കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎന്‍യു വിവാദം കെട്ടടങ്ങും മുമ്പേ കര്‍ണാടകയിലും സമാന സംഭവം!!

  • By അക്ഷയ്‌
Google Oneindia Malayalam News

ബെംഗലൂരു: ജെഎന്‍യുവില്‍ പരിപാടിക്കിടെ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചെന്ന വിവാദം കെട്ടടങ്ങുന്നതിന് മുമ്പ് കര്‍ണ്ണാടകയിലും സമാന സംഭവം. കര്‍ണാടകയിലെ തൂംകൂറിലുള്ള ശ്രീ സിദ്ധാര്‍ത്ഥ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി കോളേജിലാണ് സംഭവം.

വരമഹാലക്ഷ്മി ആഘോഷത്തില്‍ സ്ത്രീകളാണ് താരം!! എന്താണെന്നറിയണ്ടേ...വരമഹാലക്ഷ്മി ആഘോഷത്തില്‍ സ്ത്രീകളാണ് താരം!! എന്താണെന്നറിയണ്ടേ...

വിദ്യാര്‍ത്ഥികള്‍ പാകിസ്ഥാന്‍ അനുകൂലവും ഇന്ത്യവിരുദ്ധവുമായ മുദ്രാവാക്യവും വിളിച്ചെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വരയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കോളേജ്. ഇതേ തുടര്‍ന്ന് മൂന്ന് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു.

Karnataka

കോളേജില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് പ്രകോപനപരമായ നടപടിയുണ്ടായിരിക്കുന്നത്. ഇതിനെതിരെ ഇരുന്നൂറോളം വരുന്ന എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവുമായി എത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി പ്രതിഷേധക്കാരെ നീക്കിയതിനു ശേഷമാണ് മൂന്ന് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത്. ദാനിഷ് അഹമ്മദ്, പ്രവീണ്‍ കുമാര്‍ സിംഗ്, മോഹിത് സിംഗ് തുടങ്ങിയവര്‍ മോഹിതിന്റെ പിറന്നാള്‍ ആഘോഷിക്കുന്നിടെയായിരുന്നു പാക് അനുകൂല മുദ്രാവാക്യം വിളിച്ചത്.

മദ്യത്തിന്റെ ലഹരിയിലാണ് വിദ്യാര്‍ത്ഥികള്‍ ഇത്തരത്തില്‍ മുദ്രാവാക്യം വിളിച്ചതെന്നും. അറസ്റ്റിലായ പ്രവീണ്‍ കുമാര്‍ ഒരു സൈനികന്റെ
മകനാണെന്നും തുംകൂര്‍ പോലീസ് സൂപ്രണ്ട് കാര്‍ത്തിക് റെഡ്ഡി പറഞ്ഞു. ഇതിനെ കുറിച്ച് കൃത്യമായ അന്വേഷണം നടത്തുമെന്നും പെട്ടെന്ന് തന്നെ നടപടിയെടുക്കുമെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി ഡോ. ജി പരമേശ്വര പറഞ്ഞു.

സിദ്ധു മുലായം സിങിനെയും കരുണാനിധിയെയും പോലെയല്ല; മക്കള്‍ രാഷ്ട്രീയം വേണ്ടെന്നുതന്നെയാണ്..സിദ്ധു മുലായം സിങിനെയും കരുണാനിധിയെയും പോലെയല്ല; മക്കള്‍ രാഷ്ട്രീയം വേണ്ടെന്നുതന്നെയാണ്..

ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ യുണൈറ്റഡ് തീയോളജി കോളേജില്‍ നടത്തിയ സാംസ്‌കാരിക പരിപാടിയില്‍ കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ആസാദി മുദ്രാവാക്യം വിളിച്ചത് വിവാദമായിരുന്നു. ആഗസ്ത് 13നായിരുന്നു സംഭവം. സംഭവത്തില്‍ ബെഗലൂരു പോലീസ് ആംനെസ്റ്റിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Two days after the Bengaluru Police booked Amnesty International on charges of sedition and Kashmiri students for raising 'azaadi' slogans at an event organised by the human rights body, three students from Sri Siddhartha Institute of Technology in Tumkur city of Karnataka have been arrested for raising pro-Pakistan slogans.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X