Get Updates
Get notified of breaking news, exclusive insights, and must-see stories!

കർണാടകയിൽ ഇക്കുറി സത്യപ്രതിജ്ഞ ചെയ്തത് 3 വട്ടം മുഖ്യമന്ത്രിയായ യെദ്യൂരപ്പയല്ല, ഇത് യെഡിയൂരപ്പ

ബെംഗളൂരു: കർണാടകയുടെ മുഖ്യമന്ത്രിയായി നാലാംവട്ടവും ബിജെപി നേതാവ് ബിഎസ് യെദ്യൂയൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. മുൻപ് മൂന്ന് തവണ കർണാടക മുഖ്യമന്ത്രി ആയിരുന്നപ്പോഴും അഞ്ച് വർഷം കാലാവധി തികയ്ക്കാതെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും യെദ്യൂരപ്പയ്ക്ക് പടിയിറങ്ങേണ്ടി വന്നു. അതുകൊണ്ട് തന്നെ പേരിൽ ചെറിയൊരു മാറ്റവുമായാണ് ഇക്കുറി യെദ്യൂരപ്പ് സത്യപ്രതിജ്ഞ ചെയ്തത്. യെദ്യൂരപ്പ (Yeddyurappa) എന്ന പേരിനെ യെഡിയൂരപ്പ (Yediyurappa) എന്നാക്കി മാറ്റിയാണ് ഇക്കുറി ഭാഗ്യ പരീക്ഷണം.

2007 വരെ യെഡിയൂരപ്പ എന്ന് തന്നെയായിരുന്ന യഥാർത്ഥ പേര്. പിന്നീട് ജ്യോത്സ്യന്റെ നിർദ്ദേശ പ്രകാരമാണ് യെഡിയൂരപ്പയിലെ I എടുത്ത് കളഞ്ഞ് ഒരു D കൂട്ടിച്ചേർത്ത് യെദ്യൂരപ്പ എന്നാക്കി പേര് മാറ്റിയത്. മൂന്ന് തവണ മുഖ്യമന്ത്രിയായപ്പോഴും സത്യപ്രതിജ്ഞ ചെയ്തത് യെദ്യൂരപ്പയായിരുന്നു, ഇക്കുറി യഥാർത്ഥ പേരായ യെഡിയൂരപ്പയിലേക്ക് യെഡ്ഡി തിരിച്ചുപോവുകയായിരുന്നു.

yeddyurappa

കർണാടകയിലെ കുമാരസ്വാമി സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടതിന്റെ മൂന്നാം ദിവസമാണ് യെഡിയൂരപ്പ് സത്യപ്രതിജ്ഞ ചെയ്യുന്നത്. മന്ത്രിസഭാ വികസനം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം പിന്നീടാണെന്നാണ് ബിജെപി വ്യക്തമാക്കിയിരിക്കുന്നത്. തിങ്കളാഴ്ച യെദ്യൂരപ്പ വിശ്വാസ വോട്ട് തേടിയേക്കും.

2018ൽ യെഡിയൂരപ്പ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നെങ്കിലും ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാതെ വന്നതോടെ 55 മണിക്കൂറിനകം മുഖ്യമന്ത്രി പദത്തിൽ നിന്നും പടിയിറങ്ങുകയായിരുന്നു. 2007ലാണ് യെഡിയൂരപ്പ ആദ്യമായി കർണാടക മുഖ്യമന്ത്രിയാകുന്നത്. സഖ്യകക്ഷിയായ ജെഡിഎസ് പാലം വലിച്ചതോടെ ഒറ്റ ആഴ്ചകൊണ്ട് അന്ന് സർക്കാർ വീണിരുന്നു. 2008ൽ മൂന്നര വർഷത്തോളം മുഖ്യമന്ത്രി പദത്തിൽ തുടർന്നു. അഴിമതിക്കേസിൽപ്പെട്ടായിരുന്നു അന്ന് രാജി വെച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+