കശ്മീരിയായതിന്റെ പേരില്‍ വിവേചനം,പിഎച്ച്ഡി വിദ്യാര്‍ത്ഥിക്ക് കോയമ്പത്തൂരില്‍ സംഭവിച്ചത്...

Subscribe to Oneindia Malayalam

കോയമ്പത്തൂര്‍: കശ്മീരിലെ യുവജനങ്ങളുടെ ഊര്‍ജ്ജവും കഴിവും എപ്രകാരം ഏകോപിപ്പിച്ചു വിനിയോഗിക്കാം എന്നതിനെക്കുറിച്ച് രാജ്യവ്യാപകമായി ചര്‍ച്ചകള്‍ നടക്കുന്നതിനിടെ കശ്മീരിയായതിന്റെ പേരില്‍ തനിക്ക് വിവേചനം നേരിടേണ്ടിവന്നു എന്നാരോപിച്ച് പിഎച്ച്ഡി വിദ്യാര്‍ത്ഥി രംഗത്ത്. ജമ്മു കശ്മീരില്‍ നിന്നുള്ള മുഹമ്മദ് സീഷാന്‍ മാലിക് ആണ് താന്‍ പഠിക്കുന്ന കോയമ്പത്തൂരിലെ സലീം അലി സെന്റര്‍ ഫോര്‍ ഓര്‍ണിത്തോളജി ആന്‍ഡ് നാച്വറല്‍ ഹിസ്റ്ററിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ കുറേ മാസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ചില സംഭവങ്ങള്‍ തന്നെ മാനസികമായി വളരെയധികം വേദനിപ്പിച്ചുവെന്ന് പിഎച്ച്ഡി അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായ സീഷാന്‍ മാലിക് പറഞ്ഞു. പരീക്ഷക്കു നന്നായി പഠിക്കാന്‍ ഒരു ഹോസ്റ്റല്‍ അന്വേഷിക്കുന്നതിനിടെയാണ് തനിക്കെതിരെയുള്ള വിവേചനം കൂടുതല്‍ വ്യക്തമായത്. ഹോസ്റ്റലിലോ ഗസ്റ്റ് ഹൗസിലോ താമസസൗകര്യം ലഭിച്ചില്ല. ഇതേത്തുടര്‍ന്ന് ക്യാംപസിനു പുറത്ത് താമസം ശരിയാക്കുകയായിരുന്നു. എന്നാല്‍ ഇതിനു ശേഷം മറ്റൊരു വിദ്യാര്‍ത്ഥിക്ക് ഹോസ്റ്റലില്‍ താമസസൗകര്യം ലഭിക്കുകയും ചെയ്തു. അതു കൊണ്ടും തീര്‍ന്നില്ല. തന്റെ വൈവ യൂണിവേഴ്‌സിറ്റിക്കു പുറത്തുവെച്ചു നടത്താന്‍ ഡയറക്ടര്‍ റിസേര്‍ച്ച് സൂപ്പര്‍വൈസറോട് ആവശ്യപ്പെടുകയും ചെയ്തു.പിന്നീടാണ് താന്‍ തീര്‍ത്തും ഒറ്റപ്പെടുകയാണെന്ന് മനസ്സിലായതെന്ന് സീഷാന്‍ ദ ന്യൂസ് മിനിറ്റിനോട് പറഞ്ഞു.

cats

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബാ മുഹ്തിക്കും മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളക്കും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സീഷാന്‍ കത്തയച്ചിട്ടുണ്ട്.അതേസമയം സീഷാന്റെ ആരോപണം സ്ഥാപനവും മാനേജ്‌മെന്റും നിഷേധിച്ചു. എന്നാല്‍ സീഷാന്റെ ആരോപണങ്ങള്‍ സത്യമാണെന്ന് ഇവിടെ പഠിപ്പിക്കുന്ന ഒരദ്ധ്യാപകന്‍ ദ ന്യൂസ് മിനിറ്റിനോട് പറഞ്ഞു.

English summary
Kashmiri youth alleged descrimination against his educational institution in Coimatore
Please Wait while comments are loading...