കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുങ്ങിയ കോണ്‍ഗ്രസ് എംഎല്‍എമാര്‍ സഭയിലെത്തും; കൂടെ ബിജെപി എംഎല്‍എയും; കളിച്ചത് റെഡ്ഡിമാര്‍

Google Oneindia Malayalam News

ബെംഗളൂരു: കാണാതായ മൂന്ന് എംഎല്‍എമാരും സഭയിലേക്ക് തിരിച്ചെത്തുന്നു. കോണ്‍ഗ്രസിന്റെ രണ്ട് എംഎല്‍എമാരും ബിജെപിയുടെ ഒരു എംഎല്‍എയുമാണ് ഉടന്‍ തിരിച്ചുവരുന്നുണ്ടെന്ന വിവരം ലഭിച്ചത്. ഇവര്‍ ബെംഗളൂരുവിലെ ഗോള്‍ഡ് ഫിഞ്ച് ഹോട്ടലിലാണുള്ളതെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഉടനെ ഉന്നത പോലീസ് സംഘം ഹോട്ടലിലെത്തി മാനേജര്‍മാരുമായി ചര്‍ച്ച നടത്തി.

Photo

കാണാതായ കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി ഹോട്ടലില്‍ തടഞ്ഞുവച്ചുവെന്നാണ് ആദ്യ വിവരം വന്നത്. എന്നാല്‍ തൊട്ടുപിന്നാലെയാണ് ബിജെപിയുടെ സോമശേഖര റെഡ്ഡിയെയും കാണാനില്ലെന്ന വിവരം ലഭിച്ചത്. ഇവര്‍ മൂന്ന് പേരും ഹോട്ടലിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. തുടര്‍ന്നാണ് പോലീസ് ഇവിടെ എത്തിയത്. എന്നാല്‍ സോമശേഖര റെഡ്ഡി കോണ്‍ഗ്രസ് എംഎല്‍എമാരുമായി ചര്‍ച്ച നടത്തിയെന്നാണ് ഇപ്പോള്‍ പുറത്തുവന്ന വിവരം.

കോണ്‍ഗ്രസ് എംഎല്‍എ ആനന്ദ് സിങും പ്രതാപ് പാട്ടീലും ഹോട്ടലില്‍ നിന്ന് പുറത്തേക്ക് പോയി. ഇവര്‍ വിധാന്‍ സൗധയിലേക്കാണ് പോയതെന്ന് അറിയുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് സഭയില്‍ പൂര്‍ത്തിയായിട്ടുണ്ട്. 3.30ന് വീണ്ടും ചേരാന്‍ വേണ്ടി സഭ പിരിഞ്ഞിരിക്കുകയാണ്. ഈ സമയം കാണാതായ എംഎല്‍എമാര്‍ എല്ലാവരും സഭയിലെത്തുമെന്നാണ് വിവരം.

എംഎല്‍എമാരുടെ അപ്രത്യക്ഷമാകലിന് പിന്നില്‍ റെഡ്ഡിമാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇനി എംഎല്‍എമാരെത്തിയാല്‍ സത്യപ്രതിജ്ഞ നടക്കുമോ എന്ന് വ്യക്തമല്ല. സത്യപ്രതിജ്ഞ ചെയ്യാത്തവര്‍ക്ക് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കില്ല.

Recommended Video

cmsvideo
Karnataka Election 2018: രണ്ട് കോണ്‍ഗ്രസ്സ് MLAമാര്‍ നിയമസഭയില്‍ എത്തിയില്ല

അതേസമയം, മുഖ്യമന്ത്രി യെദ്യൂരപ്പ വോട്ടെടുപ്പിന് മുമ്പ് രാജിവയ്ക്കുമെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ലെന്ന് തോന്നിയതിനെ തുടര്‍ന്നാണ് രാജിവയ്ക്കുന്നതത്രെ. യെദ്യൂരപ്പ മുതിര്‍ന്ന നേതാക്കളായ മുരളീധര്‍ റാവു, പ്രകാശ് ജാവ്‌ദേക്കര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. തുടര്‍ന്നാണ് രാജി സംബന്ധിച്ച് ആലോചിക്കുന്നുവെന്ന വിവരം പുറത്തുവന്നിരിക്കുന്നത്.

English summary
Karnataka trust vote: all three will arrive at Karnataka Assembly in half an hour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X