കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കത്വാ: പ്രതികളെ തൂക്കിലേറ്റുമ്പോള്‍ മാത്രമാണ് എന്‍റെ മകള്‍ക്ക് നീതി ലഭിക്കുകയെന്ന് കുട്ടിയുടെ അമ്മ

Google Oneindia Malayalam News

Recommended Video

cmsvideo
അവരെ തൂക്കിലേറ്റിയാലേ എന്റെ മകള്‍ക്ക് നീതി ലഭിക്കൂ

പത്താന്‍കോട്: ജമ്മുകശ്മീരിലെ കത്വയില്‍ എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഢിപ്പിച്ച് കൊന്ന കേസില്‍ കോടതി വിധിയ സ്വാഗതം ചെയ്യുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ്. ആറ് പ്രതികള്‍ക്കും വധശിക്ഷ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്നും കേസിലെ പ്രധാനകുറ്റവാളിയായ വ്യക്തിയെ വെറുതെ വിട്ട കോടതി വിധി അതിശയിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കേസിലെ മുഴുവന്‍ പ്രതികള്‍ക്കും വധശിക്ഷ വിധിച്ചാല്‍ മാത്രമേ തന്‍റെ മകള്‍ക്ക് നീതി ലഭിക്കുവെന്ന് പെണ്‍കുട്ടിയുടെ മാതാവ് പ്രതികരിച്ചു. ''എന്റെ മകളുടെ കാര്യത്തില്‍ നീതി ലഭിക്കണം. എല്ലാ പ്രതികളും തൂക്കിലേറ്റപ്പെടുമ്പോള്‍ മാത്രമേ ആ നീതി ലഭ്യമാകൂ''എന്നാണ് ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പെണ്‍കുട്ടിയുടെ അമ്മ എക്സ്പ്രസിനോട് പറഞ്ഞത്.

 katva

കേസില്‍ റിട്ട.റവന്യൂ സാഞ്ചീറാം, പൊലീസ് ഓഫീസര്‍ ദീപക് ഖജൂരിയ, പര്‍വേശ് കുമാര്‍ എന്നിവര്‍ക്ക് ജീവപര്യന്തവും ആനന്ദ് ദത്ത, സുരേന്ദര്‍ വര്‍മ്മ, തിലക് രാജ് എന്നീ പ്രതികള്‍ക്ക് കോടതി അഞ്ച് വര്‍ഷം തടവുമാണ് വിധിച്ചത്. മൊത്തം എട്ടുപ്രതികളായിരുന്നു കേസില്‍ ഉണ്ടായിരുന്നത്.

<strong>സിഒടി നസീര്‍ കോണ്‍ഗ്രസിലേക്ക്? നസീറിനെ പാര്‍ട്ടിയിലെത്തിക്കാന്‍ നീക്കങ്ങള്‍ സജീവമാക്കി കോണ്‍ഗ്രസ്</strong>സിഒടി നസീര്‍ കോണ്‍ഗ്രസിലേക്ക്? നസീറിനെ പാര്‍ട്ടിയിലെത്തിക്കാന്‍ നീക്കങ്ങള്‍ സജീവമാക്കി കോണ്‍ഗ്രസ്

സഞ്ജി റാമിന്റെ മകന്‍ വിശാലിനെ കോടതി വെറുതെ വിട്ടു. കുറ്റകൃത്യം നടക്കുന്ന സമയത്ത് താന്‍ ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയില്‍ പരീക്ഷയെഴുതുകയായിരുന്നെന്ന് വിശാല്‍ കോടതിയില്‍ വാദിച്ചിരുന്നു. ഇതിന് തെളിവുകളും ഹാജരാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് സംശയത്തിന്‍റെ ആനുകൂല്യം നല്‍കി വിശാലിനെ കോടതി വെറുതെ വിട്ടത്.

വിശാലിനെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടിതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. പ്രായപൂര്‍ത്തിയാകാത്ത കേസിലെ എട്ടാംപ്രതിയായ സാന്‍ജിറാമിന്‍റെ അനന്തരവന്‍റെ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല. പ്രായംസംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

English summary
kathua girl's family say about court verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X