• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മതപരിവര്‍ത്തന വിരുദ്ധ നിയമവുമായി കര്‍ണാടക മുന്നോട്ട്; ഭൂരിപക്ഷവും പിന്തുണയ്ക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

Google Oneindia Malayalam News

ബംഗളൂരു: കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ മതപരിവര്‍ത്തന വിരുദ്ധ ബില്‍ അവതരിപ്പിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ക്രിസ്ത്യാനികള്‍ക്കെതിരായ നിരവധി ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ചെയ്യുന്നതിനിടെയാണ് മതപരിവര്‍ത്തന വിരുദ്ധ ബില്ലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരുന്നത്.

'ഇന്ദിരാഗാന്ധിയുടെ ധീരത ഇന്നും പ്രചോദനമായി തുടരുന്നു'; വിമോചന ദിനാഘോഷത്തിനിടെ സോണിയാഗാന്ധി'ഇന്ദിരാഗാന്ധിയുടെ ധീരത ഇന്നും പ്രചോദനമായി തുടരുന്നു'; വിമോചന ദിനാഘോഷത്തിനിടെ സോണിയാഗാന്ധി

കഴിഞ്ഞയാഴ്ച ബെലഗാവിയിലെ ഒരു പള്ളിയില്‍ നടന്ന ആക്രമണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത് ന്യൂനപക്ഷ വിരുദ്ധ വികാരം സര്‍ക്കാര്‍ ആളിക്കത്തിക്കുകയാണെന്ന പ്രതിപക്ഷത്തിന്റെയും ന്യൂനപക്ഷ അവകാശ സംഘടനകളുടെയും വിമര്‍ശനത്തിന് ആക്കം കൂട്ടി.

1

എന്നാല്‍ ഈ ആരോപണങ്ങള്‍ എല്ലാം തന്നെ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ. മതപരിവര്‍ത്തന വിരുദ്ധ ബില്ലിനെ ചുറ്റിപ്പറ്റിയുള്ള ഭയം 'നീതികരിക്കാനാകാത്തകാണെന്നും നിര്‍ബന്ധിതമായ മതപരിവര്‍ത്തനം തടയുക മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ബൊമ്മൈ പറഞ്ഞു. ഇത്തരം നിയമങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത് കര്‍ണാടക സര്‍ക്കാര്‍ മാത്രമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2

മറ്റ് സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നിരോധിക്കുന്നതിനുള്ള നിയമങ്ങളുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനം സംബന്ധിച്ച നിരവധി കേസുകള്‍ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ നിയമം കൊണ്ടുവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സമുദായത്തിലെയും അംഗങ്ങളും ഉപദ്രവിക്കപ്പെടുമെന്ന് ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു. ദ പ്രിന്റിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

3

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ വാരാണസിയില്‍ എത്തിയ ബൊമ്മൈ, സംസ്ഥാനത്ത് അടുത്തിടെയുണ്ടായ ക്രിപ്റ്റോകറന്‍സി വിവാദത്തെക്കുറിച്ചും നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മികച്ച പ്രകടനത്തെ കുറിച്ചും അഭിമുഖത്തില്‍ സംസാരിച്ചു.

4

കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ക്ക് മുമ്പാണ് മതപരിവര്‍ത്തന വിരുദ്ധ ബില്ലിനെച്ചൊല്ലിയുള്ള രൂക്ഷമായത്. നവംബര്‍ 28 ന് 25 ഓളം ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഒരു പള്ളിയില്‍ അതിക്രമിച്ച് കയറുകയും പ്രാര്‍ത്ഥനാ യോഗം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. ഈ വര്‍ഷം മുതല്‍ ക്രിസ്ത്യാനികള്‍ക്കെതിരെ 39 വിദ്വേഷ കുറ്റകൃത്യങ്ങള്‍ നടന്നതായി പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്ന മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നുണ്ട്.

5

ബിജെപി സര്‍ക്കാരിന്റെ ബില്ലിനെതിരെ ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. അനഭിലഷണീയവും വിവേചനപരവുമായ' ബില്‍ വര്‍ഗീയ അശാന്തിക്ക് കാരണമാകുമെന്ന് ബിഷപ്പ് കത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതൊരു വലിയ പ്രശ്നമാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ഭൂരിഭാഗം ആളുകളും മതപരിവര്‍ത്തന വിരുദ്ധ നിയമത്തെ അനുകൂലിക്കുന്നുണ്ടെന്നും ബൊമ്മൈ പറഞ്ഞു. ക്രിസ്ത്യന്‍ സമൂഹത്തിന്റെ ഭീതിയകറ്റാന്‍ താന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

6

ഞാന്‍ എല്ലാവരെയും വിശ്വാസത്തിലെടുത്തു. മതപരിവര്‍ത്തന നിരോധന നിയമം ഒരു മതത്തിനും എതിരല്ലെന്ന് ഞാന്‍ ക്രിസ്ത്യന്‍ സമുദായ നേതാക്കളെ കണ്ട് ഉറപ്പ് നല്‍കിയിട്ടുണ്ട്. എല്ലാ മതവിഭാഗങ്ങളും ആവശ്യപ്പെട്ടത് അതാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് എതിരാണ് നിയമം. ആരും ഉപദ്രവങ്ങളെ ഭയപ്പെടേണ്ടതില്ല, എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളില്‍ ആരെങ്കിലും പങ്കാളിയായാല്‍ നിയമം അതിന്റെ വഴിക്ക് പോകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

7

അതേസമയം, പുതിയ നിയമത്തിനെതിരെ ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. പൊതു ക്രമം, ധാര്‍മ്മികത, ആരോഗ്യം എന്നിവയ്ക്ക് വിധേയമായി സ്വതന്ത്രമായ തൊഴില്‍, ആചാരം, മതപ്രചാരണം എന്നിവ ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 25-ാം അനുച്ഛേദത്തെ നിര്‍ദിഷ്ട നിയമം ലംഘിക്കുമെന്ന് ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ തന്റെ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.സംസ്ഥാന സര്‍ക്കാര്‍ പള്ളികളിലും പുരോഹിതന്മാരിലും സര്‍വേ നടത്താന്‍ ഉത്തരവിട്ടുകൊണ്ട് ക്രിസ്ത്യാനികളെ 'പീഡിപ്പിക്കാന്‍' ശ്രമിക്കുകയാണെന്ന് ആരോപിച്ച് പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് കര്‍ണാടക ഹൈക്കോടതിയിലും ഹരജി നല്‍കിയിരുന്നു.

cmsvideo
  Omicron threat in Kerala | Oneindia Malayalam
  English summary
  Karnataka moves anti-conversion law; CM Basavaraj Bommai Says the majority supports the law
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X