കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകൾക്കും ലിംഗായത്തുകൾക്കും സംവരണം... വിദ്യാർത്ഥികൾക്ക് ലാപ്ടോപ്, കോൺഗ്രസിന്റെ പ്രകടനപത്രിക...

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കർണാടക നിമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കി. മംഗളൂരുവിലെ ടിഎം പൈ കൺവെൻഷ്‍ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽഗാന്ധിയാണ് വെള്ളിയാഴ്ച പ്രക
ന പത്രിക പുറത്തിറക്കിയത്. ബിജെപിയുടെ പ്രകടന പത്രിക ആർഎസ്എസ് തീരുമാനിക്കുന്നതാണ്. എന്നാൽ കോൺഗ്രസിന്റേത് അങ്ങിനെയല്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. കഴിഞ്ഞ പ്രകടന പത്രികയിൽ പറഞ്ഞകാര്യങ്ങളിൽ 95 ശതമാനവും കോൺഗ്രസ് പ്രാവർത്തികമാക്കിയിട്ടുണ്ട്. തുടർന്നും ഇതുപോലെ തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും ജില്ലകളിലും കമ്മ്യൂണിറ്റികളിലും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രകടന പത്രിക തയ്യാറാക്കിയത്. ഏന്തൊക്കെയാണ് പ്രകടനപത്രികയിൽ ചേർക്കേണ്ടതെന്ന് ജനങ്ങളോട് ചോദിച്ച് മനസിലാക്കിയാണ് തയ്യാറാക്കിയതെന്നും പ്രകടന പത്രിക്ക പുറത്തിറക്കൊണ്ട് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു.

കർണാടക വളർന്നുകൊണ്ടിരിക്കുന്ന സംസ്ഥാനം

കർണാടക വളർന്നുകൊണ്ടിരിക്കുന്ന സംസ്ഥാനം

സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചിരുന്നു. പുതിയ പ്രകടനപത്രികയിൽ പറയുന്ന കാര്യങ്ങൾ പാലിക്കാനും നമ്മൾ പ്രതിജ്ഞാബദ്ധരാണെന്നും പ്രടകടന പത്രികയിൽ പറയുന്നു. കർണാടക വളർന്നുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ്. സംസ്ഥാനത്തെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള കാര്യങ്ങളാണ് പ്രകടനപത്രികയിലുള്ളത്. കർണാടകയിൽ കോൺഗ്രസ് വിജയിക്കുകയാണെങ്കിൽ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പാലിക്കുമെന്നും പറയുന്നു. ആർഎസ്എസിനും റെ‍ഡി സഹോദരന്മാർക്കും ഹിഡൻ അജണ്ടകൾ ഉണഅടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

നിരവധി വാഗ്ദാനങ്ങൾ

നിരവധി വാഗ്ദാനങ്ങൾ

ദക്ഷിണ കന്നഡയിലെ ബണ്ടിവാലും ഗോണികൊപ്പ ടൗണിലും പൊതു സമ്മേളനത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. മൈസൂരിലെ സുട്ടൂർ മുട്ടുവിലും വൈകുന്നേരം അദ്ദേഹം സന്ദര്ഡശനം നടത്തും. കോൺഗ്രസ് നിരവധി വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിൽ നൽകിയിട്ടുള്ളത്. ലിംഗായത്തിന് സംവരണം നൽകുമെന്നും സ്ത്രീകൾക്ക് 33 ശതമാനം സംവരണം തിരഞ്ഞെടുപ്പിൽ നൽകുമെന്നും പ്രകടന പത്രികയിൽ പറയുന്നുണ്ടെന്നാണ് റിപ്പോർട്ട്. വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്യുമെന്നും പ്രകടനപത്രികയിൽ പറയുന്നു.

15 അംഗങ്ങൾ, 4 മാസം..

15 അംഗങ്ങൾ, 4 മാസം..

15 അംഗങ്ങളടങ്ങുന്ന മാനിഫെസ്റ്റോ ഡ്രാഫ്റ്റിങ് കമ്മറ്റിയാണ് നാല് മാസം എടുത്ത് പ്രകടനപത്രിക പൂർത്തിയാക്കിയത്. മംഗളൂരു, ബെംഗളൂരു, ഹുബ്ബള്ളഇ, കലബുറഗി, ചിത്രദുർഗ തുടങ്ങിയ സ്ഥലങ്ങിലെ പ്രതികരണങ്ങൾ എടുത്തുകൊണ്ടാണ് സംഘം പ്രകടനപത്രിക തയ്യാറാക്കിയത്. വിവിധ വിഭാഗങ്ങളിലെ നേതാക്കളുമായും സംഘം ചർച്ച നടത്തിയിരുന്നു. രാഷ്ട്രീയ പ്രാധാന്യമുള്ള കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് മെയ് 12നാണ് നടക്കുക. വോട്ടെണ്ണല്‍ മെയ് 15ന് നടത്തി ഫലം പ്രഖ്യാപിക്കും. കര്‍ണാടകയില്‍ ആകെ 4.96 കോടി വോട്ടര്‍മാരുണ്ട്. കര്‍ണാടക നിയമസഭയുടെ കാലാവധി മെയ് 28നാണ് അവസാനിക്കുന്നത്.

കഴിഞ്ഞ വർഷം നേടിയത് 122 സീറ്റ്

കഴിഞ്ഞ വർഷം നേടിയത് 122 സീറ്റ്

2013 നിയമസഭാ തെരഞ്ഞെടുപ്പില്‍ 224 അംഗ നിയമസഭയില്‍ 122 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. ജനതാദള്‍ എസ്, ബിജെപി എന്നിവ 40 വീതം സീറ്റുകള്‍ നേടിയിരുന്നു. കര്‍ണാടക ജനതപക്ഷ (കെജെപി) ആറും ബദവാര ശ്രമികാര കോണ്‍ഗ്രസ് പാര്‍ട്ടി (ബിഎസ്ആര്‍ കോണ്‍ഗ്രസ്) നാലും സീറ്റുകളില്‍ വിജയിച്ചപ്പോള്‍ കര്‍ണാടക മക്കള പക്ഷ (കെഎംപി), സമാദ് വാദി പാര്‍ട്ടി (എസ്പി), സര്‍വോദയ കര്‍ണാടക പക്ഷ (എസ്കെപി) എന്നീ ചെറുകക്ഷികള്‍ ഓരോ സീറ്റ് വീതം നേടി. ഒമ്പത് സ്വതന്ത്രരും കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു.

ബിജെപി കർണാടകയെ കൊള്ളയടിച്ചു

അതേസമയം കർണാടകയെ കൊള്ളയടിച്ചവരെ അധികാരത്തിലെത്തിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇത് കർണാടകയിലെ ജനങ്ങളെയും ബസവണ്ണയുടെ ആത്മാവിനെയും അപമാനിക്കുന്നതിനെ തുല്ല്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബിജെപി അധികാരത്തിൽ വന്നപ്പോൾ യെദ്യരപ്പയും റെഡ്ഡിയുമൊക്കെ കർണ്ണാടകയെ കൊള്ളയടിക്കുകയായിരുന്നു. എന്നാൽ കോൺഗ്രസിന്റെ ഭരണം നല്ല രീതിയിലുള്ളതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഖനി വിവാദത്തിലകപ്പെട്ട റെഡ്‌ഡി സഹോദരന്മാർക്ക് ബിജെപി സീറ്റ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ വിമർശനവുമായി രംഗത്തെത്തിയത്.

ബിജെപിക്ക് 225 പ്രകടനപത്രിക

ബിജെപിക്ക് 225 പ്രകടനപത്രിക

അതേസമയം കർണാടകയിലെ ബിജെപിയുടെ പ്രചരണത്തിന് പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തർപ്രദേശേ മുഖ്യമന്ത്രി യോഗി ആദിത്യനാഥും എത്തുമെന്നാണ് സൂചന. മേഖല തിരിച്ച് നാല് പ്രകടന പത്രികയാണ് കോൺഗ്രസ് തയ്യാറാക്കിയിരിക്കുന്നതെങ്കിൽ 224 മണ്ഡലങ്ങൾക്കായി 225 പ്രകടനപത്രികകളാണ് ബിജെപി തയ്യാറാക്കിയിരിക്കുന്നത്. ഒരെണ്ണം സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്യാനുള്ളതും മറ്റുള്ളവ മണ്ഡലം തിരിച്ച് വിതരണം ചെയ്യാനുള്ളതാണ്. അടുത്തു തന്നെ ബിജെപിയും പ്രകടന പത്രിക പുറത്തിറക്കും എംഎൽഎയായ ഡോ. അശ്വഥ് നാരായണനാണ് പ്രകടനപത്രിയുടെ ചുമതല. അതേസമയം മെയ് ആദ്യവാരം മോദിയും യോഗിയും കർണാടകയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

English summary
Congress President Rahul Gandhi, who's in Karnataka for the seventh leg of poll campaign released the party's election manifesto for upcoming Karnataka Assembly elections at the TMA Pai Convention Hall in Mangaluru on Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X