Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്നും പരിഹാസം'; മദ്യപിച്ചെത്തിയ അച്ഛനെ കൊന്ന് 32 കഷണങ്ങളാക്കി കുഴൽകിണറിൽ തള്ളി മകൻ..

ബഗൽകോട്ട്: അച്ഛനെ കൊലപ്പെടുത്തി ശരീരം 32 കഷണങ്ങളാക്കി കുഴൽകിണറിൽ തള്ളി മകൻ. കർണാടകയിലെ ബഗൽകോട്ടിലാണ് സംഭവം. സംഭവത്തിൽ വിതല കുലാലി എന്നയാളെ അറസ്റ്റ് ചെയ്ത് ജുഡിഷ്യൽ കസ്റ്റഡിയിലാക്കി.

അച്ഛൻ നിരന്തരം മദ്യപിച്ച് വന്ന് തന്നെ കളിയാക്കുന്നത് സഹിക്കാൻ വയ്യാതെയാണ് ഇയാൾ പിതാവിനെ കൊന്നത്. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് പോലീസ് ശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തു.

son new

ഡിസംബർ ആറിനാണ് 20 കാരനായ വിതല തന്റെ അച്ഛനായ പരശുറാം കുലാലി (53) എന്നയാളെ കൊലപ്പെടുത്തിയത്. ഇരുമ്പ് വടി ഉപയോഗിച്ച് തലയ്ക്കടയിക്കുകയായിരുന്നു. പരശുറാമിന്റെ രണ്ട് മക്കളിൽ ഇളയവനാണ് വിതല. ഇയാളുടെ ഭാര്യയും മൂത്തമകനും വേർപിരിഞ്ഞാണ് താമസിക്കുന്നത്.

പരശുറാം എന്നും മദ്യപിച്ച് വന്ന് മകനെ ചീത്തവിളിക്കുമായിരുന്നു. കൊലപാതകം നടന്ന ദിവസം, അച്ഛന്റെ അധിക്ഷേപ വാക്കുകൾ സഹിക്കാതെ വന്നതോടെ വിതല ഒരു ഇരുമ്പ് വടിയെടുത്ത് അച്ഛനെ അടിച്ചു. കൊലപാതകത്തിന് ശേഷം ശരീരം കഷ്ണങ്ങളാക്കി തങ്ങളുടെ കൃഷിയിടത്തിലെ കുഴൽക്കിണറിൽ തള്ളുകയായിരുന്നു.

മദ്യപാനിയായ പരശുറാമിന്റെ അഞ്ചാമത്തെയും ഇളയ മകനുമാണ് വിതൽപിതാവിന്റെ പെരുമാറ്റത്തിൽ മടുത്താണ് വിത്തൽ കടുംകൈ ചെയ്തതെന്നാണ് റിപ്പോർട്ട്. ആദ്യം കുഴൽക്കിണറിനുള്ളിൽ മൃതദേഹം തള്ളാൻ ശ്രമിച്ചെങ്കിലും പിന്നീട് കിണറിനുള്ളിൽ കൊള്ളാത്തതിനാൽ കോടാലി ഉപയോഗിച്ച് വെട്ടിയെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.

"ഇത്രയും ക്രൂരമായ കുറ്റകൃത്യം ചെയ്തതിനുശേഷവും വിത്തൽ സാധാരണക്കാരനായി കാണപ്പെട്ടു. അമ്മയുൾപ്പെടെയുള്ള മുഴുവൻ കുടുംബത്തിനും പേടിസ്വപ്നമായി മാറിയതിനാൽ അച്ഛനെ കൊലപ്പെടുത്തിയതിൽ തെറ്റ് ചെയ്തിട്ടില്ലെന്ന് അന്വേഷണത്തിൽ പോലീസിനോട് പറഞ്ഞു,

"എസ്പി ജയപ്രകാശ് പറഞ്ഞു. വടി, മഴു, ബാഗ്, മരിച്ചയാളുടെ ശരീരത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും കണ്ടെടുത്തതായി പോലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ഇയാളുടെ ഭാര്യ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ മൃതദേഹം തിരിച്ചറിഞ്ഞെങ്കിലും സ്ഥിരീകരിക്കാൻ പോലീസ് ഫോറൻസിക് പരിശോധന നടത്തുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+