കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയില്‍ ആശയക്കുഴപ്പം; കര്‍ണാടകം രാഷ്ട്രപതി ഭരണത്തിലേക്ക്, കുമാരസ്വാമി വീണെങ്കിലും...

Google Oneindia Malayalam News

ബെംഗളൂരു: കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ വീണെങ്കിലും ബിജെപിക്ക് കര്‍ണാടകയുടെ ഭരണം തിടുക്കത്തില്‍ ഏറ്റെടുക്കാന്‍ ഭയം. ഒരുപക്ഷേ, കര്‍ണാടകം രാഷ്ട്രപതി ഭരണത്തിന് കീഴിലായേക്കുമെന്ന് സൂചന. ആശങ്കയില്ലാതെ ഭരിക്കാന്‍ മതിയായ അംഗങ്ങളുടെ പിന്‍ബലം ബിജെപിക്ക് ഇല്ലാത്തതാണ് പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുന്നത്.

Xhd

കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം ലഭിച്ചാല്‍ ഉടന്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുമെന്നാണ് ബിഎസ് യെദ്യൂരപ്പ പറഞ്ഞത്. എന്നാല്‍ ഇതുവരെ കേന്ദ്ര നേതാക്കള്‍ അദ്ദേഹത്തിന് അനുമതി നല്‍കിയില്ല. ആശങ്കയില്ലാതെ ഭരിക്കാന്‍ വ്യക്തമായ ഭൂരിപക്ഷം ബിജെപിക്ക് കിട്ടുന്നത് വരെ കര്‍ണാടകം രാഷ്ട്രപതി ഭരണത്തിന് കീഴില്‍ നില്‍ക്കട്ടെ എന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം കേന്ദ്ര നേതാക്കള്‍ ബെംഗളൂരുവില്‍ നിന്നുള്ള ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തും. ഈ യോഗത്തില്‍ തീരുമാനം അറിയിക്കും. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിനെ യെദ്യൂരപ്പ അനുകൂലിക്കുമോ എന്നതാണ് മറ്റൊരു വിഷയം. വിമത എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയാല്‍ ഭരിക്കാനുള്ള അംഗബലം 105 ആയി കുറയും. ബിജെപിക്ക് 105 അംഗങ്ങളുണ്ട്. രണ്ടു സ്വതന്ത്രരും ബിജെപിയെ പിന്തുണയ്ക്കുന്നു.

ഇന്ത്യന്‍ നീക്കത്തില്‍ വിറങ്ങലിച്ച് പാക് സൈന്യം; തുറന്നുസമ്മതിച്ച് ഇമ്രാന്‍ ഖാന്‍, ചരിത്രത്തിലാദ്യംഇന്ത്യന്‍ നീക്കത്തില്‍ വിറങ്ങലിച്ച് പാക് സൈന്യം; തുറന്നുസമ്മതിച്ച് ഇമ്രാന്‍ ഖാന്‍, ചരിത്രത്തിലാദ്യം

എന്നാല്‍ ഈ ഭൂരിപക്ഷത്തില്‍ ഭരണം നടത്തുന്നത് ബിജെപിക്ക് ആശങ്കയുണ്ടാക്കുന്നതാണ്. വിമതരെ അയോഗ്യരാക്കിയാല്‍ ഉപതിരഞ്ഞെടുപ്പ് നടക്കുകയും ബിജെപിക്ക് എണ്ണം കൂടുകയും ചെയ്യാമെന്നാണ് നേതൃത്വം കരുതുന്നത്. പക്ഷേ, വിമതരുടെ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യമാണ് ജനവിധി തേടുന്നതെങ്കില്‍ ബിജെപിക്ക് വെല്ലുവിളിയാകും.

English summary
Karnataka to head for short spell of President’s rule
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X