ഉച്ച ഭാഷിണിയില്‍ ബാങ്ക് വിളിക്കരുത്; കര്‍ണാടകയില്‍ വിവാദം, ബിജെപിയുടെ സമ്മര്‍ദ്ദമല്ലെന്ന് വഖഫ് ബോര്‍ഡ്
ബെംഗളൂരു: പള്ളികള്‍ക്കും ദര്‍ഗകള്‍ക്കും കര്‍ണാടകയിലെ വഖഫ് ബോര്‍ഡ് നല്‍കിയ പുതിയ സര്‍ക്കുലര്‍ വിവാദമായി. രാത്രി 10 മുതല്‍ രാവിലെ ആറ് വരെ ഉച്ചഭാഷിണി ഉപയോഗിക്കരുത് എന്നാണ് സര്‍ക്കുലര്‍. എന്നാല്‍ അതിരാവിലെയുള്ള പ്രാര്‍ഥനയ്ക്ക് ബാങ്ക് വിളിക്കുന്നതിന് തടസമായിരിക്കുകയാണ് ഈ സര്‍ക്കുലര്‍. ബിജെപി സര്‍ക്കാരിന്റെ മുസ്ലിം വിരുദ്ധ നീക്കത്തിന്റെ ഭാഗമാണ് സര്‍ക്കുലര്‍ എന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ യാതൊരു സമ്മര്‍ദ്ദവുമില്ലെന്നും നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് സര്‍ക്കുലര്‍ ഇറക്കിയതെന്നും വഖഫ് ബോര്‍ഡ് അറിയിച്ചു.

അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന് 2000ലെ നിയമം ശക്തമായി നടപ്പാക്കാന്‍ കഴിഞ്ഞ ഡിസംബറില്‍ വഖഫ് ബോര്‍ഡ് തീരുമാനിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇക്കഴിഞ്ഞ ഒമ്പതിന് പുതിയ സര്‍ക്കുലര്‍ പള്ളികള്‍ക്കും ദര്‍ഗകള്‍ക്കും നല്‍കിയിരിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ ഉച്ച ഭാഷിണി ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങളാണ് 2000ത്തിലെ നിയമത്തില്‍ പറയുന്നത്. ബിജെപിയുടെ സമ്മര്‍ദ്ദ ഫലമാണ് പുതിയ തീരുമാനമെന്ന് പള്ളി ഇമാമുമാര്‍ ആരോപിച്ചു.
ജനങ്ങളുടെ മാനസിക-ശാരീരിക ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കുലര്‍ എന്ന് വഖഫ് ബോര്‍ഡ് പറയുന്നു. നിര്‍ദേശം ലംഘിക്കുന്നവര്‍ പിഴ നല്‍കേണ്ടി വരുമെന്നും സര്‍ക്കുലറിലുണ്ട്. മാത്രമല്ല, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോടതികള്‍ എന്നിവയ്ക്ക് 100 മീറ്റര്‍ ചുറ്റളവില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതും പടക്കം പൊട്ടിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
ലോകത്തെ ഏറ്റവും ഉയരംകൂടിയ റെയില്‍വേ പാലം ചെനാബ് നദിക്ക് മുകളിലൂടെ പണിയുന്നു, ചിത്രങ്ങള്‍ കാണാം
2017ല്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരും സമാനമായ സര്‍ക്കുലര്‍ ഇറക്കിയിരുന്നു എന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം. സര്‍ക്കുലര്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരു ജാമിയ മസ്ജിദ് ഇമാം മഖ്‌സൂദ് ഇമ്രാന്‍ വഖഫ് ബോര്‍ഡിനോട് ആവശ്യപ്പെട്ടു. രാവിലെയുള്ള ബാങ്ക് വിളി മുസ്ലിങ്ങള്‍ക്ക് അതിപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
ക്യൂട്ടായി മഹിമ നമ്പ്യാര്‍: ഏറ്റവും പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications