കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എത്ര മഹത്തരമായ ദിനം!! ജമ്മു കാശ്മീര്‍ വിഭജനത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ബിജെപി നേതാവ്!

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മുകാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ അഭിനന്ദിച്ച് ബിജെപി നേതാവ് രാം മാധവ്.
എത്ര മഹത്തായ ദിവസം എന്നാണ് രാം മാധവ് ട്വീറ്റ് ചെയ്തത്. ഇന്ത്യൻ യൂണിയനുമായി ജമ്മു കശ്മീരിനെ സമന്വയിപ്പിക്കുന്നതിനുള്ള ആയിരത്തോളം രക്തസാക്ഷികളുടെ ശ്രമങ്ങളാണ് ഇന്ന് വിജയം കണ്ടതെന്ന് റാം മാധവ് കുറിച്ചു.

 jammuram-

ഡോ. ശ്യാം പ്രസാദ് മുഖർജിയില്‍ തുടങ്ങി ആയിരക്കണക്കിന് രക്തസാക്ഷികളുടെ പരിശ്രമങ്ങളാണ് ഇന്ന് വിജയത്തില്‍ എത്തിയിരിക്കുന്നത്. കൂടാതെ ഏഴ് പതിറ്റാണ്ടായുള്ള രാജ്യത്തിന്‍റെ ആവശ്യങ്ങളാണ് നമ്മുടെ കൺമുന്നിൽ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത്. നമ്മുടെ ജീവിതകാലത്ത്. എപ്പോഴെങ്കിലും സങ്കൽപ്പിച്ചിട്ടുണ്ടോ? രാം മാധവ് ട്വീറ്റ് ചെയ്ത.

രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ജമ്മുകാശ്മീരിന്‍റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് രാജ്യസഭയില്‍ സുപ്രധാന തിരുമാനം പ്രഖ്യാപിച്ചത്. അമിത് ഷായുടെ പ്രഖ്യാപനം വന്ന് നിമിഷങ്ങള്‍ക്കുള്ളിലാണ് രാഷ്ട്രപതിയുടെ ഉത്തരവ് പുറത്തിറങ്ങിയത്. 370 റദ്ദാക്കിയതോടെ ആര്‍ട്ടിക്കിള്‍ 35 എയും ഇല്ലാതാവും.

Recommended Video

cmsvideo
ജമ്മു കശ്മീരിന്റെ പദവികൾ എല്ലാം നീക്കി | Oneindia Malayalam

ജമ്മുകാശ്മീരിനെ രണ്ടായി വിഭജിക്കാനും തിരുമാനമായി. ജമ്മുകാശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായിട്ടാണ് വിഭജിക്കുക. ഇതില്‍ ജമ്മുകാശ്മീരിന് നിയമസഭ ഉണ്ടാകും. ലഡാക്കിന് നിയസഭ ഇല്ലാത്ത കേന്ദ്ര ഭരണ പ്രദേശമായിട്ടാകും നിലനിര്‍ത്തുക.

English summary
Kashmir divided ; What an awesome day tweets Ram madhav
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X