കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമായണം പരീക്ഷയില്‍ മുസ്ലിം ബാലികയ്ക്ക് ഒന്നാം റാങ്ക്

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ മുസ്ലിം ബാലികയ്ക്ക് രാമായണം പരീക്ഷയില്‍ ഒന്നാം റാങ്ക്. 93 ശതമാനം മാര്‍ക്ക് നേടിയാണ് ഫാത്തിമത് റഹിള എന്ന കര്‍ണാടക സ്വദേശിയായ പെണ്‍കുട്ടി രാമായണം പരീക്ഷയില്‍ ഒന്നാം റാങ്ക് സ്വന്തമാക്കിയത്. കേരളത്തിന്റെ അതിര്‍ത്തി പ്രദേശമായ ദക്ഷിണ കന്നഡയിലെ പുത്തൂരിലാണ് ഫാത്തിമത് റഹിളയുടെ വീട്.

2015 നവംബറില്‍ ഭാരത സംസ്‌കൃതി പ്രതിഷ്ഠനാണ് അഖിലേന്ത്യാ തലത്തില്‍ രാമായണം പരീക്ഷ നടത്തിയത്. സുള്ള്യാപടവിലുള്ള സര്‍വ്വോദയ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഫാത്തിമത്. രാമായണത്തിന് പുറമേ മഹാഭാരതത്തിലും ഈ 13 കാരിക്ക് നല്ല അറിവുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ramayana

ഫാക്ടറി തൊഴിലാളിയായ ഇബ്രാഹിമാണ് ഫാത്തിമത്തിന്റെ അച്ഛന്‍. വീട്ടമ്മയാണ് അമ്മ. അമ്മാവനാണ് ഫാത്തിമത്തിനെ രാമായണം, മഹാഭാരതം ക്ലാസുകള്‍ക്ക് കൊണ്ടുപോകുന്നതും പ്രോത്സാഹനം കൊടുക്കുന്നതുമെന്ന് ഫാത്തിമത്തിന്റെ അച്ഛന്‍ ഇബ്രാഹിം പറഞ്ഞു. ഒന്നാം റാങ്ക് കിട്ടാന്‍ വേണ്ടി ഫാത്തിമത് വളരെ കഷ്ടപ്പെട്ടിരുന്നു എന്നും വീട്ടുകാര്‍ പറയുന്നു.

ഒമ്പതാം ക്ലാസില്‍ എത്തിയതോടെയാണ് ഫാത്തിമത്തിന്റെ ഇതിഹാസ കാവ്യങ്ങളായ രാമായണത്തിലും മഹാഭാരതത്തിലും താല്‍പര്യം ജനിച്ചത്. രാമായണം പരീക്ഷ ഹിന്ദുമതവുമായി ബന്ധപ്പെട്ടതല്ല എന്ന് പരീക്ഷയുടെ കോര്‍ഡിനേറ്റര്‍മാരില്‍ ഒരാളായ പി സത്യശങ്കര്‍ ഭട്ട് പറഞ്ഞു. സാഹിത്യഭാഗങ്ങളാണ് പരീക്ഷയില്‍ കൂടുതലായും ചോദിച്ചത്. 39 കുട്ടികളാണ് സര്‍വ്വോദയ സ്‌കൂളില്‍ നിന്നും ഇത്തവണ പരീക്ഷയെഴുതാനുണ്ടായിരുന്നത്.

English summary
A Class 9 Muslim student from Karnataka secured the first place in the Ramayana Exam conducted by the Bharatha Sanskriti Prathisthan in November 2015.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X