• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കശ്മീര്‍ സംഘര്‍ഷത്തില്‍ മിഡില്‍ ഈസ്റ്റിനും പങ്ക് !!രാഷ്ട്രങ്ങളുമായി ഇന്ത്യ ചര്‍ച്ചയ്ക്ക്,പരിഹാരം!!

ദില്ലി: കശ്മീരിരില്‍ സുരക്ഷാ സേനയും ജനങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് അയവുവരാത്ത സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തിന് വഴി തേടി കേന്ദ്ര സര്‍ക്കാര്‍. 2015ല്‍ ബിജെപി- പിഡിപി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ അക്രമസംഭവങ്ങള്‍ വര്‍ധിച്ചുവെന്നും അതിനാല്‍ പ്രശ്‌ന പരിഹാരത്തിനായി എണ്ണ ഉല്‍പ്പാദക രാജ്യങ്ങളാണ് ഭീകരസംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്നതെന്നും അതിനാല്‍ ഫണ്ട് വിതരണം നിര്‍ത്തിവെയ്ക്കാന്‍ ഈ രാജ്യങ്ങളോട് ആവശ്യപ്പെടാനുമാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബിജെപി യോഗത്തിലും ഈ വിഷയം ചര്‍ച്ചയ്ക്ക് വന്നിരുന്നു. ശ്രീനഗര്‍ ലോക് സഭാ തിരഞ്ഞെടുപ്പിനിടെ സുരക്ഷാ സേനയ്‌ക്കെതിരെ ആക്രമണം അഴിച്ചുവിട്ട പ്രതിഷേധക്കാര്‍ക്കെതിരെ സേന നടത്തിയ വെടിവെയ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെയാണ് പ്രശ്‌നം ചര്‍ച്ചയ്‌ക്കെടുത്തത്. അക്രമസംഭവങ്ങളെ തുടര്‍ന്ന് ഏപ്രില്‍ 12ന് നടക്കാനിരുന്ന അനന്ത്‌നാഗ് തിരഞ്ഞെടുപ്പ് മെയ് മാസത്തിലേയ്ക്ക് മാറ്റിയിരുന്നു.

ഒമാനുമായി ഇന്ത്യ ചര്‍ച്ചയ്ക്ക്

ഒമാനുമായി ഇന്ത്യ ചര്‍ച്ചയ്ക്ക്

ഒമാന്‍ പ്രതിരോധ ജനറല്‍ സെക്രട്ടറി മുഹമ്മദ് ബിന്‍ നസീറിനെ കശ്മീരിലെ നോര്‍ത്തേണ്‍ കമാന്‍ഡ് സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ സൈന്യം ക്ഷണിച്ചിട്ടുണ്ടെന്ന് ചില വൃത്തങ്ങളില്‍ നിന്ന് റിപ്പോര്‍ട്ടുണ്ട്. കശ്മീര്‍ താഴ് വരയിലേയ്ക്ക് എത്തുന്ന നസീര്‍ കശ്മീരീലെ സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും സുരക്ഷാ സേന നേരിടുന്ന വെല്ലുവിളികള്‍ മനസിലാക്കുമെന്നുമാണ് സൂചന.

വിഘടനവാദികള്‍ക്ക് വിദേശഫണ്ട്

വിഘടനവാദികള്‍ക്ക് വിദേശഫണ്ട്

വിഘടനവാദികള്‍ക്ക് ലഭിയ്ക്കുന്ന വിദേശഫണ്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി വിഘടനവാദികെ ഒറ്റപ്പെടുത്താനുള്ള നീക്കവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകള്‍ക്ക് ലഭിയ്ക്കുന്ന വിദേശ ഫണ്ടുകളും നിയന്ത്രിക്കേണ്ടതുണ്ട്. വിഘടനവാദികള്‍ക്ക് പ്രവര്‍ക്കിയ്ക്കുന്ന ജനങ്ങള്‍ക്കെതിരെ വരും മാസങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും കശ്മീര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ശത്രുക്കള്‍ സുരക്ഷാ സേനയോ

ശത്രുക്കള്‍ സുരക്ഷാ സേനയോ

2016 ഒക്ടോബര്‍ മുതല്‍ 2017 മാര്‍ച്ച് വരെ സൈന്യത്തിനെതിരെ കല്ലെറിഞ്ഞ 411 കേസുകളാണ് കശ്മീരില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആക്രമണങ്ങളില്‍ നൂറുകണക്കിന് ജനങ്ങള്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിരുന്നു.

 ഹിസ്ബുള്‍ മുജാഹിദ്ദീന്‍

ഹിസ്ബുള്‍ മുജാഹിദ്ദീന്‍

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡോ ബര്‍ഹാനി വാനി ദക്ഷിണ കശ്മീരില്‍ വച്ച് സുരക്ഷാ സേനയുമായുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സൈന്യത്തെ കല്ലേറുമായി കശ്മീര്‍ യുവാക്കള്‍ നേരിടുന്നത് പതിവാക്കിയത്.

English summary
The Narendra Modi government is worried over the continuous clashes between civilians and security forces in the Kashmir Valley. Stone pelting incidents have increased manifold in the region since the BJP-PDP government came into power in 2015.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more