കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിന് പാകിസ്താനെ വേണ്ട, പക്ഷേ കശ്മീരിനെ വേണം... ഭീതിപ്പെടുത്തുന്ന വിവരം

Google Oneindia Malayalam News

ദില്ലി: ഇസ്ലാമിക രാഷ്ട്രമായ പാകിസ്താനോട് അല്ലത്രെ ഐസിസിന് കൂടുതല്‍ താത്പര്യം. മറിച്ച് ഇന്ത്യയിലെ കശ്മീരിനോടയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ അന്വേഷണ ഏജന്‍സിയുടേതാണ് റിപ്പോര്‍ട്ട്.

ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിയ്ക്കുക എന്നതാണ് ഐസിസിന്റെ ലക്ഷ്യം. കശ്മീരിനെ കൂടി അതിന്റെ കീഴിലാക്കാനാണത്രെ അവര്‍ ഉദ്ദേശിയ്ക്കുന്നത്. കശ്മീര്‍ ഐസിസിന് കീഴില്‍ എത്തുമ്പോള്‍ ഉപയോഗിക്കാന്‍ പ്രത്യേക കറന്‍സിയും തയ്യാറാക്കിയിട്ടുണ്ടെന്നാണ് പറയുന്നത്.

ISIS

ഐസിസ് ബന്ധത്തിന്റെ പേരില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് മാനേജര്‍ മുഹമ്മദ് സിറാജുദ്ദീന്‍ ഷാ എന്നയാള്‍ അറസ്റ്റിലായിരുന്നു. ഇയാള്‍ക്കെതിരെ തയ്യാറാക്കിയ കുറ്റപത്രത്തിലാണ് ഐസിസിന്റെ കശ്മീര്‍ മോഹത്തെ കുറിച്ച് എന്‍ഐഎ പറയുന്നത്.

ഐസിസ് അനുകൂല വെബ്‌സൈറ്റുകളില്‍ നിന്ന് വിവരം ചോര്‍ത്തിയും സിറാജുദ്ദീന്റെ ഫോണില്‍ നിന്നുള്ള വിവരങ്ങളും എല്ലാം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തലുകള്‍. തീവ്രവാദ സംഘടനകളുടെ ബാഹുല്യമാണ് പാകിസ്താനോട് താത്പര്യം കുറയാനുള്ള കാരണം എന്നാണ് പറയുന്നത്. കശ്മീര്‍ പിടിച്ചടക്കുന്നതില്‍ ഇന്ത്യന്‍ പട്ടാളത്തെ പോലെ തന്നെ പാകിസ്താന്‍ തീവ്രവാദിസംഘടനകളും പ്രതിസന്ധിയാകുമെന്നാണ് സിറാജുദ്ദീന്റെ സംഭാഷണത്തിലുള്ളത്. പാകിസ്താനിലെ തീവ്രവാദി സംഘടനകളോട് അത്ര താത്പര്യമില്ല ഐസിസിന് എന്നാണ് റിപ്പോര്‍ട്ട്. പ്രത്യേകിച്ചും ഹിസ്ബുള്‍ മജാഹിദ്ദീനും ലഷ്കറും.

കശ്മീരില്‍ ഇടയ്ക്ക് ഐസിസിന്‍റെ പതാക പ്രത്യക്ഷപ്പെട്ട സംഭവവും ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ്.

English summary
Islamic State members want Kashmir under its caliphate rather than Pakistan or jihadi groups like the Lashkar-e-Taiba, underlining the outfit's dismissive view of Pakistan and groups it controls as compromised outfits that do not conform to its extreme interpretation of religious law.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X