നേഹം

സമുദായ സ്‌നേഹം

ഈ സാഹചര്യം മുന്‍കൂട്ടി കണ്ടാണ് കോണ്‍ഗ്രസ് രണ്ട് ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെട്ടിരിക്കുന്നത്. വൊക്കലിഗ സമുദായംഗമാണ് കുമാരസ്വാമി. ബിജെപി മുഖ്യമന്ത്രിയായിരുന്ന യെദ്യൂരപ്പ ലിംഗായത്ത് നേതാവാണ്. ഇദ്ദേഹത്തെ മാറ്റി പകരം വൊക്കലിഗക്കാരനെ പിന്തുണച്ച സാഹചര്യത്തില്‍ മതിയായ പരിഗണന തങ്ങള്‍ക്ക് കിട്ടണമെന്നാണ് ശിവശങ്കരപ്പയുടെ നേതൃത്വത്തിലുള്ളവരുടെ ആവശ്യം.

സമ്മര്‍ദ്ദ ശക്തി

സമ്മര്‍ദ്ദ ശക്തി

നേരിയ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ്-ജെഡിഎസ് അധികാരത്തിലെത്തുന്നത്. ഈ സാഹചര്യം മനസിലാക്കിയാണ് ലിംഗായത്തുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്. കോണ്‍ഗ്രസിന് അധികാരം നിലനിര്‍ത്താന്‍ സഹായിച്ചത് ഡികെ ശിവകുമാര്‍ എന്ന കരുത്തനായ നേതാവിന്റെ മിടുക്ക് കൊണ്ടാണ്. ഇദ്ദേഹം ഉപമുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശിവകുമാര്‍ വൊക്കലിഗ വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണ്. അപ്പോള്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും വൊക്കലിഗ വിഭാഗക്കാരാകും. ഇത് മനസിലാക്കിയാണ് ലിംഗായത്തുകളുടെ നീക്കം.

അമിത് ഷാ പറയുന്നു

അമിത് ഷാ പറയുന്നു

ബിജെപിക്ക് അധികാരം നഷ്ടമായെങ്കിലും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ ഭരണം അത്ര സുഖകരമാകില്ല എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇക്കാര്യം യെദ്യൂരപ്പയും അമിത് ഷായും നേരത്തെ സൂചിപ്പിച്ചിരുന്നു. ലിംഗായത്തുകാരുടെ പുതിയ നീക്കങ്ങള്‍ക്ക് പിന്നില്‍ ബിജെപിയുടെ കളികളുണ്ട് എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. റിസോര്‍ട്ടില്‍ നിന്ന് എംഎല്‍എമാരെ പുറത്തുവിട്ടാല്‍ കുമാരസ്വാമി വീഴുമെന്ന് അമിത് ഷാ പറയുന്നു.

English summary
Karnataka govt formation: BJP did not lost hope, says Con-JDS Govt. wil fall with in three monthv
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X