ഭട്ടിനെ അറസ്റ്റു ചെയ്താൽ കർണ്ണാടക കത്തും!!! സർക്കാരിന് മുന്നറിയിപ്പുമായി ബിജെപി!!!

  • Posted By:
Subscribe to Oneindia Malayalam

ബെംഗളൂരു: ആർഎസ്എസ് നേതാവ് കല്ലട്ക്ക പ്രഭാകർ ഭട്ടിനെ പോലീസ് അറസ്റ്റ് ചെയ്താൽ കർണാടക കത്തുമെന്ന് സർക്കാർ സർക്കാരിന് മുന്നറിയിപ്പുമായി ബിജെപി നേതാവ് യദ്യൂരയപ്പ.

ആർഎസ്എസ് പ്രവർത്തകൻ ശരത് മാഡിവാലയുടെ കൊലപാതകത്തിൽ കർണാടകയിൽ ബിജെപി നടത്തിയ പ്രതിഷേധ പരിപാടിയിൽ സംസാരിക്കവെയാണ് ഈ വിവാദ പ്രസ്താവന നടത്തിയത്.ഭട്ടിനെ അറസ്റ്റ് ചെയ്യുന്നതു മൂലമുണ്ടാകുന്ന എല്ലാ ക്രമസമാധാന പ്രശ്നങ്ങൾക്കും സർക്കാർമാത്രമായിരിക്കും ഉത്തരവാദിയെന്നും യെദ്യൂരയപ്പ പറഞ്ഞു.

ഭട്ടിനെ പിന്തുണച്ച് ആർഎസ്എസ്

ഭട്ടിനെ പിന്തുണച്ച് ആർഎസ്എസ്

ഭട്ടിനെതിരായി രജിസ്റ്റര്‍ ചെയ്യപ്പെട്ട ഏതെങ്കിലും കേസില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്താല്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങുമെന്നും പ്രതിഷേധത്തിന്റ പേരില്‍ ആര്‍ക്കെങ്കിലുമെതിരെ കേസെടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ക്രമസമാധാന പ്രശ്നത്തിന് കാരണം സർക്കാർ

ക്രമസമാധാന പ്രശ്നത്തിന് കാരണം സർക്കാർ

കല്ലട്ക്ക പ്രഭാകർ ഭട്ടിനെ പോലീസ് അറസ്റ്റ് ചെയ്താൽ ഉണ്ടാകുന്ന എല്ലാപ്രശ്നങ്ങൾക്കും സർക്കാർ മാത്രമായിരിക്കും ഉത്തരവാദികളെന്നും യെദ്യൂരയപ്പ പറഞ്ഞു.

പ്രശ്നങ്ങൾക്കു കാരണം കോൺഗ്രസ് നേതാവ്

പ്രശ്നങ്ങൾക്കു കാരണം കോൺഗ്രസ് നേതാവ്

കർണാടകയിൽ പ്രശ്നങ്ങൾക്കു കാരണം കോൺഗ്രസ് മന്ത്രി സഭയിലെ ചില മന്ത്രിമാരാമെന്നും. അവർ പ്രശനങ്ങൾ സൃഷ്ടിക്കുകയാണെന്നും ബിജെപി ആരോപിച്ചു.

വിദ്വേഷ പ്രസംഗം

വിദ്വേഷ പ്രസംഗം

വിദ്വേഷം പ്രചരിപ്പിക്കുന്ന വിധത്തില്‍ പ്രസംഗങ്ങള്‍ നടത്തിയതിനാണ് ഭട്ടിനെതിരായി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2015ല്‍ നടത്തിയ പ്രകോപനപരമായ ഒരു പ്രഭാഷണത്തിന്റെ പേരിൽ ഭട്ടിനെതിരെ കേസെടുക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ സർക്കാർ നടപടി അടുത്തിടെ ഹൈക്കോടതി തടഞ്ഞിരുന്നു.

ഭട്ടിനെതിരെയുള്ള കോൺഗ്രസ് മന്ത്രിയുടെ വീഡിയോ

ഭട്ടിനെതിരെയുള്ള കോൺഗ്രസ് മന്ത്രിയുടെ വീഡിയോ

കർണാടകയിലെ കല്ലട്ക്ക സംഘർഷവുമായി ബന്ധപ്പെട്ട് ഭട്ടിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട മന്ത്രിയുടെ വീഡീയോ പുറത്തായിരുന്നു. ഇതിനെ തുടർന്ന് മംഗളൂരുവിൽ പ്രതിഷേധവുമായി സംഘപരിവാർ സംഘടനകൾ രംഗത്തെത്തിയിരുന്നു.

ഭട്ടിനെതിരെ നിരവധി കേസുകൾ

ഭട്ടിനെതിരെ നിരവധി കേസുകൾ

കർണാടക ആർഎസ് എസ് നേതാവ് കല്ലട്ക്ക പ്രകർ ഭട്ടിനെതിരെ നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.കര്‍ണാടകയിലെ ബണ്ട് വാളില്‍ എസ് ഡി പി ഐ നേതാവായ അഷ്റഫ് കലായിയെ വെട്ടിക്കൊന്നതിന് പിന്നില്‍ ഭട്ടാണെന്ന് പിഡിപി നേതാക്കൾ അഭിപ്രായപ്പെടുന്നുണ്ട്.

English summary
Karnataka BJP chief B S Yeddyurappa dared Chief Minister Siddaramaiah to go ahead and arrest an influential RSS leader in coastal Karnataka at his own peril.Yeddyurappa, who was speaking at a BJP protest meet in Dakshina Kannada on Thursday, warned Siddaramaiah that if RSS leader Kalladka Prabhakar Bhat is arrested in any of the cases filed against him, all RSS workers would hit the streets and the “fire would engulf the whole state.”
Please Wait while comments are loading...