കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടകയിൽ തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് വിശ്വാസ വോട്ടെടുപ്പ്, പ്രതിസന്ധികളില്ലെന്ന് യെഡിയൂരപ്പ

Google Oneindia Malayalam News

ബെംഗളൂരു: ജെഡിഎസ് -കോൺഗ്രസ് സർക്കാരിനെ താഴെയിറക്കി മൂന്നാം നാൾ കർണാടകയുടെ മുഖ്യമന്ത്രിയായി യെഡിയൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കോൺഗ്രസും ജെഡിഎസും സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചപ്പോൾ വിമത എംഎൽഎ റോഷൻ ബെയ്ഗ് അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു. ബിജെപി പ്രവർത്തകരുടെ ആർപ്പുവിളികൾക്കും കൈയ്യടികൾക്കും ഇടയിലായിരുന്നു സത്യപ്രതിജ്ഞ.

യെഡിയൂരപ്പയ്ക്ക് അഭിനന്ദന പ്രവാഹം....വികസനത്തിന്റെ പുതിയൊരു ഭരണം കാണാമെന്ന് അമിത് ഷാ!!യെഡിയൂരപ്പയ്ക്ക് അഭിനന്ദന പ്രവാഹം....വികസനത്തിന്റെ പുതിയൊരു ഭരണം കാണാമെന്ന് അമിത് ഷാ!!

യെഡിയൂരപ്പ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മന്ത്രിസഭാ വികസനം അടക്കമുള്ള കാര്യത്തിൽ തീരുമാനം പിന്നീട് എടുക്കും. അതേ സമയം തിങ്കളാഴ്ച വിശ്വാസ വോട്ട് തേടുമെന്ന് യെഡിയൂരപ്പ വ്യക്തമാക്കിയിട്ടുണ്ട്. വിശ്വാസ വോട്ടെടുപ്പിന് ശേഷമാകും മന്ത്രിസഭാ രൂപികരണം. 224 അംഗസഭയിൽ 105 എംഎൽഎമാരാണ് ബിജെപിക്കുള്ളത്. 16 വിമതർ പുറത്തായാൽ കേവല ഭൂരിപക്ഷം 104 ആയി കുറയും. ഈ കണക്കുകളിലാണ് ബിജെപിയുടെ പ്രതീക്ഷ.

yediyurappa

സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം കർഷകരെ ലക്ഷ്യം വെച്ചായിരുന്നു യെഡിയൂരപ്പയുടെ ആദ്യ പ്രഖ്യാപനം. പ്രധാനമന്ത്രിയുടെ കിസാൻ സമ്മാൻ പദ്ധതിക്ക് പുറമെ കർഷകർക്ക് 2000 രൂപ വീതം രണ്ട് ഗഡുക്കളായി സാമ്പത്തിക സഹായം നൽകുമെന്ന് യെഡിയൂരപ്പ വാഗ്ദാനം ചെയ്തു. അമിത് ഷായും മറ്റ് നേതാക്കളുമായി കൂടിയാലോചനകൾ നടത്തും. ആവശ്യമെങ്കിൽ ചർച്ചകൾക്കായി ദില്ലിയിൽ പോകുമെന്നും യെഡിയൂരപ്പ വ്യക്തമാക്കി. തിങ്കഴാഴ്ച പത്ത് മണിക്കാണ് വിശ്വാസ വോട്ടെടുപ്പ്, അന്ന് തന്നെ തന്നെ ധനബിൽ പാസാക്കുമെന്നും യെഡിയൂരപ്പ വ്യക്തമാക്കിയിട്ടുണ്ട്.

വികസനമാണ് ബിജെപി സർക്കാരിന്റെ മുഖ്യ അജണ്ട. മറക്കുക, ക്ഷമിക്കുക എന്നതാണ് ഞങ്ങളു
മന്ത്രം. സഖ്യ സർക്കാരും ബിജെപി സർക്കാരും തമ്മിലുള്ള പ്രധാന വ്യത്യാസം അതാണെന്നും യെഡിയൂരപ്പ മാധ്യമങ്ങളോട് പ്രതികരിച്ചു. വിമത എംഎൽഎമാരുടെ കൂട്ടരാജിയെ തുടർന്നാണ് കർണാടകയിലെ കോൺഗ്രസ്-ജെഡിഎസ് സർക്കാർ താഴെ വീണത്. മുഖ്യമന്ത്രി കുമാരസ്വാമി വിശ്വസാ വോട്ടെടുപ്പിൽ പരാജയപ്പെടുകയായിരുന്നു. 99 പേർ വിശ്വാസ പ്രമേയത്തെ അനുകൂലിച്ചപ്പോൾ 105 പേർ പ്രമേയത്തെ എതിർത്തു.

English summary
Karnataka trust vote on monday, Yediyurappa reaction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X