കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴ കൈവിട്ടില്ല; കര്‍ണാടകയില്‍ കര്‍ഷകര്‍ക്ക് ആശ്വസിക്കാം, സ്വപ്നങ്ങള്‍ വിളയിച്ച് കര്‍ഷകര്‍!

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയില്‍ ആവശ്യത്തിന് ജലം ലഭിക്കാത്തത് കര്‍ഷകര്‍ക്ക് എന്നും ആശങ്കയാണ്. എന്നാല്‍ ഇത്തവണ കര്‍ഷകരുടെ പ്രാര്‍ത്ഥന വെറുതെയായില്ല... കാലവര്‍ഷം കടുത്തതോടെ അണക്കെട്ടുകള്‍ അതിവേഗം നിറയുകയാണ്. സംസ്ഥാനത്തെ കാവേരി കൃഷ്ണ തുംഗഭദ്ര നദീതടങ്ങളിലെ ആണക്കെട്ടുകളെല്ലാം തന്നെ നിറഞ്ഞു.

കാലവര്‍ഷം തുടങ്ങി ഒരുമാസമാകുന്നതെയുള്ളു. അതിനിടെ തന്നെ അണക്കെട്ടുകള്‍ നിറയുന്നത് കൃഷിയ്ക്കും കടുവെള്ള പ്രശനത്തിനും പരിഹാരമാകും. ജൂണ്‍ ആദ്യം നാലു ടിഎംസി അടി ജലം മാത്രമുണ്ടായിരുന്ന കാവേരിയുടെ കൈവഴിയായ കബനി അണക്കെട്ട് ഇതുനോടകം തന്നെ പരമാവധി സംഭരണശേഷി (17 ടിഎംസി അടി) കൈവരിച്ചു കഴിഞ്ഞു.

karnataka-map

മണ്ഡ്യയിലെ കെആര്‍എസ് അണക്കെട്ടില്‍ 25 ടിഎംസി അടി ജലമാണ് നിലവിലുള്ളത്.കഴിഞ്ഞ മാസാദ്യം ഇത് ആറ് ടിഎംസി അടിയായിരുന്നു. കെആര്‍എസ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി ശേഷി 45 ടിഎംസി അടിയാണ്.ബെള്ളാരിയിലെ തുംഗഭദ്ര അണക്കെട്ടിലും ജലം അധിവേഗം നിറയുകായണ്. 25 ടിഎംസി അടിയാണ് ഇപ്പോഴുള്ളത്. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 101 ടിഎംസി അടിയാണ്.

English summary
karnataka-news rain and farmers in the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X