മോദിയുടെ 'എംഎ' : വിവരാവകാശം കിട്ടിയാല്‍ തല മൊട്ടയടിയ്ക്കുമെന്ന് കട്ജു
ദില്ലി: അടുത്തിടെയായി വിവാദ പരാമര്‍ശങ്ങള്‍ കൊണ്ട് ഏറെ ശ്രദ്ധേയനാണ് മുന്‍ സുപ്രീം കോടതി ജഡ്ജിയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മുന്‍ അധ്യക്ഷനും ആയ മാര്‍ക്കണ്ഡേയ കട്ജു.
എന്നാല്‍ ഇപ്പോള്‍ കട്ജു പറഞ്ഞത് ഇത്തിരി കടുത്തുപോയില്ലേ എന്ന് ആര്‍ക്കായലും സംശയം തോന്നും കാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദാന്തര ബിരുദത്തെക്കുറിച്ചാണ് പറഞ്ഞിരിയ്ക്കുന്നത്.

നരേന്ദ്ര മോദിയുടെ എംഎ ബിരുദമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ഔദ്യോഗിക വെബ്‌സൈറ്റില്‍ വന്ന തിരുത്തായിരുന്നു വിവാദങ്ങള്‍ക്ക് കാരണം.
If anyone can get a RTI reply frm PMO regarding education degree of our respected PM, I promise, I wl shave my head! 100% sure these r fake!
— Markandey Katju (@katjuPCI) July 16, 2015 'ആര്‍ക്കെങ്കിലും നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് വിവരാവകാശ നിമയ പ്രകാരം മറുപടി നേടാന്‍ കഴിയുമോ. ഞാന്‍ ഉറപ്പ് പറയുന്നു... എന്റെ തല ഞാന്‍ വടിയ്ക്കും. 100 ശതമാനം ഉറപ്പാണ്.. ഇതെല്ലാം വ്യാജമാണ്' - ഇതായിരുന്നു കട്ജുവിന്റെ ട്വീറ്റ്.
സാധാരണ ഫേസ്ബുക്കിലും ട്വിറ്ററിലും ഒരേ സമയം പോസ്റ്റ് ചെയ്യാറാണ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ പതിവ്. എന്നാല്‍ ഇത്തവണ അത് ട്വിറ്ററില്‍ മാത്രമാണ് ഉണ്ടായത്.
ഗുജറാത്ത് സര്‍വ്വകലാശാലയില്‍ നിന്നും മോദി എംഎ ബിരുദം സ്വന്താക്കിയതായായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിരുന്നത്. ഇതാണ് പിന്നീട് ഒഴിവാക്കപ്പെട്ടത്. ദില്ലിയില്‍ ആം ആദ്മി മന്ത്രിയുടെ ബിരുദ വിവാദം ഉണ്ടാക്കിയ വിവാദം വലുതായിരുന്നല്ലോ!












Click it and Unblock the Notifications