കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക-കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞു, ഒരാള്‍ മരിച്ചു, 33പേര്‍ക്ക് പരിക്ക്

  • By Sruthi K M
Google Oneindia Malayalam News

മാണ്ഡിയ: കര്‍ണാടക-കെഎസ്ആര്‍ടിസി പുഴയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. അപകടത്തില്‍ 33പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കര്‍ണാടകയിലെ മാണ്ഡിയ ജില്ലയിലാണ് അപകടം ഉണ്ടാകുന്നത്. ബസ് നിയന്ത്രണം വിട്ട് ശിംഷാ നദിയിലേക്ക് മറിയുകയായിരുന്നു. ബസിന്റെ ടയറാണ് അപകടത്തിനിടയാക്കിയതെന്ന് പോലീസ് പറയുന്നു.

പോലീസും അഗ്നിശമനസേനാ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തിയാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷിച്ചത്. അപകടത്തില്‍ ഒരാള്‍ മരണപ്പെട്ടാതായാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. ബെംഗളൂരുവില്‍ നിന്നും മൗസൂരുവിലേക്കുള്ള യാത്രാ മധ്യേ തന്നെ ബസിന്റെ ടയര്‍ നിയന്ത്രണം വിട്ടിരുന്നുവെന്നാണ് യാത്രക്കാര്‍ പറയുന്നത്.

ksrtc-bus-shimsha

ഒരു ഡിവൈഡറില്‍ ഇടിച്ചാണ് ബസ് പുഴയിലേക്ക് മറിയുന്നത്. 50 യാത്രക്കാരുമായാണ് ബസ് യാത്ര പുറപ്പെട്ടത്. താഴ്ന്ന ജനനിരപ്പേ പുഴക്കുള്ളൂവെന്നതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. മടൂര്‍ പോലീസാണ് അപകടസ്ഥലത്ത് എത്തിയത്.

ഇതേ പാലത്തില്‍ നിന്ന് പല അപകടങ്ങളും മുന്‍പ് ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം ഇവിടെവെച്ച് കാറും ലോറിയും അപകടത്തില്‍പ്പെട്ടിരുന്നു. അപകടത്തില്‍പ്പെട്ടവരുടെ എല്ലാവിധ ചികിത്സാ ചെലവുകളും സര്‍ക്കാര്‍ വഹിക്കുമെന്ന് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി അറിയിച്ചു.

English summary
In a tragic accident, a KSRTC bus, KA 13 F 1994, commuting from Bengaluru-Mysuru plunged into Shimsha river after driver lost control of the wheel at Mandya district.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X