കത്വ മൃഗീയ പീഡനം: പെണ്‍കുട്ടിയുടെ കുടുംബം പിന്നോട്ടില്ല!! പുതിയ ആവശ്യവുമായി കോടതിയിലേക്ക്

  • Written By:
Subscribe to Oneindia Malayalam

ജമ്മു: മനുഷ്യന്‍ വിദ്വേഷം പൂണ്ട് മൃഗങ്ങളേക്കാള്‍ തരംതാണ തരത്തില്‍ പെരുമാറിയ സംഭവമാണ് ജമ്മു കശ്മീരിലെ കത്വയില്‍ എട്ട് വയുകാരിക്കെതിരെ നടന്നത്. കുടുംബാംഗങ്ങളായ മുതിര്‍ന്നവരും കൗമാരക്കാരും പോലീസുകാരുമെല്ലാം ചേര്‍ന്ന് എട്ട് വയസുകാരിയെ മയക്കിക്കെടുത്തി ക്രൂരമായി പീഡിപ്പിക്കുക. ദിവസങ്ങളോളം. ഒടുവില്‍ കഴുത്ത് ഒടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുക. പിന്നീട് കൊലപ്പെടുത്തതിന് മുമ്പ് വീണ്ടും ബലാല്‍സംഗം ചെയ്യുക. അര്‍ധബോധത്തിലുള്ള കുട്ടിയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുക. മരണം ഉറപ്പാക്കാന്‍ വലിയ കല്ല് തലയിലടിച്ച് ചതച്ചരക്കുക...
മനുഷ്യര്‍ തന്നെയാണോ ഇത്രയും ക്രൂരതകള്‍ ചെയ്തത് എന്ന് ആലോചിക്കുമ്പോള്‍ മനസ് മരവിക്കുന്നു. പ്രതികള്‍ ഒരിക്കലും രക്ഷപ്പെടരുതെന്ന് മാത്രമാണ് അതിര്‍ത്തികള്‍ മറന്ന് അലയടിക്കുന്ന പ്രതിഷേധത്തില്‍ ഉയരുന്ന ഒരേ ആവശ്യം. ഈ ഘട്ടത്തില്‍ പ്രതികളെ വെറുതെ വിടില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ് പെണ്‍കുട്ടിയുടെ കുടുംബം. അവര്‍ പുതിയ നീക്കം ആരംഭിക്കുകയാണ്...

പോലീസും അഭിഭാഷകരും ചെയ്തത്

പോലീസും അഭിഭാഷകരും ചെയ്തത്

ജമ്മു കശ്മീരിലെ കത്വ ജില്ലാ കോടതിയിലാണ് ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ നിന്ന് അന്വേഷണ സംഘത്തെ തടയാന്‍ ശ്രമിച്ചിരുന്നു കോടതിയിലെ അഭിഭാഷകര്‍. മാത്രമല്ല കേസ് അന്വേഷണത്തില്‍ വലിയ തടസങ്ങളാണ് പോലീസുകാരുടെ ഭാഗത്തുനിന്നുണ്ടായത്. എല്ലാം മറികടന്നാണ് ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രത്തിലാണ് നടുക്കുന്ന വിവരങ്ങളുള്ളത്. പെണ്‍കുട്ടി നാടോടി മുസ്ലിം കുടുംബാംഗമാണ്. മുസ്ലിംകളെ പ്രദേശത്ത് നിന്ന് ഓടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പെണ്‍കുട്ടിയെ ഇത്രയും ക്രൂരമായി കൊലപ്പെടുത്തിയത്.

വിചാരണ മറ്റു സംസ്ഥാനത്തേക്ക് മാറ്റണം

വിചാരണ മറ്റു സംസ്ഥാനത്തേക്ക് മാറ്റണം

മുസ്ലിംകള്‍ക്കെതിരെ നേരത്തെ പ്രദേശത്ത് വിദ്വേഷ പ്രചാരണങ്ങള്‍ തീവ്രഹിന്ദുക്കള്‍ നടത്തിയിരുന്നു. ഇതിന്റെ അനന്തര ഫലമാണ കുട്ടിയുടെ കൊലപാതം. ജമ്മു കശ്മീരിലെ കോടതിയിലും പോലീസിലും പെണ്‍കുട്ടിയുടെ കുടുംബത്തിന് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അവര്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. കേസിന്റെ വിചാരണ മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെടാനാണ് കുടുംബത്തിന്റെ തീരുമാനം. വരുംദിവസങ്ങളില്‍ തന്നെ കുടുംബം സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകനാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

പ്രതികളെ സഹായിച്ച് സര്‍ക്കാര്‍

പ്രതികളെ സഹായിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി സര്‍ക്കാരില്‍ കക്ഷിയാണ് ബിജെപി. ബിജെപിയുടെ രണ്ട് മന്ത്രിമാര്‍ അറസ്റ്റിലായവരെ വിട്ടയണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. സംഭവം വിവാദമായ പശ്ചാത്തലത്തില്‍ രണ്ടു മന്ത്രിമാരും രാജിവച്ചു. ഇത്രയും അസ്വാഭാവിക സംഭവങ്ങള്‍ അരങ്ങേറിയ ഒരു സംസ്ഥാനത്ത് സുതാര്യമായ വിചാരണ നടക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല എന്നാണ് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നത്. ഈ സാഹചര്യത്തിലാണ് അവര്‍ സുപ്രീംകോടതിയുടെ കനിവ് തേടിയെത്തുന്നത്.

 അതിവേഗ കോടതിക്ക് ആവശ്യം

അതിവേഗ കോടതിക്ക് ആവശ്യം

സമാനമായ സാഹചര്യം പല കേസിലുമുണ്ടായിട്ടുണ്ട്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണ മറ്റു സംസ്ഥാനത്തേക്ക് മാറ്റിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. സുപ്രീംകോടതി തന്നെയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം കോടതി തേടിയ ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക. സുതാര്യമായ വിചാരണ പെണ്‍കുട്ടിയുടെ കുടുംബത്തിന് ലഭിക്കേണ്ട അവകാശമാണ്. അതേസമയം, മെഹ്ബൂബ മുഫ്തി കേസിന്റെ വിചാരണയ്ക്ക് വേണ്ടി അതിവേഗ കോടതി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്തയച്ചിട്ടുണ്ട്.

വ്യാജ രേഖയുണ്ടാക്കാന്‍ ശ്രമം

വ്യാജ രേഖയുണ്ടാക്കാന്‍ ശ്രമം

അതേസമയം, കേസിലെ പ്രതിയായ വിശാല്‍ ജംഗോത്ര കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള നീക്കം നടത്തുന്നതായി വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് ക്രൂര കൊലപാതകം നടന്നത്. എന്നാല്‍ ഈ വേളയില്‍ ഇയാള്‍ ഉത്തര്‍ പ്രദേശില്‍ പരീക്ഷ എഴുതുകയായിരുന്നുവെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും വരുത്തിതീര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത്. വിശാലും മൂന്ന് സുഹൃത്തുക്കളും ബിഎസ്‌സി അഗ്രിക്കള്‍ച്ചറല്‍ പഠനത്തിന് ഉത്തര്‍ പ്രദേശിലെ കോളേജില്‍ എന്‍ട്രോള്‍ ചെയ്തിരുന്നു. വ്യാജ രേഖകളാണ് വിശാല്‍ സമര്‍പ്പിച്ചതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. കേസിലെ പ്രധാന പ്രതികളില്‍ ഒരാളാണ് വിശാല്‍ ജംഗോത്ര.

കത്വ പൈശാചിക പീഡനം; ബിജെപിയുടെ പങ്ക് വ്യക്തമായി, തുറന്നുപറഞ്ഞ് മന്ത്രി, പ്രതികളെ രക്ഷിക്കാന്‍ ശ്രമം

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Kathua Child's Family To Move Supreme Court For Trial Outside Jammu and Kashmir

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്