Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് കൊടും വരള്‍ച്ച, ഋഷ്യശൃംഖ യാഗം നടത്താന്‍ മുഖ്യമന്ത്രി! വിവാദം

ബെംഗളൂരു: കര്‍ണാടകയിലെ കടുത്ത വരള്‍ച്ചയില്‍ നിന്ന് രക്ഷനേടാന്‍ യാഗം നടത്തി മഴ പെയ്യിക്കാന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. മഴപെയ്യാനായി ഋഷ്യശ്യംഗ യാഗമാണ് നടത്തുക. ഇത്തവണ കാലവര്‍ഷം ദുര്‍ബലമായിരിക്കുമെന്ന് ജ്യോതിഷികള്‍ പ്രവചിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് യാഗം നടത്തി മഴപെയ്യിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

 yagdd-

വടക്കന്‍ കര്‍ണാടകയിലാണ് വരള്‍ച്ച രൂക്ഷമായിരിക്കുന്നത്. ചിത്രദുര്‍ഗ, തുംകുരു, വിജയപുര, കലബുറഗി , ചിക്കബെല്ലാപൂര്‍ എന്നിവിടങ്ങളിലാണ് ഇത്തവണ കൊടും വരള്‍ച്ച അനുഭവപ്പെട്ടത്. ഇത്തവണ വരള്‍ച്ച നേരിടാന്‍ സര്‍ക്കാര്‍ മുന്‍കരുതല്‍ എടുത്തില്ലെന്ന വിമര്‍ശനം ശക്തമായിരുന്നു. ഇതിന് പിന്നാലെ പ്രശസ്ത ജ്യോതിഷി ദ്വാരകനാഥ് മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

മഴ ലഭിക്കുന്നതിന് എല്ലാവര്‍ഷവും ഇത്തരത്തില്‍ യാഗം നടത്താറുണ്ടെന്ന് ശ്യംഗേരി ക്ഷേത്രം അധികൃതര്‍ വ്യക്തമാക്കി. അതേസമയം സര്‍ക്കാര്‍ ചെലവില്‍ യാഗം നടത്തി മഴപെയ്യിക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ഉയര്‍ന്ന് കഴിഞ്ഞു. കര്‍ഷകരും ബിജെപിയുമായി ഇതിനെതിരെ രംഗത്തെത്തിയത്. വരള്‍ച്ചാ ദുരിതാശ്വാസനത്തിന് നടപടി കൈക്കൊള്ളാതെ യാഗവും പൂജയും നടത്തുന്നത് അംഗീകരിക്കാന്‍ ആവില്ലെന്നാണ് ഇവര്‍ ഉയര്‍ത്തുന്ന വിമര്‍ശനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+