കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് ഉപമുഖ്യമന്ത്രിമാര്‍ വേണമെന്ന് കോണ്‍ഗ്രസ്; ഒന്ന് തരാമെന്ന് ജെഡിഎസ്!! തീരുമാനമാകാതെ ചര്‍ച്ച

Google Oneindia Malayalam News

ദില്ലി: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച പുരോഗമിക്കുമ്പോള്‍ പദവികളെ ചൊല്ലി തര്‍ക്കം മുറുകുന്നു. ബിജെപി ആശ്വസിക്കുന്ന പോലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ പ്രതിസന്ധി കനക്കുമോ എന്ന തോന്നല്‍ ജനിപ്പിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍. മുഖ്യമന്ത്രി പദം വിട്ടുനല്‍കാന്‍ മനസ് കാണിച്ച കോണ്‍ഗ്രസിനോട് മമത വേണമെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്.
മുഖ്യമന്ത്രി സ്ഥാനം ജെഡിഎസ്സിന് നല്‍കിയ സാഹചര്യത്തില്‍ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ വേണമെന്ന് കോണ്‍ഗ്രസ്് ആവശ്യപ്പെടുന്നു. അത് തരാന്‍ സാധിക്കില്ലെന്നാണ് ജെഡിഎസ് പറയുന്നത്. തിരഞ്ഞൈടുപ്പ് പ്രചാരണ വേളയില്‍ ജെഡിഎസ് നല്‍കിയ വാഗ്ദാനത്തിന് വിരുദ്ധമാകും രണ്ട് ഉപമുഖ്യമന്ത്രിമാര്‍. ഇക്കാര്യത്തില്‍ പരിഹാരമായി ജെഡിഎസ് ഒരു ഉപാധിയും വച്ചു. എന്നാല്‍ അതുപോരെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. കര്‍ണാടകയിലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഇങ്ങനെ....

സ്പീക്കര്‍ പദവി നല്‍കാം

സ്പീക്കര്‍ പദവി നല്‍കാം

കോണ്‍ഗ്രസിന് രണ്ട് ഉപമുഖ്യമന്ത്രിമാര്‍ വേണമെന്നാണ് ഉന്നയിച്ചിരിക്കുന്ന പുതിയ ആവശ്യം. ഇത് നല്‍കാന്‍ സാധിക്കില്ലെന്ന് ജെഡിഎസ് വ്യക്തമാക്കി. ഒരു ഉപമുഖ്യമന്ത്രി പദം നല്‍കാമെന്നാണ് ജെഡിഎസ് പറയുന്നത്. എന്നാല്‍ കോണ്‍ഗ്രസിന് അമര്‍ഷം. ഈ സാഹചര്യത്തില്‍ സ്പീക്കര്‍ പദവി കൂടി നല്‍കാമെന്ന് ജെഡിഎസ് പറയുന്നു.

അയവ് വരാത്ത ചര്‍ച്ച

അയവ് വരാത്ത ചര്‍ച്ച

കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി നടക്കുന്ന ചര്‍ച്ചയില്‍ അയവ് വന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് കുമാരസ്വാമി ദില്ലിയില്‍ രാഹുല്‍ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും കണ്ടപ്പോള്‍ ഇക്കാര്യം ഉണര്‍ത്തിയത്. ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുമെന്ന് കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.

ചിലപ്പോള്‍ കുമാരസ്വാമി മാത്രം

ചിലപ്പോള്‍ കുമാരസ്വാമി മാത്രം

ബുധനാഴ്ച രണ്ടുമണിക്കാണ് കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. അതിന് മുമ്പ് മറ്റു പദവികളുടെ കാര്യത്തില്‍ തീരുമാനമാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം. തീരുമാനമായാല്‍ കുമാരസ്വാമിക്കൊപ്പം കോണ്‍ഗ്രസ് ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.

മൂന്ന് കാര്യങ്ങളില്‍ ശ്രദ്ധ

മൂന്ന് കാര്യങ്ങളില്‍ ശ്രദ്ധ

പഴയ ഭിന്നതകളെല്ലാം മാറ്റിവച്ച് ഭാവി ചിന്തിച്ചുള്ള നീക്കം നടത്താനാണ് കോണ്‍ഗ്രസും ജെഡിഎസും തീരുമാനിച്ചിരിക്കുന്നത്. കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ, സ്പീക്കര്‍ തിരഞ്ഞെടുപ്പ്, വിശ്വാസ വോട്ട് എന്നീ കാര്യങ്ങളിലാണ് തങ്ങള്‍ ഇപ്പോള്‍ ശ്രദ്ധ പതിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതത്വം പറയുന്നു.

നിര്‍ണായക ചര്‍ച്ച

നിര്‍ണായക ചര്‍ച്ച

പദവികള്‍ സംബന്ധിച്ചുള്ള ചര്‍ച്ച നടത്താന്‍ ചൊവ്വാഴ്ച കോണ്‍ഗ്രസിന്റെ കര്‍ണാടകത്തിലെ ചുമതലയുള്ള കെസി വേണുഗോപാലും കുമാരസ്വാമിയും ഒരുമിച്ചിരിക്കുന്നുണ്ട്. 20 മന്ത്രി പദവികള്‍ കോണ്‍ഗ്രസിനും 13 മന്ത്രിമാര്‍ ജെഡിഎസ്സിനുമുണ്ടാകുമെന്നാണ് ഒടുവിലെ വിവരം. വകുപ്പുകള്‍ സംബന്ധിച്ചും തര്‍ക്കമുണ്ടെന്നാണ് വിവരം.

വ്യാഴാഴ്ച വിശ്വാസ വോട്ട്

വ്യാഴാഴ്ച വിശ്വാസ വോട്ട്

ബുധനാഴ്ച കോണ്‍ഗ്രസ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ സാധ്യതയില്ല. കുമാരസ്വാമിക്കൊപ്പം ചിലപ്പോള്‍ കോണ്‍ഗ്രസിന്റെ ഉപമുഖ്യമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. വ്യാഴാഴ്ച സഭയില്‍ വിശ്വാസ വോട്ട് തേടുമെന്ന് കുമാരസ്വാമി അറിയിച്ചു.

സമുദായ പ്രശ്‌നം

സമുദായ പ്രശ്‌നം

ദളിത് നേതാവ് ജി പരമേശ്വരയെ ആണ് കോണ്‍ഗ്രസ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് കാണുന്നത്. മറ്റൊരു ഉപമുഖ്യമന്ത്രി പദത്തില്‍ ആരാണെന്ന് വ്യക്തമല്ല. കോണ്‍ഗ്രസ് തന്ത്രജ്ഞന്‍ ഡികെ ശിവകുമാറിനും ഉപമുഖ്യമന്ത്രി പദം കിട്ടിയേക്കുമെന്ന സൂചനകളുണ്ട്. അദ്ദേഹം വൊക്കലിഗ സമുദായംഗമാണ്. അതിനിടെയാണ് കോണ്‍ഗ്രസിലെ ലിംഗായത്തുകള്‍ ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെട്ടിരിക്കുന്നത്. എംബി പാട്ടീലിനെയാണ് അവര്‍ നിര്‍ദേശിക്കുന്നത്.

രണ്ടും ഒരേ വിഭാഗം വന്നാല്‍

രണ്ടും ഒരേ വിഭാഗം വന്നാല്‍

ദളിത് നേതാവ് ഉപമുഖ്യമന്ത്രിയാകുമെന്ന് ജെഡിഎസ് പ്രചാരണ വേളയില്‍ അണികള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു. പക്ഷേ, ഡികെ ശിവകുമാര്‍ വന്നാല്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഒരേ സമുദായത്തില്‍പെടുന്നവരാകും. ഇത് ലിംഗായത്തുകള്‍ക്ക് അമര്‍ഷത്തിന് ഇടയാക്കുമെന്ന് കോണ്‍ഗ്രസ് ഭയപ്പെടുന്നു.

കോണ്‍ഗ്രസ് മല്‍സരിക്കും

കോണ്‍ഗ്രസ് മല്‍സരിക്കും

അതേസമയം, നേരത്തെ തിരഞ്ഞെടുപ്പ് നടക്കാത്ത രണ്ട് മണ്ഡലങ്ങളില്‍ ആര് മല്‍സരിക്കുമെന്ന കാര്യത്തില്‍ ഏകദേശ തീരുമാനമായിട്ടുണ്ട്. ആര്‍ആര്‍ നഗര്‍, ജയനഗര്‍ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാനുള്ളത്. കോണ്‍ഗ്രസായിരിക്കും ഇവിടെ ജനവിധി തേടുക എന്നാണ് വിവരം. ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ ചര്‍ച്ച ചെയ്ത്് ഒരു കമ്മിറ്റി രൂപീകരിക്കും.

Recommended Video

cmsvideo
കർണാടകത്തിൽ രണ്ട് ഉപമുഖ്യമന്ത്രിമാർ ! | Oneindia Malayalam
കുമാരസ്വാമിയുടെ മണ്ഡലത്തില്‍ ഭാര്യ അനിത

കുമാരസ്വാമിയുടെ മണ്ഡലത്തില്‍ ഭാര്യ അനിത

അതേസമയം, മല്‍സരിച്ച രണ്ട് മണ്ഡലങ്ങളിലും കുമാരസ്വാമി ജയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹം രാമനഗര മണ്ഡലത്തിലെ എംഎല്‍എ പദവി രാജിവച്ചു. ഇനി അവിടെ ഉപതിരഞ്ഞെടുപ്പ് നടക്കും. അദ്ദേഹത്തിന്റെ ഭാര്യ അനിതയാകും ജെഡിഎസ് സ്ഥാനാര്‍ഥി എന്നാണ് അറിയുന്നത്. ചിലപ്പോള്‍ മകനും നടനുമായ നിഖില്‍ മല്‍സരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

English summary
Karnataka govt formation: Congress to get deputy CM, speaker posts, But problem here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X