സഹപ്രവർത്തകരുടെ മർദ്ദനമേറ്റ കശ്മീരി യുവാവ് ജയ്പ്പൂരിൽ കൊല്ലപ്പെട്ടു
ദില്ലി: സഹപ്രവർത്തകർ ക്രൂരമായി മർദ്ദിച്ച കശ്മീരി യുവാവ് കൊല്ലപ്പെട്ടു. ബാസിത് എന്ന യുവാവാണ് ജയ്പ്പൂരിലെ ആശുപത്രിയിൽ മരിച്ചത്. ഫെബ്രുവരി അഞ്ചാം തീയതിയാണ് ഗുരുതരമായ പരുക്കുകളോടെ ബാസിതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശബരിമല: തിരുവാഭരണത്തിന്റെ കണക്കെടുക്കാൻ ഏകാംഗ കമ്മീഷൻ, റിപ്പോർട്ട് നാലാഴ്ചയ്ക്കകം!
ജയ്പ്പൂരിൽ കേറ്ററിംഗ് യൂണിറ്റിൽ ജോലി നോക്കുകയായിരുന്നു ബാസിത്. ഫെബ്രുവരി അഞ്ചാം തീയതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഇയാൾക്ക് മർദ്ദനമേറ്റത്. സഹപ്രവർത്തകരുമായി വാക്കേറ്റത്തിലേർപ്പെട്ട ബാസിതിന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. 18കാരനാണ് ബാസിത്.
സംഭവത്തെക്കുറിച്ച് ജയ്പ്പൂരിലെ ഇവന്റ് കോർഡിനേറ്ററായ സൽമാൻ പറയുന്നത് ഇങ്ങനെ: കശ്മീരിൽ നിന്നുള്ള രണ്ട് യുവാക്കളാണ് ഒരേ കമ്പനിയിൽ ജോലി നോക്കിയിരുന്നത്. ഈവന്റുമായി ബന്ധപ്പെട്ട ജോലികൾക്കായി ഇരുവരും പോയിരുന്നു. രാത്രിയോടെ ജോലി അവസാനിച്ച ഇവർക്കൊപ്പം മുംബൈയിൽ നിന്നുള്ള ചില സ്റ്റാഫുകളും ഇവർക്കൊപ്പം കൂടി. ഇവർ കശ്മീരി യുവാക്കളുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും പിന്നീട് ബാസിതിനെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. റൂമിൽ തിരികെയെത്തിയ ബാസിത് തലവേദനയ്ക്കുന്നുണ്ടെന്ന് സുഹൃത്തുക്കളെ അറിയിക്കുകയും അധികം വൈകാതെ കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടൻ തന്നെ ജയ്പ്പൂരിലെ ആശുപത്രിയിൽ ബാസിതിനെ പ്രവേശിപ്പിച്ചു.
പ്രതികളിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്കിട്ടുണ്ട്. ദില്ലി സ്വദേശിയായ ആദിത്യയാണ് അറസ്റ്റിലായിരിക്കുന്നത്. ബാസിതിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയിട്ടുണ്ട്.