കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് ആശ്വാസം; ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

Google Oneindia Malayalam News

ബെംഗളൂരു: കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യണം എന്ന കീഴ്‌ക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് കര്‍ണാടക ഹൈക്കോടതി. പകര്‍പ്പവകാശ മാനദണ്ഡങ്ങള്‍ ലംഘിച്ചു എന്ന് ആരോപിച്ച് കോണ്‍ഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന്റെയും ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ ബ്ലോക്ക് ചെയ്യണം എന്നായിരുന്നു ബെംഗളൂരു സിവില്‍ കോടതിയുടെ ഉത്തരവ്.

തിങ്കളാഴ്ചയായിരുന്നു ബെംഗളൂരു കോടതിയുടെ ഉത്തരവ് വന്നത്. കോണ്‍ഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന്റെയും ഹാന്‍ഡിലുകള്‍ താല്‍ക്കാലികമായി തടയാനായിരുന്നു മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിന് ബെംഗളൂരു സിവില്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്. ഇതാണ് കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തത്.

1

ട്വിറ്റര്‍, ഫേസ്ബുക്ക്, യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം എന്നിവയിലെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് പകര്‍പ്പ് അവകാശമുള്ള എല്ലാ വീഡിയോകളും നാളെയോടെ നീക്കം ചെയ്യുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഭാരത് ജോഡോ യാത്രയുടെ വീഡിയോകളിലൊന്നില്‍ സൂപ്പര്‍ഹിറ്റ് ചിത്രമായ കെ ജി എഫ് 2 ലെ ഗാനങ്ങള്‍ ഉപയോഗിച്ചിരുന്നു.

'കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും ബുദ്ധിമുട്ടായിരുന്നു.. ഞാന്‍ പോരാടും'; കണ്ണീരണിഞ്ഞ് സാമന്ത'കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും ബുദ്ധിമുട്ടായിരുന്നു.. ഞാന്‍ പോരാടും'; കണ്ണീരണിഞ്ഞ് സാമന്ത

2

ഇതിനെതിരെ ബെംഗളൂരു ആസ്ഥാനമായുള്ള മ്യൂസിക് കമ്പനിയായ എം ആര്‍ ടി മ്യൂസിക് പരാതി നല്‍കുകയായിരുന്നു. കെ ജി എഫ് 2 ലെ പാട്ടിന്റെ കൃത്യമായ പകര്‍പ്പവകാശമോ അനുമതിയോ ഇല്ലാതെ ഇത്തരമൊരു നീക്കം നടത്തിയത് അംഗീകരിക്കാനാകില്ലെന്നായിരുന്നു കമ്പനിയുടെ നിലപാട്. ഇതോടെ അക്കൗണ്ടില്‍ നിന്ന് ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ട്വിറ്ററിനോട് കോടതി നിര്‍ദ്ദേശിച്ചു.

Viral Video- എല്ലാ ദിവസവും അച്ഛന്‍ മകളുടെ ഫോട്ടോയെടുക്കും... 23 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടത്..!!, വീഡിയോ കാണാംViral Video- എല്ലാ ദിവസവും അച്ഛന്‍ മകളുടെ ഫോട്ടോയെടുക്കും... 23 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടത്..!!, വീഡിയോ കാണാം

3

പകര്‍പ്പ് അവകാശ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബെംഗളൂരു സിറ്റി സിവില്‍ കോടതി അക്കൗണ്ട് തല്‍ക്കാലത്തേക്ക് മരവിപ്പിക്കാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ സിവില്‍ കോടതി ഉത്തരവ് ഏകപക്ഷീയമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നടപടികളെക്കുറിച്ച് ഞങ്ങളെ അറിയിക്കുകയോ ഹാജരാകുകയോ ചെയ്തില്ല.

'തകര്‍ന്ന ഹൃദയങ്ങള്‍ എവിടെ പോകുന്നു...'; മാലിക്കുമായി വേര്‍പിരിയുന്നോ? സാനിയയുടെ പ്രതികരണം സൂചനയോ?'തകര്‍ന്ന ഹൃദയങ്ങള്‍ എവിടെ പോകുന്നു...'; മാലിക്കുമായി വേര്‍പിരിയുന്നോ? സാനിയയുടെ പ്രതികരണം സൂചനയോ?

4

ഉത്തരവിന്റെ പകര്‍പ്പൊന്നും ലഭിച്ചിട്ടില്ല എന്നും നിയമപരമായ എല്ലാ നടപടികളും തങ്ങള്‍ ചെയ്യുമെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരുന്നു.

English summary
Karnataka High Court stayed the order to block the official Twitter account of Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X