Get Updates
Get notified of breaking news, exclusive insights, and must-see stories!

കർണാടകത്തിൽ 14 ദിവസത്തെ കർഫ്യൂ പ്രഖ്യാപിച്ച് സർക്കാർ, ലോക്ഡൗണിന് സമാന നിയന്ത്രണങ്ങൾ

ബെംഗളൂരു: കൊവിഡ് രോഗവ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച് കര്‍ണാടക. സംസ്ഥാന വ്യാപകമായി 14 ദിവസത്തേക്ക് സമ്പൂര്‍ണ്ണ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ ആണ് ബിഎസ് യെഡിയൂരപ്പ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് തീരുമാനം. ദില്ലിയിലേക്കാളും മഹാരാഷ്ട്രയിലേക്കാളും ഗുരുതരമാണ് സംസ്ഥാനത്തെ സ്ഥിതിയെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. ചൊവ്വാഴ്ച മുതലാണ് സംസ്ഥാനത്ത് കർഫ്യൂ നിലവിൽ വരുന്നത്.

Recommended Video

cmsvideo
    രണ്ടാഴ്ച കർണാടകയിൽ സമ്പൂർണ ലോക്ഡൗൺ

    ചൊവ്വാഴ്ച രാത്രി 9 മണി മുതല്‍ ആണ് കര്‍ണാടകത്തില്‍ കര്‍ഫ്യൂ പ്രാബല്യത്തില്‍ വരുന്നത്. രാവിലെ 6 മണി മുതല്‍ 10 മണി വരെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറന്നിരിക്കും. 10 മണിക്ക് ശേഷം കടകള്‍ അടച്ചിടും. കര്‍ഫ്യൂ കാലയളവില്‍ പൊതുഗതാഗതം ഉണ്ടായിരിക്കുന്നതല്ല. നിര്‍മ്മാണ മേഖല, കാര്‍ഷിക രംഗം എന്നിവയ്ക്ക് പ്രവര്‍ത്തിക്കാനുളള അനുമതിയുണ്ടാകും എന്നും മുഖ്യമന്ത്രി യെഡിയൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.

    bsy

    സംസ്ഥാനത്ത് കൊവിഡ് അതിവേഗത്തില്‍ പടര്‍ന്ന് കൊണ്ടിരിക്കുകയാണെന്ന് മന്ത്രി എംബിടി നാഗരാജ് പ്രതികരിച്ചു. ആശുപത്രികളില്‍ കിടക്കകള്‍ക്ക് ആവശ്യക്കാര്‍ വളരെ കൂടി വരികയാണ്. ചിന്തിക്കാന്‍ പോലും കഴിയാത്ത വേഗത്തില്‍ കൊവിഡ് പടര്‍ന്ന് കൊണ്ടിരിക്കുകയാണ്. മന്ത്രിസഭാ യോഗത്തില്‍ തങ്ങള്‍ ചില നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിയുടെ മുന്നില്‍ വെച്ചു. സാധാരണക്കാരായ ആളുകളുടേയും കച്ചവടക്കാരുടേയും അടക്കം ജീവിതം സംരക്ഷിക്കേണ്ടത് വളരെ നിര്‍ണായകമാണ് എന്നും എംബിടി നാഗരാജ് പറഞ്ഞു.

    ബംഗാളില്‍ ഏഴാംഘട്ട പോളിങ് പുരോഗമിക്കുന്നു: ചിത്രങ്ങള്‍

    കര്‍ണാടകത്തില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുതിച്ച് ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 34, 804 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 13.39 ലക്ഷം ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 143 പേര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 14,426 ആയി. ശനിയാഴ്ച 29,438 കൊവിഡ് കേസുകള്‍ ആയിരുന്നു സംസ്ഥാനത്ത് ഉണ്ടായിരുന്നത്.

    ക്യൂട്ട് ലുക്കില്‍ ഗ്ലാമറസായി കിയ; സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് ചിത്രങ്ങള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+