ഈ വിഭാഗത്തിന് ഇനി കോണ്ടം വിറ്റാല്‍ നടപടി; രണ്ടും കല്‍പ്പിച്ച് കര്‍ണാടക, തീരുമാനത്തിന് പിന്നില്‍
ബംഗളൂരു: കര്‍ണാടകയിലെ എല്ലാ ഫാര്‍മസിസ്റ്റുകള്‍ക്കും പുതിയ നിര്‍ദ്ദേശവുമായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റ്. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് ഗര്‍ഭനിരോധന ഉറകള്‍, മറ്റ് ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍, ഏതെങ്കിലും തരത്തിലുള്ള ആന്റി ഡിപ്രസന്റ് എന്നിവ വില്‍ക്കുന്നതില്‍ നിന്ന് വിലക്കിക്കൊണ്ടുള്ള നിര്‍ദ്ദേശമാണ് ഇപ്പോള്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ഒരു സ്‌കൂളില്‍ പതിവ് പരിശോധനയ്ക്കിടെ ബാഗില്‍ നിന്ന് കോണ്ടം കണ്ടെത്തിയ സംഭവത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ നിര്‍ദ്ദേശം മുന്നോട്ടുവച്ചിരിക്കുന്നത്.

ലൈംഗികമായി പകരുന്ന രോഗങ്ങള്‍ തടയുന്നതിനും ജനസംഖ്യാ നിയന്ത്രണത്തിനും ഗവണ്‍മെന്റ് കോണ്ടം ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍ അവ കൗമാരക്കാരെയോ സ്‌കൂള്‍ കുട്ടികളെയോ ഉദ്ദേശിച്ചുള്ളതല്ല. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ഇത്തരം ഉല്‍പ്പനങ്ങള്‍ വില്‍ക്കുന്നത് കര്‍ശനമായി വിലക്കുന്നതാണ് ഇപ്പോള്‍ പുറത്തിറക്കിയ ഉത്തരവെന്ന് കര്‍ണാടക ഡ്രഗ്സ് കണ്‍ട്രോളര്‍ ഭാഗോജി ടി ഖാനാപുരെ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കൈവശം പിടിച്ചെടുത്ത സാധനങ്ങള്‍ അധ്യാപകരിലും രക്ഷിതാക്കളിലും ആശങ്ക സൃഷ്ടിച്ചിരുന്നു. ഗര്‍ഭനിരോധന ഗുളികകള്‍, സിഗരറ്റ്, ലൈറ്റര്‍ എന്നിവയാണ് സ്‌കൂളില്‍ നടത്തിയ പരിശോധനയില്‍ വിദ്യാര്‍ത്ഥികളുടെ ബാഗില്‍ നിന്നും കണ്ടെടുത്തത്.

സംഭവത്തെ തുടര്‍ന്ന് കര്‍ണാടകയിലെ അസോസിയേറ്റഡ് മാനേജ്മെന്റ് ഓഫ് സ്‌കൂള്‍സ് ( കെ എ എം എസ് ) നഗരത്തിലെ സ്‌കൂളുകളോട് വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗുകളില്‍ പതിവായി പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ വിഷയത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ ഡ്രഗ് കണ്‍ട്രോള്‍ വകുപ്പിന് ലഭിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്ന് ഭാഗോജി ടി ഖാനാപുരെ പറഞ്ഞു. അതേസമയം, ഇതുമായി ബന്ധപ്പെട്ട് സര്‍ക്കുലറുകളോ അറിയിപ്പോ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ പറയുന്നത്. ഗര്‍ഭനിരോധ ഉറകള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് നല്‍കുന്നത് സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കര്‍ണാടക രജിസ്ട്രേഡ് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് രവിശങ്കര്‍ വ്യക്തമാക്കി.

സംഭവത്തെ കുറിച്ചുള്ള വാര്‍ത്തകളും മറ്റും സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിക്കുന്നുണ്ട്. നിലവില്‍ രാജ്യത്ത് കോണ്ടം, ഗര്‍ഭനിരോധന ഗുളികകള്‍ എന്നിവയുടെ വില്‍പ്പനയ്ക്ക് കുറിപ്പടി ആവശ്യമില്ല. അതേസമയം, അടുത്തിടെ കോണ്ടം വില്‍പ്പനയുമായി ബന്ധപ്പെട്ട് ഫ്രാന്‍സ് നിര്‍ണായ തീരുമാനം നടപ്പാക്കിയിരുന്നു.

18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഗര്‍ഭനിരോധന ഉറകള്‍ സൗജന്യമായി നല്‍കുമെന്നാണ് ഫ്രാന്‍സ് അറിയിച്ചത്. ഈ വര്‍ഷം ആരംഭത്തിലാണ് ഫ്രാന്‍സ് ഈ നിയമം നടപ്പാക്കിയത്. 18 മുതല്‍ 25 വയസ് വരെ പ്രായമുള്ള ആളുകള്‍ക്ക് കോണ്ടം സൗജന്യമായി നല്‍കുമെന്നായിരുന്നു ഫ്രാന്‍സിന്റെ തീരുമാനം. അനാവശ്യ ഗര്‍ഭധാരണം കുറയ്ക്കുന്നതിന് വേണ്ടിയാണ് ഫ്രാന്‍സ് തീരുമാനം പ്രഖ്യാപിച്ചത്.

ഫ്രാന്‍സില്‍ 18 മുതല്‍ 25 വയസ് വരെ പ്രായമുള്ള എല്ലാവര്‍ക്കും കോണ്ടം സൗജന്യമായി നല്‍കും. ഇതിലൂടെ ലൈംഗിക രോഗത്തെ ചെറുക്കാനാകുമെന്നാണ് ഫ്രാന്‍സ് കരുതുന്നത്. ഫ്രാന്‍സില്‍ 25 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് ഗര്‍ഭ നിരോധന ഗുളികകള്‍ സൗജന്യമാണ്. ഡോക്ടര്‍മാരുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ തന്നെ യുവതികള്‍ക്ക് ഗുളികകള്‍ ലഭിക്കും.












Click it and Unblock the Notifications